ബി.സി 4-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സാമൂഹിക അനീതികൾക്കെതിരേ ശക്തമായി പോരാടിയ ഗ്രീക് ചിന്തകനായിരുന്നു ഡയോജനസ്. "ചിത്തഭ്രമം ബാധിച്ച സോക്രട്ടീസ്" എന്ന് പ്ലേറ്റോ അദ്ദേഹത്തെ വിശേഷിപ്പിട്ടുണ്ട്. ഡയോജനസിനെ കുറിച്ചുള്ള ഒരു കഥയാണിത്.
ഒരിക്കല്‍ ഡയോജനസ് ഒരു നദിക്കരയിലുള്ള മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. അത് വഴി പോകുകയായിരുന്ന ചില അടിമക്കച്ചവടക്കാര് അദ്ദേഹത്തെ കണ്ടു. പണ്ട് കാലത്ത് മനുഷ്യരെ അടിമകളാക്കി വില്‍പ്പനയ്ക്ക് വെച്ചിരുണെന്ന കാര്യം കൂട്ടുകാര്‍ക്ക് അറിയാമെന്നു കരുത്തുന്നു.
നല്ല കരുത്തനായ ഒരുത്തന് കിടന്നുറങ്ങുന്നത് കണ്ടപ്പോള്‍, ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍, കച്ചവടക്കാര്‍ക്ക് മനസ്സില്‍ ലഡു പൊട്ടി. എന്തായാലും ഇയാള്‍ക്ക് അടിമചന്തയില്‍ നല്ല വില കിട്ടും എന്ന് അവര്‍ ഉറപ്പിച്ചു. കരുത്തനായ ആ മനുഷ്യനെ എളുപ്പം കീഴടക്കാന്‍ പറ്റില്ലെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ട് ആ നാലു കച്ചവടക്കാരും അദ്ദേഹം ഉറക്കത്തിലാകുന്നത് വരെ അവിടെ ഒളിച്ചു നിന്നു. അദ്ദേഹം ഉറക്കത്തിലായാല്‍ അദ്ദേഹത്തെ പിടിച്ച് കെട്ടി അടിമചന്തയില്‍ വിട്ടാല്‍ കിട്ടുന്ന ലാഭമായിരുന്നു അവരുടെ ചര്‍ച്ച.
എന്നാല്‍ ഇതെല്ലാം ഡയോജനസ് കേള്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം അവരെ അടുത്തേയ്ക്ക് വിളിച്ചു. തെല്ലു ഭയത്തോടെ തന്നെ സമീപിച്ച ആ നാലു പേരോടുമായി ഡയോജനസ് ഇങ്ങനെ പറഞ്ഞു.
"ഹേ! നിങ്ങല്ക്കെന്താണ് വേണ്ടത്? എന്തായാലും എന്നെ പിടിച്ച് കേട്ടാമെന്ന് നിങ്ങള്‍ കരുതേണ്ട. പക്ഷേ നിങ്ങളെ കണ്ടാല്‍ വല്ലാത്ത ബുദ്ധിമുട്ടിലാണെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്. അത് കൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ വരാം."
കച്ചവടക്കാര്‍ മിഴിച്ചു നിന്നു പോയി. അവര്‍ക്ക് തങ്ങള്‍ കേട്ടത് വിശ്വസിക്കാന്‍ സാധിച്ചില്ല.
അപ്പോഴേക്കും ഡയോജനസ് എഴുന്നേറ്റ് കഴിഞ്ഞിരുന്നു.
"ശരി. എവിടെക്കാണ് പോകേണ്ടത്?" അദ്ദേഹം ചോദിച്ചു.
അവര്‍ അടുത്ത് തന്നെയുള്ള അടിമചന്തയിലേക്കാണ് പോകേണ്ടത് എന്നദ്ദേഹത്തോട് പറഞ്ഞു. ഉടന്‍ തന്നെ ഡയോജനസ് അവരോടൊപ്പം പുറപ്പെട്ടു.
നാലു കച്ചവടക്കാരുടെ അകമ്പടിയോടെ ചന്തയിലെത്തിയ ഡയോജനസ് എല്ലാവരിലും അത്ഭുതമാണുണ്ടാക്കിയത്. കണ്ടാല്‍ കരുത്തനായ ഈ വ്യക്തി ആരാണെന്ന് എല്ലാവരും അതിശയിച്ചു.
കച്ചവടക്കാര്‍ ലേലം നടത്തുന്നയാളിനെ സമീപിച്ച് തങ്ങള്‍ കൊണ്ട് വന്നിരിക്കുന്ന അടിമയെ ലേലത്തിന് വെയ്ക്കാന്‍ ആവശ്യപ്പെട്ടു.
അങ്ങിനെ ഡയോജനസിനെ ലേലം ചെയ്യാനുള്ള സമയമായി. അദ്ദേഹത്തെ ലേലക്കാരന് വിളിച്ച് തട്ടിന് മുകളിക്കേത്തിച്ചു. ഡയോജനസിനെക്കുറിച്ച് എന്താണ് വിശദീകരിക്കുക എന്ന് ആലോചിച്ച് ലേലക്കാരന് നില്ക്കവേ, ഡയോജനസ് ജനക്കൂട്ടത്തെ നോക്കി പറഞ്ഞു.
"ഇതാ ഇവിടെ ഒരു യജമാനനെ വില്‍പ്പനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്നു. നിങ്ങളില്‍ ഏതെങ്കിലും അടിമ ഒരു യജമാനനെ വിലക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുന്നോട്ട് വരിക"
അസാധാരണമായ ഈ പ്രഖ്യാപനം കേട്ടു ജനങ്ങള്‍ അമ്പരന്നു.
