നന്ദികെട്ട കടുവയും, ബുദ്ധിമാനായ തവളയും - The Ungreatful Tiger and the Wise Frog

ഇത്തവണ ഒരു കൊറിയന്‍ നാടോടിക്കഥയാകാം.

 ജപ്പാൻ കടലിനെ അഭിമുഖീകരിച്ചു കിടക്കുന്ന കാങ് വെൻ എന്ന പ്രവിശ്യയിലെ മലനാടുകളില്‍ ജീവിച്ചിരുന്ന മനോഹരനായ വരയന്‍ കടുവയ്ക്ക് ഗ്രാമവാസികൾ നൽകിയ പേര് "മൗണ്ടൻ അങ്കിൾ" എന്നാണ്.  വേട്ടക്കാർ അതിനെ വളരെ അപൂർവമായി മാത്രമേ കണ്ടിരുന്നുള്ളൂ. മറ്റു കടുവകൾക്കിടയിൽ മൗണ്ടൻ അങ്കിൾ എപ്പോഴും വീമ്പിളക്കി നടക്കാറുള്ളത് എന്താണെന്ന? ഒരുപാട് വെടിയേറ്റെങ്കിലും തനിക്ക് ഒരിക്കലും പരിക്കേറ്റിട്ടില്ലെന്ന്! മാത്രമല്ല എല്ലാത്തരം കെണികളെ കുറിച്ചും തണിക്കാരിയാമെന്നും! മനുഷ്യൻ കടുവകളെയും മറ്റും പിടികൂടാനും അവയുടെ കൊതിപ്പിക്കുന്ന ചർമ്മം പറിച്ചെടുക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങളെ കണ്ടാല്‍ അവന് ചിരിയാണ് വരാരുള്ളതത്രേ!

വേനൽക്കാലത്ത് അവൻ ഉയർന്ന കുന്നുകൾക്കിടയിൽ താമസിക്കുകയും തടിച്ച മാനുകളെ തിന്നുകയും ചെയ്തു. ശൈത്യകാലത്ത്, കനത്ത മഞ്ഞും, കഠിനമായ കാറ്റും, ഭയങ്കരമായ തണുപ്പും മനുഷ്യരെ അവരുടെ വീടുകള്‍ക്കുളില്‍ തടവിലാക്കിയപ്പോള്‍, വൃദ്ധനായ മൗണ്ടൻ അങ്കിൾ ഗ്രാമങ്ങളിലേക്ക് ഓടിയെത്തും. അവിടെ അവൻ ഒരു കഴുതയെയോ, തടിച്ച കാളക്കുട്ടിയെയോ, മുലയൂട്ടുന്ന പന്നിക്കുട്ടിയെയോ നഖംകൊണ്ട് പിടിച്ച് വലിച്ചിഴച്ചു കൊണ്ടുപോകാമെന്നുള്ള പ്രതീക്ഷയിൽ, തൊഴുത്തുകളിലും, കന്നുകാലികളുടെ കൂടുകളിലും, പന്നിക്കൂടുകളിലും ചുറ്റിനടക്കും. പലപ്പോഴും അവൻ തന്‍റെ പരിശ്രമത്തില്‍ വിജയിച്ചു അങ്ങനെ അവൻ ആ പ്രദേശത്തിന് മുഴുവന്‍ ഒരു ഭീഷണിയായി മാറി.


അങ്ങിനെയിരിക്കെ, ശരത്കാലത്ത് ഒരു ദിവസം, മൗണ്ടൻ അങ്കിൾ താഴ്വാരത്തിലെ കുന്നുകൾക്കിടയിൽ അലഞ്ഞുനടക്കുകയായിരുന്നു. ഗ്രാമത്തിൽ നിന്ന് വളരെ അകലെയാണെങ്കിലും, കെണികൾക്കും വേട്ടക്കാർക്കും വേണ്ടി അവൻ സൂക്ഷ്മ നിരീക്ഷണം നടത്തിയിരുന്നു, പക്ഷേ ആരും തന്നെ അടുത്തുണ്ടായിരുന്നില്ല. അവന് വളരെയധികം വിശക്കുന്നുണ്ടായിരുന്നു, അത് കൊണ്ട് ഏതെങ്കിലും മൃഗത്തെ വേട്ടയാടാന്‍ സാധിക്കുമോ എന്ന് നോക്കുകയായിരുന്നു അവന്‍.

