പറക്കും പെട്ടി! ഭാഗം 1 The Flying Trunk Part 1
'ആഹാ! നിങ്ങൾക്കറിയാമോ? ഞങ്ങൾ നല്ല പച്ചക്കൊമ്പുകളിൽ ആണ് വളർന്നത്,' അവർ പറഞ്ഞു, 'എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഞങ്ങൾക്ക് മഞ്ഞിന്റെ വജ്രത്തുള്ളികൾ ആണ് കഴിച്ചിരുന്നത്. സൂര്യൻ പ്രകാശിക്കുമ്പോഴെല്ലാം അവന്റെ ചൂടുള്ള കിരണങ്ങൾ ഞങ്ങൾ അനുഭവിച്ചു, ചെറിയ പക്ഷികൾ അവരുടെ പാട്ടുകളിലൂടെ ഞങ്ങളോട് കഥകൾ പറയുമായിരുന്നു. ഞങ്ങൾ സമ്പന്നരാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, കാരണം മറ്റ് മരങ്ങൾ വേനൽക്കാലത്ത് മാത്രമേ പച്ച വസ്ത്രങ്ങൾ ധരിച്ചിരുന്നുള്ളൂ, അതേസമയം ഞങ്ങളുടെ കുടുംബത്തിന് വേനൽക്കാലം, ശൈത്യകാലം എന്നിങ്ങനെ ഏത് കാലത്തും പച്ചപ്പ് നിറയ്ക്കാൻ കഴിഞ്ഞു. എന്നാൽ ഒരു ദിവസം ഒരു മരംവെട്ടുകാരൻ ഒരു വലിയ ദുരന്തം പോലെ വന്നു ചേർന്നു. ഞങ്ങളുടെ കുടുംബം അവന്റെ കോടാലിയിൽ താഴെ വീണു. കുടുംബനാഥൻ വളരെ മികച്ച ഒരു കപ്പലിൽ പ്രധാന കൊടിമരമായി ഒരു സ്ഥാനം നേടി. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ലോകം ചുറ്റാൻ കഴിയും. കുടുംബത്തിലെ മറ്റ് ശാഖകളെല്ലാം വ്യത്യസ്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. കുടുംബത്തിലെ മറ്റ് ശാഖകളെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി, ഇപ്പോൾ ഞങ്ങളുടെ ഈ സ്വന്തം ഓഫീസ് സാധാരണക്കാർക്ക് വെളിച്ചം നല്കുന്ന ഒരു വിളക്കാണ് . ഇങ്ങനെയാണ് ഞങ്ങളെ പോലുള്ള ഉന്നതകുലജാതരായ ആളുകൾ ഒരു സാധാരണ അടുക്കളയിൽ എത്തിയത്. '
"'എന്റേത് വളരെ വ്യത്യസ്തമായ ഒരു വിധിയാണ്,' തീപ്പെട്ടിക്കരികിൽ നിന്ന ഇരുമ്പ് പാത്രം പറഞ്ഞു. 'ഞാനീ ലോകത്തെത്തിയത് മുതൽ പാചകം ചെയ്യാനും കഴുകാനും ശീലിച്ചു. കട്ടിയുള്ളതോ ഉപയോഗപ്രദമോ ആയ എന്തെങ്കിലും ആവശ്യമുള്ളപ്പോൾ ഈ വീട്ടിൽ ഞാനാണ് മുൻപന്തിയിൽ. അത്താഴത്തിന് ശേഷം എന്നെ കഴുകി വൃത്തിയാക്കി നല്ല തിളക്കമുള്ളതാക്കുന്നതും പിന്നെ എന്റെ സ്ഥാനത്ത് ഇരുന്ന് എന്റെ അയൽക്കാരുമായി അല്പം വിവേകപൂർണ്ണമായ സംഭാഷണം നടത്തുന്നതും മാത്രമാണ് എന്റെ ഏക സന്തോഷം. ചിലപ്പോൾ മുറ്റത്തേക്ക് കൊണ്ടുപോകുന്ന ബക്കറ്റ് ഒഴികെയുള്ള നമ്മളെല്ലാവരും ഈ നാല് ചുവരുകൾക്കുള്ളിൽ ഒരുമിച്ച് താമസിക്കുന്നു. ചന്തയിൽ പോകുന്ന കൊട്ടയിൽ നിന്നാണ് ഞങ്ങൾക്ക് വാർത്തകൾ ലഭിക്കുന്നത്, പക്ഷേ അത് ചിലപ്പോൾ ആളുകളെയും സർക്കാരിനെയും കുറിച്ച് വളരെ അസുഖകരമായ കാര്യങ്ങൾ പറയുന്നു. അതെ, ഒരു ദിവസം ഒരു പഴയ പാത്രം ആ വാർത്തകൾ കേട്ട് വളരെ പരിഭ്രാന്തരായി താഴെ വീണു കഷണങ്ങളായി.'
