ഒരു ചൂടേറിയ മധ്യാഹ്നത്തില്‍ തിരക്കുള്ള ചന്തയിലെത്തിയ ഹോജ ഒരു വലിയ ചാക്കു നിറയെ സാധനങ്ങൾ വാങ്ങി. അതിന്റെ ചുമന്നു കൊണ്ട് പോകാൻ തനിക്കു പറ്റില്ലെന്നു മനസ്സിലായപ്പോള്‍, അദ്ദേഹം സമീപത്തു നിന്നിരുന്ന ഒരു ചുമട്ടുകാരനെ വിളിച്ചു.
"ഈ ചാക്ക് എടുത്ത് , എന്റെ വീട്ടിലെത്തിക്കൂ," മുല്ല പറഞ്ഞു
ചുമട്ടുകാരന്‍ ഭക്തിയോടെയും വിനായത്തോടെയും മറുപടി പറഞ്ഞു:
"താങ്കള്‍ പറയുന്നതെന്തും ഞാന്‍ ചെയ്യും, ഹോജാ. പക്ഷേ, താങ്കളുടെ വീട് എവിടെയാണ്?"
അവന്‍റെ ഈ ചോദ്യം കേട്ടതോടെ ഹോജയുടെ മുഖത്ത് ആശ്ചര്യവും ദേഷ്യവും ഒന്നിച്ച് വന്നു. അയാളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു:
"ആഹാ! നീ ആള് കൊള്ളാമല്ലോ? നിന്നെ കണ്ടാൽ തന്നെ നീ ഒരു തെമ്മാടിയും കളനുമാണോ എന്നു സംശയം തോന്നും. അങ്ങിനെയുള്ള നിന്നെപ്പോലെയൊരാളോട് എന്റെ വീട് എവിടെയാണെന്ന് പറഞ്ഞു തരാൻ മാത്രം വകതിരിവില്ലാത്തവാനാണ് ഞാൻ എന്നു നീ കരുതിയോ?
ആകെ അമ്പരന്നു നിൽക്കുന്ന ചുമട്ടുകാരനെ അവഗണിച്ച് ചാക്ക് തലയിലേറ്റി ഹോജ വീട്ടിലേക്ക് നടന്നു.
0 Comments