പക്ഷേ ഒരു വലിയ പാറയുടെ അടുത്ത് എത്തിയപ്പോൾ, മൗണ്ടൻ അങ്കിൾ പെട്ടെന്ന് തന്‍റെ വഴിയിൽ കുറച്ച് അടി മുന്നിലായി, തന്നെപ്പോലുള്ള ഒരു വലിയ കടുവയെ കണ്ടു.

അതോടെ അവന്‍ തന്‍റെ നടത്തം നിർത്തി.  വെല്ലുവിളിക്കുന്നത് പോലെ ഏറ്റവും ക്രൂരമായി തന്‍റെ വാൽ ചലിപ്പിച്ചു, മുരളിക്കൊണ്ട് പോരാത്തിന് തയ്യാറായി. എന്നാല്‍ മറ്റേ കടുവയും അതേ കാര്യങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ അവന് അത്ഭുതം തോന്നി. ഭയങ്കരമായ ഒരു പോരാട്ടം ഉണ്ടാകുമെന്ന് മൗണ്ടൻ അങ്കിളിന് ഉറപ്പായിരുന്നു, പക്ഷേ അത് തന്നെയാണ് അവൻ ആഗ്രഹിച്ചത്, കാരണം അങ്ങിനെ ഒരു പോരാട്ടം ഉണ്ടായാല്‍ താന്‍ വിജയിക്കുമെന്ന് അവന് ഉറപ്പായിരുന്നു.

പെട്ടെന്ന് അവന്‍ തന്‍റെ എതിരാളിയെ ലക്ഷ്യമാക്കി വായുവിലൂടെ  ഒരു വലിയ കുതിച്ചുചട്ടം തന്നെ നടത്തി. എന്നാല്‍ നേരെ ചെന്ന്അ വൻ ഒരു കുഴിയിൽ ആണ് പതിച്ചത്!  അവിടെ വേറൊരു കടുവയെയും കാണാനില്ലായിരുന്നു, പകരം മരക്കഷണങ്ങളുടെ ഒരു കനത്ത കെട്ട് അവന്‍റെ  തലയ്ക്ക് മുകളിൽ വലിയ ശക്തിയില്‍  വന്ന് വീണു. അനങ്ങാനാകാതെ അവൻ ആ ഇരുട്ടിൽ കിടന്നു. 

പാവം മൗണ്ടൻ അങ്കിൾ,  ഒടുവിൽ വേട്ടക്കാരുടെ പിടിയില്‍ പെട്ടു.   അതെ, വേട്ടക്കാരൻ വടികളും ഇലകളും ഉപയോഗിച്ച് മറച്ചിരുന്ന ഒരു കുഴിയായിരുന്നു അത്. ലംബമായ മരങ്ങളിൽ, വള്ളികളും കുറ്റിച്ചെടികളും കൊണ്ട്  ഒരു കണ്ണാടി തൂക്കിയിട്ടിരുന്നു. മൗണ്ടൻ അങ്കിൾ പലപ്പോഴും വെള്ളത്തിൽ സ്വന്തം മുഖവും ശരീരവും കണ്ടിട്ടുണ്ട്.  പക്ഷേ ഇത്തവണ വെള്ളം കാണാത്തതിനാൽ ഒരു യഥാർത്ഥ കടുവ തന്നോട് യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് കരുതി അവൻ വഞ്ചിക്കപ്പെട്ടു. കണ്ണാടി അവന് പരിചിതമായ ഒരു വസ്തുവായിരുന്നില്ലല്ലോ?

