ഗാന്ധിക്കൊരു കുപ്പായം - Gandhikkoru Kuppayam


മഹാത്മാഗാന്ധി കുപ്പായം ധരിക്കാറില്ലല്ലോ. ഒരിക്കല്‍ ഗാന്ധിജിയോട് ഒരു കുട്ടി ചോദിച്ചു.
"ബാപ്പുജീ, അങ്ങെന്തുകൊണ്ടാണ് കുപ്പായം ധരിക്കാത്തത്?"
ഗാന്ധിജി പറഞ്ഞു: "എനിക്ക് ധരിക്കാന്‍ കുപ്പായമില്ല കുഞ്ഞേ!"
ബാപ്പുജിക്ക് ധരിക്കാന്‍ കുപ്പായമില്ലെന്നോ? കുട്ടിക്ക് വിഷമമായി. അവന്‍ പറഞ്ഞു.
"ഞാന്‍ നാളെത്തന്നെ അങ്ങേക്ക് ധരിക്കാന്‍ ഒരു കുപ്പായം കൊണ്ട് വരാം"
"പക്ഷേ ഒരു കുപ്പായം പോരല്ലോ എനിക്ക്" ഗാന്ധിജി പറഞ്ഞു
"അങ്ങിനെയെങ്കില്‍ ഞാന്‍ രണ്ടു കുപ്പായം കൊണ്ട് വന്നു തരാം" കുട്ടി പറഞ്ഞു
"രണ്ടു കുപ്പായവും പോരാ. എനിക്കു ചുരുങ്ങിയത് നാല്‍പ്പത് കോടി കുപ്പായമെങ്കിലും വേണം" മാഹാത്മാ ഗാന്ധി പറഞ്ഞു
"നാല്‍പ്പത് കോടിയോ? അതെന്തിനാണ് അങ്ങേക്ക് അത്രയധികം കുപ്പായം" കുട്ടിക്ക് അത്ഭുതം അടക്കാനായില്ല
"ധരിക്കാന്‍ കുപ്പായമില്ലാത്ത അത്രയധികം ആളുകളുണ്ട് കുഞ്ഞേ നമ്മുടെ രാജ്യത്ത്"
ബാപ്പുജിയുടെ മറുപടി അതായിരുന്നു.

പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments