ഒരിക്കൽ പത്ത് കർഷകർ ഒരുമിച്ച് ഒരു യാത്ര പോകുകയായിരുന്നു. പെട്ടെന്നാണ് എല്ലാവരെയും ഞെട്ടിച്ച്കൊണ്ട് ഒരു കനത്ത ഇടിമിന്നൽ വന്നത്. ഭയന്ന് പോയ അവര്‍ പകുതി തകർന്ന ഒരു ക്ഷേത്രത്തിൽ അഭയം തേടി. എന്നാൽ ഇടിയും മിന്നലും തുടര്‍ന്ന് കൊണ്ടേയിരുന്നു. അതോടൊപ്പം കനത്ത കാറ്റും! മിന്നൽ ക്ഷേത്രത്തിന് ചുറ്റും തുടർച്ചയായി വൃത്താകൃതിയിൽ പറന്നു കൊണ്ടിരുന്നു. കർഷകർ വളരെയധികം ഭയപ്പെട്ടു.
തങ്ങളുടെ ഇടയിൽ ഒരു പാപിയായ വ്യക്തി ഉണ്ടായിരിക്കും, അത് കൊണ്ടാണ് മിന്നല്‍ തങ്ങള്‍ക്ക് ചുറ്റും കറങ്ങുന്നത്. ആ പാപിയായ വ്യക്തിയെ ശിക്ഷിക്കാന്‍ വേണ്ടിയായിരിക്കും മിന്നല്‍ ഇങ്ങിനെ ചുറ്റിക്കറങ്ങുന്നത് - അവര്‍ പരസ്പരം പറഞ്ഞു.. ആ പാപി ആരാണെന്ന് കണ്ടെത്താൻ, അവര്‍ ഒരു മാര്‍ഗം കണ്ടെത്തി. അവരുടെ വൈക്കോൽ തൊപ്പികൾ വാതിലിനു മുന്നിൽ തൂക്കിയിടാൻ അവർ തീരുമാനിച്ചു. തൊപ്പി പറന്നുപോയയാൾ ആണ് പാപി, അയാള്‍ തന്‍റെ വിധിക്ക് കീഴടങ്ങണം. അതോടെ മറ്റുള്ളവര്‍ രക്ഷപ്പെടുമല്ലോ!
അപ്രകാരം അവര്‍ തൊപ്പികൾ പുറത്തു വെച്ചു. ഉടന്‍ തന്നെ അതില്‍ ഒരു തൊപ്പി കാറ്റില്‍ പറന്നുപോയി. അതോടെ മറ്റുള്ളവർ അതിന്‍റെ നിർഭാഗ്യവാനായ ഉടമയെ യാതൊരു ദയയില്ലാതെ ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു.
അത്ഭുതകരമെന്ന് പറയട്ടെ, അയാള്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തായതും, മിന്നൽ ക്ഷേത്രത്തിന് ചുറ്റും കറങ്ങുന്നത് നിർത്തി, മാരകമായ പ്രഹരശേഷിയോടെ ക്ഷേത്രത്തിലേയ്ക്ക് പഠിച്ചു. നിമിഷനെരത്തിനുള്ളില്‍ അവരെല്ലാം കത്തിച്ചാമ്പലായി.
മറ്റുള്ളവര്‍ തള്ളിപുറത്താക്കിയയാൾ, അവരുടെ ഇടയിലെ ഒരേയൊരു നീതിമാനായ വ്യക്തിയായിരുന്നു. അയാള്‍ അകത്തുണ്ടായിരുന്നത് കൊണ്ടായിരുന്നു മിന്നൽ ക്ഷേത്രത്തെ ബാധിക്കാതിരുന്നത്.
അങ്ങനെ യാതൊരു ദയയുമില്ലാതെ അയാളെ തള്ളി പുറത്താക്കിയ മറ്റ് ഒമ്പത് പേർക്കും അവരുടെ കഠിനഹൃദയത്തിന് ജീവൻ നഷ്ടപ്പെട്ടു..


0 Comments