അധികം താമസിയാതെ, എല്ലാ ജീവജാലങ്ങളോടും ദയ കാണിക്കുന്നതിൽ വിശ്വസിച്ചിരുന്ന ഒരു ബുദ്ധമത പുരോഹിതൻ അതുവഴി വന്നു. ഒരു മൃഗത്തിന്റെ ഞരക്കം കേട്ട്, അയാൾ കെണി തുറന്നു. അതിന്‍റെ മൂടി ഉയർത്തിയപ്പോൾ, അതിനുള്ളില്‍ തന്‍റെ ചതഞ്ഞ കൈകാലുകൾ നക്കുന്ന വൃദ്ധനായ മൗണ്ടൻ അങ്കിളിനെ കണ്ടു.

“ഓ, പ്രിയ സുഹൃത്തെ ദയവായി എന്നെ ഒന്നു പുറത്തു വിടൂ. എനിക്ക് വല്ലാതെ വേദനിക്കുന്ന്,” നമ്മുടെ മൗണ്ടൻ അങ്കിൾ പറഞ്ഞു.

അത് കേട്ടതും പുരോഹിതൻ ഒരു തടി എടൂത്ത് കുഴിയുടെ അരികിലൂടെ പതിയെ താഴേക്ക് ഇറക്കിക്കൊടുത്തു. അതോടെ മൗണ്ടൻ അങ്കിൾ സുഖമായി കയറി പുറത്തേക്ക് കടന്നു.  തന്നെ രക്ഷിച്ച പുരോഹിതനോട് മൗണ്ടൻ അങ്കിൾ തന്‍റെ നന്ദി പ്രകടിപ്പിച്ചു:


“പ്രിയ സുഹൃത്തെ, എന്‍റെ കഷ്ടപ്പാടിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയതിന് ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. എന്നിരുന്നാലും, എനിക്ക് വളരെ വിശക്കുന്നതിനാൽ, എനിക്ക് നിങ്ങളെ ഭക്ഷിക്കുകയല്ലാതെ വേറെ ഒരു വഴിയുമില്ല.”

പുരോഹിതൻ ഇത് കെട്ട് വളരെയധികം ആശ്ചര്യപ്പെടുകയും, ദേഷ്യപ്പെടുകയും ചെയ്തു. കാരണം കടുവ ചെയ്തത് വളരെ നീചമായ ഒരു പ്രവൃത്തിയല്ലേ?  അത് വളരെ മോശം പെരുമാറ്റമായിരുന്നു, പർവതങ്ങളുടെയും കാടിന്‍റെയും നിയമങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമായിരുന്നു ആ കടുവ ചെയ്തത് എന്നതില്‍ ഒരു സംശയവുമില്ല, അത് കൊണ്ട് പുരോഹിതന്‍  ഒരു വലിയ മരത്തോട് ഒരു തീരുമാനമെടുക്കാൻ അപേക്ഷിച്ചു.

മരത്തിലെ ആത്മാവ് തന്‍റെ ഇലകളുമായി വിഷയം ചര്ച്ച ചെയ്തു. അതിനു ശേഷം ആ മനുഷ്യൻ സ്വതന്ത്രനാകണമെന്നും കടുവ നന്ദികെട്ടവനും മര്യാദയില്ലാത്തവനാണെന്നും പ്രഖ്യാപിച്ചു.

മൌണ്ടന്‍ അങ്കിള്‍  അത് കെട്ട് തൃപ്തനായില്ല., പ്രത്യേകിച്ച് പുരോഹിതൻ അസാധാരണമാംവിധം തടിച്ചവന്നായിരുന്നു എന്നത് തന്നെ. തനിക്ക് ഒരു നല്ല അത്താഴമായിരിക്കും അയാള്‍ എന്ന് മൌണ്ടന്‍ അങ്കിളിന് ഉറപ്പായിരുന്നു.  എന്നിരുന്നാലും, ആ മനുഷ്യനെ വീണ്ടും ഒരു വലിയ പാറയോട് അഭിപ്രായം ചോദിക്കാന്‍  അവന്‍ അനുവദിച്ചു.

