ഒരിയ്ക്കല്‍ ഒരു സുഹൃത്ത് നസീറുദ്ദീന്‍ ഹോജയെ സമീപിച്ച് അദ്ദേഹത്തിന്റെ ഒരു ബന്ധുവിന് ഒരു എഴുത്ത് എഴുതിക്കൊടുക്കുവാന്‍ സഹായം അഭ്യര്‍ഥിച്ചു.
"എവിടെയ്ക്കാണ് ഈ കത്തയക്കുന്നത്?" ഹോജ ചോദിച്ചു
"ബാഗ്ദാദിലുള്ള എന്റെ ഒരു ബന്ധുവിന്" സുഹൃത്ത് മറുപടി പറഞ്ഞു
"അയ്യോ! എനിക്ക് ബാഗ്ദാദില്‍ പോകാനൊന്നും പറ്റില്ല!" ഹോജ പെട്ടെന്ന് പറഞ്ഞു.
"അതിനു താങ്കളോട് അവിടെ പോകണമെന്ന് ആര് പറഞ്ഞു. താങ്കള്‍ എനിക്കൊരു കത്തെഴുതിതന്നാല്‍ മതി. അത് ഞാനങ്ങോട്ട് അയച്ചു കൊള്ളാം" സുഹൃത്ത് പറഞ്ഞു.
"അതേ! അത് കൊണ്ടാണ് എനിക്ക് അങ്ങോട്ട് പോകാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞത്" ഹോജ ആവര്‍ത്തിച്ചു.
"അതെന്തു കൊണ്ടാണ് താങ്കള്‍ അങ്ങിനെ പറയുന്നത്. താങ്കള്‍ എന്തിനാണ് ബാഗ്ദാദിലേക്ക് പോകുന്നത്?" സുഹൃത്ത് തെല്ലൊരു ദേഷ്യത്തോടെ ചോദിച്ചു.
"അത് വേറൊന്നും കൊണ്ടല്ല. ഞാന്‍ എഴുതിയത് വായിക്കാന്‍ എനിക്കല്ലാതെ വേറൊരാള്‍ക്കും സാധിക്കില്ല. അത് കൊണ്ട് ഞാന്‍ അവിടെ പോയി വായിച്ചു കൊടുക്കേണ്ടി വരും!"
ഹോജ വിശദീകരിച്ചു.
"
0 Comments