അത് പോകുകയായിരുന്ന ഒരു രാജാവും ഈ അസാധാരണമായ ലേലം കണ്ടു വളരെ താത്പര്യത്തോടെ ലേലക്കാരന്റെ അടുത്തെത്തി അടിമയുടെ വില എത്രയാണെന്ന് ചോദിച്ചു. അതിനു മറുപടി കൊടുത്തത് ഡയോജനസ് ആയിരുന്നു.
"എനിക്ക് വിലമതിക്കാനാകില്ല. പക്ഷേ അങ്ങേക്ക് ആ നില്ക്കുന്ന നാലു പാവം കച്ചവടക്കാര്‍ക്ക് മതിയായ വില നല്കി എന്നെ വിലക്കെടുക്കാം."
രാജാവു ഉടന്‍ തന്നെ നാലു കച്ചവടക്കാര്‍ക്കും നല്ല വില നല്കി ഡയോജനസിനെ വിലയ്ക് വാങ്ങി. രാജാവു തന്റെ രഥത്തില്‍ ഡയോജനസിനെയും കൂട്ടി രാജകൊട്ടാരത്തിലേയ്ക്ക് യാത്ര തുടര്‍ന്നു.
പോകുന്ന വഴിക്ക്, രാജാവു ഡയോജനസുമായി വളരെയധികം സംസാരിച്ചു. താന്‍ വിലയ്ക്ക് വാങ്ങിയ വ്യക്തി ഒരു സാധാരണക്കാരണല്ലെന്ന് വളരെ പെട്ടെന്നു തന്നെ രാജാവിന് ബോധ്യമായി.
കുറെ സമയത്തെ യാത്രയ്ക്ക് ശേഷം അവര്‍ രാജകൊട്ടാരത്തിലെത്തി. ആദരപൂര്‍വം ഡയോജനസിനെ താഴെയിറക്കിയ ശേഷം രാജാവു വിനയത്തോടെ പറഞ്ഞു.
"അങ്ങയെപ്പോലൊരു മഹദ് വ്യക്തിയെ അടിമയാക്കി വെയ്ക്കാന്‍ മാത്രം ഞാനൊരു വിഡ്ഡിയല്ല. താങ്കള്‍ ഒരു ഗുരുവാണ്, അടിമായേകേണ്ടവനല്ല. അത് കൊണ്ട് അങ്ങയെ ഞാന്‍ സ്വതന്ത്രനാക്കുന്നു."
രാജാവിനോട് യാത്ര പറഞ്ഞു ഡയോജനസ് തന്റെ വഴിയേ പോയി.
"
പ്രശസ്തരുടെ കൂടുതല്‍ കഥകള്‍
മാമ്പഴത്തിന്റെ വില - ഗാന്ധി കഥകള്‍ - Mampazhathinte vila gandhi story
ഒരു ദിവസം രാവിലെ ഗാന്ധിജിയ്ക്ക് കൂടിക്കാനായി അദ്ദേഹത്തിന്റെ ശാന്തത സഹചാരിയായിരുന്ന മനു...ഹെന്റി ഗില്ലുമെറ്റിന്റെ സാഹസിക കഥ
അന്റോയിൻ ഡി സെന്റ്-എക്സുപെറി എഴുതിയ പ്രശസ്തമായ ഒരു പുസ്തകമാണ് നിരവധി അവാര്‍ഡുകള്‍ നേടിയ ...അനുകമ്പയുള്ള കുതിരക്കാരന് - പ്രശസ്തരുടെ കഥകള്‍
കനത്ത മഞ്ഞുപെയ്യുന്ന ഒരു തണുപ്പ് കാലത്ത് വടക്കന്‍ വെര്‍ജീനിയയിലെ ഒരു നദിക്കരയില്‍ അക്കരെ കടക്കാന്‍...ഇഗ്നാസ് പാദരെവ്സ്കിയും ഷൂ പോളിഷ് ചെയ്യുന്ന ബാലനും
അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച ഏറ്റവും വലിയ പിയാനിസ്റ്റും സംഗീതജ്ഞനും ആയിരുന്ന ഇഗ്നാസ്...ശക്തന് തമ്പുരാന്റെ കടുംകൈ
കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജാക്കാന്മാരില് ഏറ്റവും പേരുകേട്ട രാജാവായിരുന്നു ശക്തന് തമ്പുരാന്...ദീപസ്തംഭം മഹാശ്ചര്യം!
മനുഷ്യരുടെ ധനമോഹത്തെയും ആര്‍ത്തിയെയും സ്വാര്‍ഥതയെയും സൂചിപ്പിക്കുന്ന ഒരു ശൈലിയാണ് "ദീപസ്തംഭം...കുഞ്ചന്‍ നമ്പ്യാരും നമ്പിയും!
കുഞ്ചന്‍ നമ്പ്യാര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ആശ്രിതനായി കഴിയുന്ന കാലത്ത് നടന്ന ഒരു...കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴ!
ഇന്നത്തെ അമ്പലപ്പുഴയും അതിനോടുചേന്ന പ്രദേശങ്ങളും പഴയ ചെമ്പകശ്ശേരി രാജ്യത്ത് ഉള്‍പ്പെട്ടവയായിരുന്നു....കരിയും കളഭവും!
മലയാളത്തിലെ പ്രശസ്തരായ രണ്ട് കവികളായിരുന്നു കുഞ്ചൻ നമ്പ്യാരും, ഉണ്ണായിവാര്യരും. പ്രതിഭാസമ്പന്നനായ...മൂന്ന് കല്പ്പണിക്കാരുടെ കഥ
ഈ കഥ പല രൂപത്തില്‍ കാലങ്ങളായി പ്രചാരത്തിലുള്ള ഒരു കഥയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള ഈ...
0 Comments