കനകലത ബറുവ: ബ്രിട്ടീഷുകാരെ എതിർത്ത കൗമാരക്കാരി

അസമിൽ നിന്നുള്ള 17 വയസ്സുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു കനകലത ബറുവ. ദേശസ്നേഹവും ദൃഢനിശ്ചയവും നിറഞ്ഞവളായിരുന്നു കനകലത ബറുവ. ചെറുപ്പത്തിൽ തന്നെ അനാഥയായ കനകലതയെ അവരുടെ മുത്തശ്ശി നീതിബോധവും മാതൃരാജ്യത്തോടുള്ള സ്നേഹവും നിറഞ്ഞ ഒരാളാക്കി വളർത്തി.


1942-ൽ, മഹാത്മാഗാന്ധി "പോരാടുക, അല്ലെങ്കിൽ മരിക്കുക" എന്ന ആഹ്വാനം നൽകിയപ്പോൾ, കനകലത രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായ യുവ സന്നദ്ധപ്രവർത്തകരുടെ ഒരു കൂട്ടമായ 'മൃത്യു ബാഹിനി'യിൽ (മരണ സ്ക്വാഡ്) ചേർന്നു.

പൊതുസ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് ബ്രിട്ടീഷ് അധികാരികൾ നിരോധിച്ചപ്പോൾ, കനകലതയും സംഘവും ഉത്തരവ് ലംഘിച്ച് ഗോഹ്പൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്ത് ത്രിവർണ്ണ പതാക ഉയർത്തി.

ദേശീയ പതാകയും വഹിച്ചുകൊണ്ട് കനകലത  അഭിമാനത്തോടെ ഘോഷയാത്ര നയിച്ചു. പോലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ, നിർത്താൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

എന്നാൽ കനകലത അതിന് തയ്യാറായില്ല.

പതാക ഉയർത്തിപ്പിടിച്ച്, ചുണ്ടിൽ ദേശീയഗാനം മുഴക്കി, അവൾ ധീരതയോടെ മുന്നോട്ട് നടന്നു.

എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ, ബ്രിട്ടീഷ് പോലീസ് അവര്‍ക്ക് നേരെ വെടിയുതിർത്തു.

ഇന്ത്യൻ പതാക നെഞ്ചോട് ചേർത്തുപിടിച്ച് കനകലത സംഭവസ്ഥലത്ത് തന്നെ വെടിയേറ്റ് മരിച്ചു.

വെറും 17 വയസ്സുള്ളപ്പോൾ അവർ രക്തസാക്ഷിയായി.

നിങ്ങളിൽ പലരെയും പോലെ അവൾ ഒരു വിദ്യാർത്ഥി മാത്രമായിരുന്നു, പക്ഷേ അവളുടെ ധൈര്യം ഒരു സാമ്രാജ്യത്തിന്റെ ശക്തിയെ പിടിച്ചുലച്ചു.

ശരിയായതിന് വേണ്ടി നിലകൊള്ളുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് അവർ കാണിച്ചുതന്നു.

കനത്ത വില നാല്‍കേണ്ടി വന്നാല്‍ പോലും, തന്റെ രാജ്യത്തോടുള്ള യഥാർത്ഥ സ്നേഹം ധീരമായ ചുവടുവെപ്പുകളാണെന്ന് അവർ തെളിയിച്ചു.

ഇന്ന് കനകലത "വീർ ബാലിക" (ധീരയായ പെൺകുട്ടി) എന്നാണ് ഓർമ്മിക്കപ്പെടുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഒരു പട്രോളിംഗ് ബോട്ടിന് അവരുടെ പേരാണ് നൽകിയിരിക്കുന്നത്: ICGS കനക്ലത ബറുവ. ഇന്ത്യയിലെ യുവത്വത്തിന്റെ, ധീരതയുടെ പ്രതീകമാണ് അവരുടെ പേര്.

Post a Comment

0 Comments