ആരെയാണ് വിശ്വാസം - ഒരു ഹോജാ കഥ - Areyanu Vishvasam


ഒരു ദിവസം നസീറുദ്ദീന്‍ ഹോജയെ കാണാന്‍ ഒരു സുഹൃത്ത് വീട്ടിലെത്തി. സുഹൃത്തിന് ഹോജയുടെ കഴുതയെ കുറച്ചു നേരത്തേയ്ക്ക് വേണമായിരുന്നു. അദ്ദേഹം ഹോജയോട് തനിക്ക് ചന്തയിലേയ്ക്ക് പോകാന്‍ കുറച്ചു നേരത്തേക്ക് കഴുതയെ കടം തരുമോയെന്ന് ചോദിച്ചു.

"ക്ഷമിക്കണം സുഹൃത്തെ. എന്തു ചെയ്യാനാണ് ഞാനെന്റെ കഴുതയെ കുറച്ചു നേരം മുന്‍പാണ് മറ്റൊരാള്‍ക്ക് നല്കിയത്." ഹോജ പറഞ്ഞു.

സുഹൃത്ത് നിരാശനായി തിരികെ പോകാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് വീടിന് പുറകില്‍ നിന്നും ഴുതയുടെ കരച്ചില്‍ കേള്‍ക്കുന്നത്. കഴുതയുടെ കരച്ചില്‍ തുടര്‍ന്നും കേട്ടപ്പോള്‍ അയാള്‍ തിരിഞു ഹോജയോട് ചോദിച്ചു.

"അല്ല ഹോജാ, നിങ്ങള്‍ എന്നോടു നുണ പറഞ്ഞതാണ് അല്ലേ? നിങ്ങളുടെ കഴുതയുടെ കരച്ചിലാണല്ലോ ആ കേള്‍ക്കുന്നത്?"

ഇത് കേട്ടതും ഹോജ അത്യധികം ദേഷ്യത്തോടെ പറഞ്ഞു: "എടാ വിഡ്ഡീ! തനിക്ക് വല്ല ബോധവുമുണ്ടോ? ആരെയാണ് നിനക്കു വിശ്വാസം? നിന്റെ സുഹൃത്തായ എന്നെയോ അതോ ആ കഴുതയെയോ?"

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments