ബെര്‍ണാഡ് ഷായുടെ സംഗീത സ്നേഹം Bernard Shayude Sangeetha Sneham


 പ്രശസ്ത ഇംഗ്ലിഷ് സാഹിത്യകാരനായിരുന്ന ജോര്‍ജ് ബെര്‍ണാഡ് ഷായുടെ നര്‍മബോധം വളരെ പ്രശസ്തമാണ്. കൂട്ടുകാര്‍ക്കറിയാമോ ബെര്‍ണാഡ് ഷായെ? ഇല്ലെങ്കില്‍ ഒരു കാര്യം നിശാചയമായും അറിഞ്ഞിരിക്കണം. 1925 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ അദ്ദേഹത്തിന് 1939 ലെ മികച്ച തിരക്കഥക്കുള്ള ഓസ്കാര്‍ പുരസ്കാരവും ലഭിച്ചു.  

ഷായുടെ നര്‍മബോധം വ്യക്തമാക്കുന്ന ഒരു കഥയാണിത്.

ഒരിക്കല്‍ ഷാ ഒരു കുടുംബ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. വളരെ ആദരപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ച ആതിഥേയന്‍ അദ്ദേഹത്തെ നേരെ പിയാനോ വായിക്കുകയായിരുന്ന തന്റെ മകളുടെ അടുത്തേക്ക് കൂട്ടികൊണ്ടു പോയി.

മകളെ അതിഥിക്ക് പരിചയപ്പെടുത്തിക്കൊണ്ട് ആതിഥേയന്‍ അഭിമാനത്തോടെ പറഞ്ഞു.

"മിസ്റ്റര്‍ ഷാ, താങ്കള്‍ ഒരു സംഗീതപ്രേമിയാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്"

ഒരു പുഞ്ചിരിയോടെ ഷാ ഇങ്ങനെ മറുപടി നല്കി.

"തീര്‍ച്ചയായും. പക്ഷേ അത് സാരമാക്കേണ്ടതില്ല, പിയാനോ വായന തുടര്‍ന്നു കൊള്ളൂ!"

Post a Comment

0 Comments