തൊപ്പിക്കച്ചവടക്കാരനും കുരങ്ങന്‍മാരും

https://stock.adobe.com/in/search?k=%22cap+seller%22

ഇതൊരു പഴയ കഥയാണ്. ഈ കഥ കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും.
ഒരിടത്തൊരിടത്ത് ഒരു തൊപ്പിക്കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. എന്നും രാവിലെ ഒരു കൂട്ട നിറയെ വിവിധ വര്‍ണത്തിലുള്ള തൊപ്പികളുമായി അയാള്‍ കച്ചവടത്തിനിറങ്ങും. ഒരു പാട് ദൂരമൊക്കെ നടന്നു പല നാടുകളില്‍ പോയി തോപ്പി വിട്ടു കിട്ടുന്ന പണം കൊണ്ടാണ് ആയാലും കുടുംബവും ജീവിച്ചിരുന്നത്.

അങ്ങിനെയിരിക്കെ ഒരു ദിവസം അയാള്‍ കച്ചവടതിനായി നടന്നു നടന്നു അയാള്‍ കാടിനടുത്തുള്ള ഒരു ഗ്രാമത്തിലെത്തി. നടന്നു ക്ഷീണിച്ചത് കാരണം അയാള്‍ അടുത്തു കണ്ട ഒരു മരത്തിന്‍റെ ചുവട്ടില്‍ വിശ്രമത്തിനായി ഇരുന്നു. തൊപ്പികള്‍ നിറച്ച കുട്ടയും അടുത്തു വെച്ചു തലയില്‍ ഒരു തൊപ്പിയും വെച്ച് ഇരുന്ന അയാള്‍ അറിയാതെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

അയാള്‍ ഇരുന്ന മരത്തിന് മുകളില്‍ ഒരു കൂട്ടം കുരങ്ങന്‍മാര്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ നമ്മുടെ കച്ചവടക്കാരന്‍റെ നീക്കങ്ങള്‍ നോക്കിയിക്കുകയായിരുന്നു. കച്ചവടക്കാരന്‍ ഉറക്കത്തിലായതും കുരങ്ങന്‍മാര്‍ ഓരോന്നായി താഴേയ്ക്കിറങ്ങി വന്നു. തലയില്‍ തോപ്പി വച്ച കച്ചവടരനെ കണ്ട് കുരങ്ങന്‍മാര്‍ ഓരോ തൊപ്പിയായി കൂട്ടയില്‍ നിന്നെടുത്ത് തലയില്‍ വെച്ചു. പിന്നെ കലപില കൂട്ടി മരത്തിന്മേല്‍ കയറി കളിയും ബഹളവുമായി. 

കുരങ്ങന്‍മാരുടെ ശബ്ദകോലാഹലം കേട്ട് കച്ചവടക്കാരന്‍ ഞെട്ടിയുണര്‍ന്നു. കുട്ടയെടുത്ത് യാത്ര തുടരാന്‍ പുറപ്പെട്ട അയാള്‍ കൂട്ടയിലെ തൊപ്പികള്‍ കാണാതെ പരിഭ്രമിച്ചു പോയി. അപ്പോഴാണ് കുരങ്ങന്‍മാര്‍ തങ്ങളുടെ തലയില്‍ തൊപ്പി വെച്ചിരിക്കുന്നത് അയാള്‍ കാണുന്നത്.

കുരങ്ങന്‍മാരില്‍ നിന്നും എങ്ങിനെ തൊപ്പി തിരികെ കിട്ടുമെന്നറിയാതെ അയാള്‍ വിഷമിച്ചു. അയാള്‍ അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍ അവര്‍ കൂടുതല്‍ ഉയരത്തിലേക്ക് കയറാന്‍ തുടങ്ങി. 

കച്ചവടക്കാരന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. സാധാരണ കുരങ്ങന്‍മാര്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അനുകരിക്കാന്‍ മിടുക്കരാണല്ലോ? കച്ചവടക്കാരന്‍ തന്റെ തൊപ്പിയൂരി കുരങ്ങന്‍മാര്‍ക്ക് നേരെ എറിഞ്ഞു. ഉടനെ തന്നെ കുരങ്ങന്‍മാരും തങ്ങളുടെ തലയിലെ തൊപ്പിയൂരി കച്ചവടക്കാരന് നേരെ എറിഞ്ഞു.

കച്ചവടക്കാരന്‍ വേഗം തന്നെ താഴെ വീണ തൊപ്പിയെല്ലാം പെറുക്കിയെടുത്ത് കുട്ടയിലാക്കി. എന്നിട്ട് കച്ചവടത്തിനായി യാത്ര പുറപ്പെട്ടു.

ബുദ്ധിപൂര്‍വം പെരുമാറിയത് കൊണ്ട് കച്ചവടക്കാരന് തന്റെ തൊപ്പിയെല്ലാം തിരിച്ചു കിട്ടി.

Post a Comment

0 Comments