“ആ പുരോഹിതന്‍റെ ഭാഗമാണ് ശരി. ബഹുമാന്യനായ മൌണ്ടന്‍ അങ്കിള്‍, താങ്കള്‍ പറയുന്നതു പൂർണ്ണമായും തെറ്റാണ്,” പാറയിലെ ആത്മാവ് അഭിപ്രായപ്പെട്ടു.

 “ശത്രുക്കളെ ശിക്ഷിക്കാൻ പച്ച കാളയുടെയും പൈബാൾഡ് കുതിരയുടെയും മേൽ സഞ്ചരിക്കുന്ന പർവതരാജനായ നിങ്ങളുടെ യജമാനന്‍, നീ ഈ പുരോഹിതനെ വിഴുങ്ങിയാൽ തീർച്ചയായും നിന്നെ ശിക്ഷിക്കും. പട്ടിണിയിൽ നിന്നോ കെണിയിൽ മരണത്തിൽ നിന്നോ നിങ്ങളെ രക്ഷിച്ച മനുഷ്യനെ ഭക്ഷിക്കാൻ നിങ്ങൾ നന്ദികെട്ടവരാണെങ്കിൽ നിങ്ങൾ പർവത പ്രഭുവിന്റെ അനുയായിയാകാന്‍ യോഗ്യനല്ല. അത്തരമൊരു കാര്യം ചിന്തിക്കുന്നത് പോലും ഞെട്ടിപ്പിക്കുന്ന മോശം പെരുമാറ്റമാണ്.”

മൌണ്ടന്‍ അങ്കിളിന് ഇതെല്ലാം കെട്ട് നാണം തോന്നി, പക്ഷേ അവന്‍റെ കണ്ണുകൾ ഇപ്പോഴും വിശപ്പുകൊണ്ട് തിളങ്ങി; അത് കണ്ട പുരോഹിതന്‍, സ്വന്തം ജീവന്‍ രക്ഷിക്കാൻ, തവളയെ ഒരു ജഡ്ജിയാക്കാൻ നിർദ്ദേശിച്ചു. മൌണ്ടന്‍ അങ്കിള്‍ സമ്മതിച്ചു.

എന്നാൽ സ്വർണ്ണ വരയുള്ള കണ്ണുകളുള്ള തവള വളരെ ബുദ്ധിമാനായിരുന്നു.  മരവും പാറയും ചെയ്തതുപോലെ വേഗത്തിൽ ഉത്തരം നൽകുന്നതിനുപകരം, തവള വളരെ നേരം ആലോചിച്ചു. ഇത് കണ്ടു മൌണ്ടന്‍ അങ്കിള്‍ വളരെ പ്രതീക്ഷിയോടെ തന്‍റെ താടിയെല്ലുകൾ ചലിപ്പിച്ചു. അതോടെ പുരോഹിതന്‍റെ ഹൃദയം തകർന്നു പോയി. ഈ തവള തനിക്ക് അനുകൂലമായി തീരുമാനിക്കുമെന്ന് മൌണ്ടന്‍ അങ്കിള്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.

"എന്തു തീരുമാനം എടുക്കുന്നതിന് മുമ്പ് എനിക്ക് ആ കെണി ഒന്നു കാണണം,"  തവള ഒരു മജിസ്ട്രേറ്റിനെപ്പോലെ ഗൌരവത്തോടെ പറഞ്ഞു. അങ്ങനെ മൂവരും ചാടി,യും, നടന്നും ഓടിയും , കെണിയുടെ അടുത്തേയ്ക്ക് നടന്നു. വേഗത്തിൽ നീങ്ങിയ കടുവ മറ്റുള്ളവരെക്കാള്‍ മുന്‍പ് തന്നെ അവിടെ എത്തിച്ചെര്‍ന്നു. സത്യത്തില്‍ പുരോഹിതന്റെ ഒരു സുഹൃത്തായ തവള ആഗ്രഹിച്ചതും അതായിരുന്നു. അതേസമയം  തവള പാറയില്‍ മുഴുവന്‍ എന്തോ തേടുകയായിരുന്നു. 

