പക്ഷിക്കൂടുകൾ വ്യത്യസ്തമായ കഥ - The Secret Behind Every Bird’s Nest

പണ്ടൊരിക്കൽ  ആകാശത്തിൽ പറന്നു നടന്ന്  വിഹരിക്കുന്ന എല്ലാ പക്ഷികളും കൂടി മാഗ്‌പിയുടെ അടുത്ത് വന്ന്, കൂടുകൾ പണിയാൻ പഠിപ്പിക്കാൻ അവളോട് ആവശ്യപ്പെട്ടു. കാരണം, കൂടുകൾ പണിയുന്നതിൽ ഏറ്റവും മിടുക്കിയായ പക്ഷിയാണ് മാഗ്‌പി. അങ്ങനെ അവൾ എല്ലാ പക്ഷികളെയും ചുറ്റും നിർത്തി,  എങ്ങനെ നല്ല ഒരു കൂടുണ്ടാക്കാം എന്നു  കാണിച്ചുകൊടുക്കാൻ തുടങ്ങി. 


ആദ്യം അവൾ കുറച്ച് ചെളി എടുത്ത് അതിൽ നിന്ന് ഒരുതരം വൃത്താകൃതിയിലുള്ള കേക്ക് ഉണ്ടാക്കി.

“ഓ, അങ്ങനെയാണ് കൂടുണ്ടാക്കുന്നതല്ലേ? ഇത് വളരെ എളുപ്പമാണല്ലോ ,” ത്രഷ് പക്ഷി  പറഞ്ഞു; അത് പറന്നു പോയി, പിന്നീട് ത്രഷുകൾ അവരുടെ കൂടുകൾ ചെളിയോ, ചുള്ളിക്കമ്പുകളോ ഉപയോഗിച്ച് വൃത്താകൃതിയിൽ   പണിത് തുടങ്ങി.

പിന്നെ മാഗ്‌പി കുറച്ച് ചില്ലകൾ എടുത്ത് ചെളിയിൽ വട്ടത്തിൽ നിരത്താൻ തുടങ്ങി.

“ഇപ്പോൾ എനിക്ക് കൂടുണ്ടാക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് എല്ലാം അറിയാം,” ബ്ലാക്ക്‌ബേർഡ് പറഞ്ഞു, അവൻ പറന്നു പോയി; ബ്ലാക്ക്‌ബേർഡ്‌ ഇന്നും അങ്ങനെയാണ് കൂടുകൾ ഉണ്ടാക്കുന്നത്.

പിന്നെ മാഗ്‌പി ചില്ലകൾക്ക് മുകളിൽ മറ്റൊരു പാളി ചെളി വച്ചു.

“ഓ, ഇത്  വളരെ വ്യക്തമാണ്,” ജ്ഞാനിയായ മൂങ്ങ പറഞ്ഞു, എന്നിട്ട് അത് പറന്നു പോയി; അതിനുശേഷം മൂങ്ങകൾ ഒരിക്കലും മികച്ച കൂടുകൾ ഉണ്ടാക്കിയിട്ടെയില്ല.

ഇതിനുശേഷം മാഗ്‌പി കുറച്ച് ചില്ലകൾ എടുത്ത് പുറത്ത് ചുറ്റും കെട്ടി.

“അപ്പോൾ ഇതാണ് കാര്യം!” കുരുവി പറഞ്ഞു, അവൻ പറന്നു പോയി; അതിനാൽ കുരുവികൾ ഇന്നും വളരെ അലസമായി തങ്ങളുടെ കൂടുകൾ ഉണ്ടാക്കുന്നു.

അപ്പോൾ മാഗ്‌പി കുറച്ച് തൂവലുകളും മറ്റും എടുത്ത് നിരത്തി വളരെ മനോഹരമായി നല്ല സുഖകരമായ കൂട് നിർമ്മിച്ചു.

“ഇത് എനിക്ക് അനുയോജ്യമാണ്, എന്നിക്കിതിഷ്ടപ്പെട്ടു ” സ്റ്റാർലിംഗ് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു, എന്നിട്ട്  അത് പറന്നകന്നു. അതുകൊണ്ട് സ്റ്റാർലിംഗ്  പക്ഷികൾ  എന്നും നല്ല  സുഖകരമായ കൂടുകളിൽ കഴിയുന്നു.

പക്ഷേ, മാഗ്‌പി കൂട് നിർമാണം തുടർന്നു കൊണ്ടേയിരുന്നു, ഓരോ പക്ഷിയും കൂടുകൾ എങ്ങനെ നിർമ്മിക്കാമെന്ന് കുറച്ച് അറിവ് മാത്രം നേടി പറന്നു പോയി. ആരും തന്നെ മുഴുവൻ  സമയം  മാഗ്‌പിയുടെ വിവരണം കേൾക്കാൻ തയ്യാറായില്ല. 

അതേസമയം മാഗ്‌പി ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ   ജോലി തുടർന്നു, അവശേഷിക്കുന്ന ഒരേയൊരു പക്ഷി കടലാമ-പ്രാവ് മാത്രമാണ്, അത് ഇതുവരെ ഒന്നും തന്നെ ശ്രദ്ധിച്ചിരുന്നില്ല, പക്ഷേ “ടേക് റ്റു, ടാഫി, ടേക് ററ്റൂ...” എന്ന് മാത്രംകരഞ്ഞുകൊണ്ടിരുന്നു.