"'നിന്റെ സംസാരം കുറച്ച് കൂടുന്നുണ്ട്,' ടിൻഡർ ബോക്സ് പറഞ്ഞു; അതേ സമയം സ്റ്റീൽ പാത്രം അടുത്തിരുന്ന തീക്കല്ലുമായി കൂട്ടി ഇടിച്ചു, ചില തീപ്പൊരികൾ പറന്നുയർന്നു, 'നമുക്ക് ഒരു സന്തോഷകരമായ സായാഹ്നം വേണം, അല്ലേ?' എന്നവൻ ആർത്ത് വിളിച്ചു .
"'അതെ, തീർച്ചയായും,' തീപ്പെട്ടികൾ പറഞ്ഞു. 'നമുക്ക് ഏറ്റവും ഉയർന്ന വംശജരെക്കുറിച്ച് സംസാരിക്കാം.'
"'ഇല്ല, നമ്മൾ എന്താണെന്ന് എപ്പോഴും സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല,' സോസ് പാൻ അഭിപ്രായപ്പെട്ടു. 'നമുക്ക് മറ്റെന്തെങ്കിലും വിനോദത്തെക്കുറിച്ച് ചിന്തിക്കാം; ഞാൻ തുടങ്ങാം. നമുക്ക് സ്വയം അനുഭവിച്ച എന്തെങ്കിലും സംഭവം പറയാം; അത് വളരെ എളുപ്പവും രസകരവുമായിരിക്കും. ബാൾട്ടിക് കടലിൽ, ഡാനിഷ് തീരത്തിനടുത്ത് .. ' അവൻ പറഞ്ഞു തുടങ്ങി.
"'എത്ര മനോഹരമായ തുടക്കം!' പ്ലേറ്റുകൾ പറഞ്ഞു. 'നമുക്കെല്ലാവർക്കും ഈ കഥ ഇഷ്ടപ്പെടും, എനിക്ക് ഉറപ്പുണ്ട്.'
"'അതെയതെ, വളരെ ശരിയാണ്. എന്റെ ചെറുപ്പത്തിൽ ഞാൻ താമസിച്ചിരുന്നത് ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഫർണിച്ചറുകൾ മിനുക്കി, തറകൾ വൃത്തിയാക്കി, വൃത്തിയുള്ള മൂടുശീലകൾ സ്ഥാപിച്ചിരുന്ന ഒരു ശാന്തമായ കുടുംബത്തിലായിരുന്നു.'
"'അത് കൊള്ളാം! എത്ര രാസകരമായാണ് നിങ്ങളുടെ കഥ പറയുന്നത്,' പരവതാനി വൃത്തിയാക്കുന്ന ചൂല് പറഞ്ഞു. 'സമൂഹത്തിൽ നിങ്ങൾ ഒരു വലിയ വ്യക്തിയായിരുന്നെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും!".'
"'അത് വളരെ ശരിയാണ്,' വെള്ള ബക്കറ്റ് പറഞ്ഞു; അത് സന്തോഷത്തോടെ ഒന്ന് തുളുമ്പി, കുറച്ച് വെള്ളം തറയിൽ തെറിച്ചു.
പിന്നെ സോസ്പാനിന്റെ കഥ തുടർന്നു, കഥയുടെ അവസാനം തുടക്കം പോലെ തന്നെ മികച്ചതായിരുന്നു.
പ്ലേറ്റുകൾ സന്തോഷത്താൽ കിലുങ്ങി, കാർപെറ്റ് ചൂൽ പൊടിപടലത്തിൽ നിന്ന് കുറച്ച് പച്ച ഇലകൾ പുറത്തെടുത്ത് സോസ്പാനിനെ കിരീടമണിയിച്ചു. ഇത് മറ്റുള്ളവരെ കുറച്ച് ദേഷ്യം പിടിപ്പിക്കുമെന്ന് അതിന് അറിയാമായിരുന്നു, പക്ഷേ അത് ചിന്തിച്ചു, 'ഇന്ന് ഞാൻ അവനെ കിരീടമണിയിച്ചാൽ, നാളെ അവൻ എന്നെ കിരീടമണിയിക്കും'.
