അമ്മഞണ്ടും കുഞ്ഞ്ഞണ്ടും - ഈസോപ്പ് കഥ - They Young Crab and His Mother

ഒരിക്കൽ ഒരു അമ്മഞണ്ട് തന്‍റെ മകനുമായി കടല്‍തീരത്ത് നടക്കുകയായിരുന്നു. മകന്‍ നടക്കുന്നത് ശ്രദ്ധിച്ച അമ്മ കുഞ്ഞുഞണ്ടിനോട് ചോദിച്ചു, "മോനേ, നീ എന്തിനാണ് എപ്പോഴും വശങ്ങളിലേക്ക് നടക്കുന്നത്? നേരെ മുന്നോട്ട് നടക്കാൻ ശീലിക്കൂ. വശങ്ങളിലേക്ക് നടക്കുന്നത് ഒട്ടും ശരിയല്ല".

കുഞ്ഞുഞണ്ട് അതുകേട്ട് വളരെ വിനയത്തോടെ അമ്മയോട് പറഞ്ഞു, "അമ്മേ, അമ്മ പറഞ്ഞത് ശരിയാണ്. പക്ഷേ എനിക്ക് നേരെ നടക്കാൻ കഴിയുന്നില്ല. അമ്മയൊന്ന് മുന്നോട്ട് നടന്ന് കാണിച്ച് തന്നാൽ, ഞാനും അത് നോക്കി നേരെ നടക്കാൻ പഠിക്കാം"

"അതിനെന്താ? അമ്മ ഇപ്പോള്‍ കാട്ടിത്തരാം!" അമ്മഞണ്ട് പറഞ്ഞു. എന്നിട്ട് നേരെ നടക്കാൻ ശ്രമിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും അവൾക്ക് വശങ്ങളിലൂടെയല്ലാതെ നേരെ നടക്കാൻ സാധിച്ചില്ല. അവള്‍ തിരിയാന്‍ ശ്രമിച്ചപ്പോള്‍ മറിഞ്ഞ് വീഴുകയും ചെയ്തു

>ഞണ്ടുകളുടെ ശാരീരിക ഘടന വശങ്ങളിലേക്ക് നടക്കാൻ മാത്രമുള്ളതാണ്.

അമ്മഞണ്ടിന് തന്‍റെ തെറ്റ് മനസ്സിലായി. മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുൻപ് സ്വന്തം തെറ്റുകൾ തിരുത്തണമെന്നും, മാതൃകയാകണമെന്നും അവൾക്ക് ബോധ്യമായി.

ഞണ്ട് മനോഭാവം (Crab Mentality): ഒരു ബക്കറ്റിൽ നിറയെ ഞണ്ടുകളെ ഇട്ടാൽ, ഏതെങ്കിലും ഒരു ഞണ്ട് പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ, ബാക്കിയുള്ളവ അതിനെ താഴേക്ക് വലിച്ചിടും. ഇത് സമൂഹത്തിൽ മറ്റുള്ളവരുടെ വിജയം കണ്ട് അസൂയപ്പെടുന്നതിനെ സൂചിപ്പിക്കുന്നു.

Post a Comment

0 Comments