അങ്ങിനെ തവളയും കടുവയും കൂടി ആ കെണി കണ്ടു, എന്താണ് സംഭവിച്ചതെന്ന് പഠിച്ചുകൊണ്ടിരിക്കുന്ന തക്കത്തിന് നമ്മുടെ പുരോഹിതന്‍ പറക്കിടയിലെ ഒരു വിടവിലൂടെ ചാടി ഓടി തന്‍റെ മഠത്തിന്‍റെ ഉള്ളില്‍ കയറി രക്ഷപ്പെട്ടു.  ഒടുവിൽ തവള   മൗണ്ടൻ അങ്കിളിനെതിരെതീരുമാനമെടുത്തു, ആ പുരോഹിതന് അനുകൂലമായി, വിധി നിർണ്ണയം പൂർത്തിയാക്കിയതും മുന്‍പെ കണ്ടു വെച്ചിരുന്ന പാറയിലെ ഒരു ചെറിയ പൊത്തിലേയ്ക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. കടുവയ്ക്ക് എത്താനാകാത്ത ആ പൊതിനുള്ളിലിരുന്ന് തവള അവനെ ഒരു നടികെട്ടവനെന്ന് വിളിച്ച് അധിക്ഷേപിച്ചു.

ക്രോധവും വിശപ്പും കൊണ്ട് വൃദ്ധനായ മൌണ്ടന്‍ അങ്കിൾ തന്‍റെ കൌശലം മറന്ന് ഒരു മണ്ടനെപ്പോലെ പെരുമാറാന്‍ തുടങ്ങി. തവളയെ പിടിക്കാൻ വേണ്ടി അവന്‍ പാറയില്‍ തന്‍റെ നഖം കൊണ്ട് ആഞ്ഞടിച്ചു, പക്ഷേ സുരക്ഷിതമായി ഉള്ളിൽ ഇരുന്ന തവള അവനെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി.  ക്രോധം സഹിക്കാനാകാതെ കടുവ കൂടുതല്‍ ശക്തിയായി ആ പാറയില്‍ ഇടിക്കാനും അത് തന്‍റെ നഖങ്ങള്‍ കൊണ്ട് പൊളിക്കാനും ശ്രമിച്ചു. കോപം അവന്‍റെ ബുദ്ധി നഷ്ടപ്പെടുത്തിയിരുന്നു. ആവന്‍ ആ വിള്ളലിനുള്ളിൽ തന്‍റെ മൂക്ക് കുത്തിക്കടത്തി ആ  പരുക്കൻ പാറയിൽ തന്‍റെ തല ശക്തമായി ഉരച്ചു. അതോടെ രക്തം വാർന്ന് അവന്‍ ഉടൻ തന്നെ മരിച്ചു വീണു.

വേട്ടക്കാരൻ വന്നപ്പോൾ കണ്ട കാഴ്ചയിൽ അവൻ അത്ഭുതപ്പെട്ടു, കടുവ ചത്തു കിടക്കുന്നതു കണ്ട അയാള്‍ ആദ്യം നിരാശനായെങ്കിലും,  കടുവയുടെ രോമങ്ങൾ, എല്ലുകൾ, നഖങ്ങൾ എന്നിവ വിറ്റ് സമ്പന്നനാകാൻ സാധിക്കുമെന്ന് മനസ്സിലാക്കി അയാള്‍ സന്തോഷിച്ചു.  കാരണം കൊറിയയിൽ കടുവയോളം നന്നായി മറ്റൊന്നും വിൽക്കപ്പെടുന്നില്ല. 

തവളയെ സംബന്ധിച്ചിടത്തോളം, പഴയ മൗണ്ടൻ അങ്കിളിനെ താൻ എങ്ങനെ കബളിപ്പിച്ചുവെന്നതിന്‍റെ കഥ അവൻ തന്‍റെ നിരവധി തലമുറകളോട് പറഞ്ഞു അവരുടെ മുന്പില്‍ വലിയ നായകാനായി വിലസി.


Post a Comment

0 Comments