"'ഇനി നമുക്ക് ഒരു നൃത്തം ചെയ്യാം,' കോടിലുകൾ പറഞ്ഞു. പിന്നെ അവർ നൃത്തം ചെയ്ത് ഒരു കാൽ വായുവിൽ കുത്തി! മൂലയിലെ കസേരയിൽ കിടന്നിരുന്ന തലയണക്കു ഇത് കണ്ടപ്പോൾ ചിരി പൊട്ടി.
"'ഇപ്പോൾ എന്നെയും കിരീടമണിയിക്കുമോ?' കൊടിലുകൾ ചോദിച്ചു. അങ്ങനെ ചൂൽ വീണ്ടും അവർക്ക് മറ്റൊരു കിരീടം കണ്ടെത്തി.
"'അവരെല്ലാം സാധാരണക്കാർ മാത്രമാണ്,' തീപ്പെട്ടികൾ ചിന്തിച്ചു. ചായപാത്രത്തോട് ഇപ്പോൾ മറ്റുള്ളവർ പാടാൻ ആവശ്യപ്പെട്ടു, പക്ഷേ അവൾക്ക് ജലദോഷം പിടിപെട്ടുവെന്നും ഉള്ളിൽ തിളച്ചുമറിയുന്ന ചൂട് അനുഭവപ്പെട്ടാലല്ലാതെ തനിക്ക് പാടാൻ കഴിയില്ലെന്നും അവൾ പറഞ്ഞു. എല്ലാവരും ഇത് ഒരു വെറും ജാടയാണെന്ന് കരുതി. വലിയ ആളുകളോടൊപ്പം മേശപ്പുറത്ത് ഇരിക്കുമ്പോൾ പാർലറിൽ മാത്രമേ പാടാൻ അവൾ ആഗ്രഹിക്കുന്നുള്ളൂ എന്നും അവർ കരുതി.
ജനാലയിൽ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു പഴയ ക്വിൽ പേന ഇരുന്നിരുന്നു. മഷിയിൽ വളരെ ആഴത്തിൽ മുക്കിയതാണെന്നല്ലാതെ പേനയെക്കുറിച്ച് ശ്രദ്ധേയമായ ഒന്നും ഉണ്ടായിരുന്നില്ല; പക്ഷേ പേന അതിൽ അഭിമാനിച്ചു.
"'ചായപ്പാത്രം പാടുന്നില്ലെങ്കിൽ," പേന പറഞ്ഞു, 'അവൾക്ക് പാടേണ്ടതില്ല. പുറത്ത് കൂട്ടിൽ ഒരു രാപ്പാടിയുണ്ട്, അതിന് പാടാൻ കഴിയും. തീർച്ചയായും അവളെ അധികം പഠിപ്പിച്ചിട്ടില്ല, പക്ഷേ ഇന്ന് വൈകുന്നേരം അതിനെക്കുറിച്ച് നമ്മൾ ഒന്നും പറയേണ്ടതില്ല.'
"'അത് വളരെ അനുചിതമാണെന്ന് ഞാൻ കരുതുന്നു,' അടുക്കള ഗായികയും ചായക്കുടത്തിന്റെ അർദ്ധസഹോദരനുമായ കെറ്റിൽ പറഞ്ഞു, 'ഒരു സമ്പന്നമായ വിദേശപക്ഷിയുടെ പാട്ട് എന്തിന് ഇവിടെ കേൾക്കണം? അത് ദേശസ്നേഹമാണോ? എന്താണ് ശരിയെന്ന് കൊട്ട തീരുമാനിക്കട്ടെ.'
"'എനിക്ക് തീർച്ചയായും വിഷമമുണ്ട്,' കൊട്ട പറഞ്ഞു, 'ആരെങ്കിലും സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ ഉള്ളിൽ വിഷമമുണ്ട്. നമ്മൾ ഈ വൈകുന്നേരം ശരിയായി ചെലവഴിക്കുന്നുണ്ടോ? വീട് ക്രമീകരിക്കുന്നത് കൂടുതൽ ബുദ്ധിപരമല്ലേ? ഓരോരുത്തരും അവരവരുടെ സ്ഥലത്താണെങ്കിൽ, ഞാൻ ഒരു കളി നടത്താം. ഇത് തികച്ചും വ്യത്യസ്തമായ കാര്യമായിരിക്കും.'
