മാന്തിക ശംഖ്

 


ഒരിടത്ത് ഒരു പാവം കര്‍ഷക.നും അയാളുടെ ഭാര്യയും ജീവിച്ചിരുന്നു. പട്ടിണി മൂലം ഒരു പാട് ബുദ്ധിമുട്ടിലായിരുന്നു അവരുടെ ജീവീതം. എന്നിരുന്നാലും രണ്ടു പേരും തങ്ങളാല്‍ കഴിയുന്ന വിധം മറ്റുള്ളവരെ സഹായിച്ചിരുന്നു.

ഒരു ദിവസം കര്‍ഷകന്‍ മറ്റെന്തെങ്കിലും ജോലി തേടി പട്ടണത്തിലേക്കു പുറപ്പെട്ടു. എവിടെ നിന്നോ ലഭിച്ച അല്പ്പം അരി എടുത്ത് ഭാര്യ അദ്ദേഹത്തിന് ഒരു പോതിച്ചോര്‍ തയ്യാറാക്കി കൊടുത്തു. അതുമായി കര്‍ഷകന്‍ യാത്രയായി

കുറെ സമയം നടന്നു വളഞ്ഞ കര്‍ഷകന്‍ ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ വഴിവക്കിലെ ഒരു ക്ഷേത്രത്തിലേക്ക് കയറി. തന്‍റെ ഭക്ഷണപ്പോതി അഴിച്ച് അയാള്‍ ഭക്ഷണത്തിനൊരുങ്ങിയപ്പോഴാണ് പുറകില്‍ നിന്നും ആരോ വിളിച്ചത്. 

കര്‍ഷകന്‍ തിരിഞ്ഞു നോക്കി. ഒരു പടുവൃദ്ധനായ സന്യാസി. കര്‍ഷകന്‍ ഭക്ഷണത്തിന്റെ പാതി അയാള്‍ക്ക് നല്കി. സന്യാസി പെട്ടെന്നു തന്നെ മുഴുവനും അകത്താക്കി അവിടെ കിടന്നു.

കര്‍ഷകന്‍ വീണ്ടും ഭക്ഷണം കഴിക്കാനൊരുങ്ങി. അപ്പോഴതാ ഒരു നായ ആര്‍ത്തിയോടെ ഭക്ഷണത്തിലേക്ക് നോക്കി നില്‍ക്കുന്നു. കര്‍ഷകന് അതിനെ കണ്ടു പാവം തോന്നി. വേഗം കുറച്ചു ഭക്ഷണം നായക്ക് നല്കി. 

പക്ഷേ പിന്നേയും കര്‍ഷകന് ഭക്ഷണം കഴിക്കാനായില്ല, കാരണം പിന്നാലേ വന്ന പൂച്ചയ്ക്കും, കാക്കയ്ക്കും കൂടി കൊടുത്തതോടെ ആകെ അല്പം മാത്രമുണ്ടായിരുന്ന ഭക്ഷണം തീര്‍ന്നിരുന്നു. പാവം കര്‍ഷകന് വിശപ്പുണ്ടായിരിന്നിട്ടും സന്തോഷമാണ് തോന്നിയത്, താന്‍ മൂലം മറ്റുള്ളവരുടെ വിശപ്പ് മാറിയല്ലോ!

കര്‍ഷകന്‍ തന്‍റെ യാത്ര തുടരാന്‍ എഴുന്നേറ്റു. അപ്പോഴാണ് സന്യാസി അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചത്. സന്യാസി പറഞ്ഞു

"നിന്റെ സഹജീവികളോടുള്ള കരുണ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നീ ഇനി കഷ്ടപ്പെടേണ്ടിവരില്ല. ഇതാ.., ഈ മാന്ത്രികശംഖ് നിനക്കുള്ളതാണ്. ഇതിലൂതി നീ എന്താഗ്രഹിച്ചാലും അത് നിനക്കു ലഭിക്കും"

കര്‍ഷകന് സന്തോഷമായി. അയാള്‍ ആ ശംഖ് വാങ്ങി ഊതി കുറച്ചു ഭക്ഷണം വേണമെന്നാഗ്രഹിച്ചു. അതാ മുന്നില്‍ ആവി പറക്കുന്ന ചോറും കറികളും.

സന്യാസിയോട് നന്ദി പറഞ്ഞ് കര്‍ഷകന്‍ വീട്ടിലേക്ക് യാത്രയായി.

Post a Comment

0 Comments