ഒരിക്കല്‍ ക്ഷിപ്രകോപിയായ ഒരു രാജാവ് തന്‍റെ ജാതകം വായിച്ചു ഭാവി പറയുവാന്‍ ഒരു ജ്യോത്സ്യനോട് കല്‍പ്പിച്ചു. രാജാവിന്‍റെ ജാതകം വായിച്ച ജ്യോത്സ്യന്‍ സത്യസന്ധമായി അതില്‍ കണ്ട വിവരം അദ്ദേഹത്തെ അറിയിച്ചു.
പ്രഭോ, അങ്ങയുടെ മരണം അടുത്തിരിക്കുന്നതായാണ് ജാതകവശാല്‍ കാണുന്നത്."
ക്ഷിപ്രകോപിയായ രാജാവിന് അതിയായ ദേഷ്യം വന്നു.
"എന്‍റെ മരണമല്ല അടുത്തിരിക്കുന്നത്, നിന്‍റെയാണ്." എന്നു പറഞ്ഞ രാജാവു അടുത്ത ദിവസം രാവിലെ ജ്യോത്സ്യന്‍റെ തല വെട്ടാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ബുദ്ധിമാനും ധൈര്യശാലിയുമായ ആ ജ്യോത്സ്യന്‍ രാജ കല്‍പന കേട്ട് ഭയമൊന്നും കൂടാതെ പറഞ്ഞു.
"മഹാരാജന്‍! ഒരു പക്ഷേ വിധി അങ്ങിനെയായിരിക്കാം. കാരണം എന്‍റെ ജാതകത്തില്‍ പറയുന്നത് എന്‍റെ മരണം കഴിഞ്ഞു മൂന്നാം നാള്‍ അങ്ങയുടെ മരണം സംഭവിക്കും എന്നാണ്. അപ്പോള്‍ പിന്നെ എന്‍റെ ഈ വിധി ഒഴിവാക്കാന്‍ സാധിക്കില്ലല്ലോ?".
ജ്യോത്സ്യന്‍ പറഞ്ഞത് കേട്ടപ്പോള്‍ രാജാവ് ഞെട്ടിപ്പോയി.
ജ്യോത്സ്യന്‍ മരിച്ചാല്‍ മൂന്നാം നാള്‍ താന്‍ മരിക്കുമെങ്കില്‍ ജ്യോത്സ്യന്‍റെ വധശിക്ഷ ഒഴിവാക്കുന്നതാണ് നല്ലതെന്നു രാജാവിന് മനസ്സിലായി. ഉടനെ തന്നെ അദ്ദേഹം വധശിക്ഷ പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മാത്രമല്ല ജ്യോത്സ്യന് നല്ല ദക്ഷിണയും കൊടുത്തു. ജ്യോത്സ്യന്‍ സന്തോഷപൂര്‍വം തന്‍റെ വീട്ടിലേക്ക് മടങ്ങി.
ഇനിയെന്തായാലും ആ ജ്യോത്സ്യന് ദീര്‍ഘായുസ്സ് ഉണ്ടാകണമെന്ന് മാത്രമേ രാജാവ് പ്രാര്‍ത്ഥിക്കൂ.
അങ്ങനെ അവസരത്തിനനുസരിച്ച് തന്‍റെ ബുദ്ധിസാമര്‍ത്ഥ്യം ഉപയോഗിച്ചത് കൊണ്ട് ജ്യോത്സ്യന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.
0 Comments