അങ്ങിനെ കൂടുണ്ടാക്കുന്നതിന്റെ ഒടുവിൽ ഒരു ചില്ല എടുത്ത് കുറുകെ വയ്ക്കുന്നതിനിടയിലാണ് മാഗ്‌പി ഈ കടലാമ-പ്രാവിന്റെ കരച്ചിൽ  കേട്ടത്. അവൾ പറഞ്ഞു: “രണ്ട് വേണ്ട, ഒന്ന് മതി.”

പക്ഷേ ആമപ്രാവ് പറഞ്ഞുകൊണ്ടെരുന്നു: “ടേക് റ്റു, ടാഫി, ടേക് ററ്റൂ...”

അപ്പോൾ മാഗ്‌പി ദേഷ്യപ്പെട്ടു പറഞ്ഞു: “ഒന്ന് മതി, എന്താ നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ?.”

എന്ത്  കാര്യം? എന്നിട്ടും ആമപ്രാവ് നിലവിളിച്ചു: “ടേക് റ്റു, ടാഫി, ടേക് ററ്റൂ...”

ഒടുവിൽ മടുത്ത  മാഗ്‌പി തല ഉയർത്തി മുകളിലേക്ക് നോക്കിയപ്പോൾ അവളുടെ അടുത്ത് മറ്റാരെയും കണ്ടില്ല, ആ മണ്ടൻ ആമപ്രാവ്  മാത്രം ആണ് അവിടെ ഉണ്ടായിരുന്നത്.  അതോടെ സാധാരണയായി ദേഷ്യം  വരാത്ത  മാഗ്‌പി കോപിച്ചു പറന്നു പോയി. പക്ഷികളോട് കൂടുകൾ എങ്ങനെ നിർമ്മിക്കാമെന്ന് വീണ്ടും പറയാൻ പിന്നീടവൾ തയ്യാറായില്ല. അതുകൊണ്ടാണ് വ്യത്യസ്ത പക്ഷികൾ അവരുടെ കൂടുകൾ വ്യത്യസ്തമായി നിർമ്മിക്കുന്നത്.

ഈ കഥയിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?

പാഠം മുഴുവനായി കേട്ട് പഠിക്കണം! 

പക്ഷികൾ ഓരോരുത്തരും പകുതിയിൽ തന്നെ പഠനം നിർത്തി പോയത് കൊണ്ടാണ് വ്യത്യസ്തമായി അപൂർണ്ണമായ കൂടുകൾ നിർമ്മിക്കുന്നത്.

പഠിക്കാനായി ക്ഷമയും, ശ്രദ്ധയും ആവശ്യമാണ്.

അറിവ് മുഴുവനായില്ലെങ്കിലും പലരും അത്ര മതിയെന്ന് കരുതുന്നു,  എന്ത് പഠിക്കുകയാണെങ്കിലും  മുഴുവൻ  നന്നായി  മനസ്സിലാക്കിയ ശേഷം പഠിച്ചാൽ  ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം. 

ഒരു അവസരം നഷ്ടപ്പെട്ടാൽ അത് തിരികെ ലഭിക്കില്ല.

ഇങ്ങിനെ ഓരോ കഥയിലും നമുക്ക് പഠിക്കാൻ ഒരു പാട് കാര്യങ്ങളുണ്ട്.  ഇനിയും ഈ കഥയെക്കുറിച്ച്, നിങ്ങൾ ഇതിൽ നിന്നും എന്ത് മനസ്സില്ലാക്കി  എന്ന് കൂടുതൽ പറയാൻ സാധിക്കും. ശ്രമിച്ച് നോക്കൂ. എന്നിട്ട് കമന്റ് പോസ്റ്റ് ചെയ്യൂ.

അത് പോലെ, ഈ കഥ വായിച്ചപ്പോൾ  പ്രകൃതിയിലെ വൈവിദ്ധ്യത്തെ കുറിച്ച്,അതിന്റെ മനോഹാരിതയെക്കുറിച്ച്  കൂട്ടുകാർ ചിന്തിച്ചോ?

പിന്നെ, ഇത് വായിച്ചപ്പോൾ പക്ഷികളെയും അവയുടെ കൂടുകളെയും പറ്റി കൂടുതൽ അറിയാൻ തോന്നുന്നില്ലേ? വേണമെങ്കിൽ അതൊരു പ്രോജക്ട് ആയി ചെയ്യാം. 

കേരളത്തിലെ പക്ഷികൾ (പുസ്തകം)

ഇന്ദുചൂഡൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരിൽ ഒരാളായിരുന്ന പ്രൊഫ. കെ. കെ. നീലകണ്ഠൻ  എഴുതിയ കേരളത്തിലെ പക്ഷികൾ  എന്ന പുസ്തകം കേരളത്തിലെ ഇരുന്നൂറിലധികം പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്നു.


https://online.fliphtml5.com/xleqx/wuss/#p=14

https://www.youtube.com/watch?v=-cUv9V0JE3E

https://www.birdsofkerala.in/





Post a Comment

0 Comments