"നമുക്ക് ഒരു നാടകം കളിക്കാം,' എല്ലാവരും പറഞ്ഞു. അതേ നിമിഷം വാതിൽ തുറന്നു, വേലക്കാരി അകത്തേക്ക് വന്നു. പിന്നെ ആരും അനങ്ങിയില്ല; അവർ നിശ്ചലരായി, തന്നെക്കുറിച്ച് ഉയർന്ന അഭിപ്രായമില്ലാത്ത ഒരു പാത്രം പോലും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. എല്ലാവരും താൻ വിചാരിച്ചാല് എന്തും നടക്കും എന്ന് അഹങ്കാരിച്ചു.
"അതേ വേണമെന്ന് കരുതിയാൽ,' ഓരോരുത്തരും കരുതി, 'നമുക്ക് വളരെ മനോഹരമായ ഒരു വൈകുന്നേരം ചെലവഴിക്കാമായിരുന്നു.'
വേലക്കാരി തീപ്പെട്ടികൾ എടുത്ത് കത്തിച്ചു, എത്ര പെട്ടെന്നാണ് അവർ കത്തിപ്പടർന്നത്!
അപ്പോൾ അവർ കരുതി, 'നമ്മൾ ഒന്നാമരാണെന്ന് ഇപ്പോൾ എല്ലാവരും കാണും. നമ്മൾ എത്ര പ്രകാശിക്കുന്നു! എത്ര വലിയ വെളിച്ചമാണ് നമ്മൾ നൽകുന്നത്!' പക്ഷേ അവർ സംസാരിക്കുന്നതിനിടയിൽ തന്നെ അവരുടെ തീ അണഞ്ഞു.
"എന്തൊരു മനോഹരമായ കഥ!" രാജ്ഞി പറഞ്ഞു. "ഞാൻ ശരിക്കും അടുക്കളയിലാണെന്നും ആ തീപ്പെട്ടികൾ കാണാമെന്നും എനിക്ക് തോന്നുന്നു. അതെ, നിങ്ങൾ ഞങ്ങളുടെ മകളെ വിവാഹം കഴിക്കണം."
"തീർച്ചയായും," രാജാവ് പറഞ്ഞു, "നിനക്ക് ഞങ്ങളുടെ മകളെ വിവാഹം ചെയ്തു തരാം." അവൻ കുടുംബത്തിൽ ഒരാളാകാൻ പോകുന്നതിനാൽ രാജാവ് അവനെ "നീ" എന്ന് പറഞ്ഞു. വിവാഹദിനം നിശ്ചയിച്ചു, തലേദിവസം വൈകുന്നേരം നഗരം മുഴുവൻ പ്രകാശപൂരിതമായി. ആളുകൾക്കിടയിൽ കേക്കുകളും മധുരപലഹാരങ്ങളും എറിഞ്ഞു. തെരുവ് ആൺകുട്ടികൾ കാൽവിരലുകളിൽ നിന്നുകൊണ്ട് "ഹുറേ" എന്ന് വിളിച്ചുപറയുകയും വിരലുകൾക്കിടയിൽ വിസിലടിക്കുകയും ചെയ്തു. മൊത്തത്തിൽ അത് വളരെ രസകരമായ ഒരു സംഭവമായിരുന്നു .
"ഞാൻ അവർക്ക് മറ്റൊരു ആഘോഷം നൽകും," വ്യാപാരിയുടെ മകൻ പറഞ്ഞു. അങ്ങനെ അവൻ പോയി റോക്കറ്റുകളും പടക്കങ്ങളും, സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാത്തരം പടക്കങ്ങളും വാങ്ങി, തന്റെ പെട്ടിയിൽ നിറച്ച്, ആകാശത്തേക്ക് പറന്നുയർന്നു. ആകാശത്ത് പടക്കങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ എന്തൊരു വർണ്ണാഭമായ കാഴ്ചയായിരുന്നെന്നോ? തുർക്കികൾ, ആ കാഴ്ച കണ്ടപ്പോൾ, ചൂളമടിച്ചും തുള്ളിച്ചാടിയും ഉല്ലസിച്ചു. അതോടെ രാജകുമാരി ഒരു തുർക്കി മാലാഖയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അവരെല്ലാം വളരെ എളുപ്പത്തിൽ വിശ്വസിച്ചു.
വെടിക്കെട്ട് കഴിഞ്ഞ് വ്യാപാരിയുടെ മകൻ കാട്ടിലേക്ക് പുറപ്പെട്ടു., "ഞാൻ ഇപ്പോൾ പട്ടണത്തിലേക്ക് മടങ്ങുകയും വിനോദത്തെക്കുറിച്ച് അവർ എന്താണ് ചിന്തിക്കുന്നതെന്ന് കേൾക്കുകയും ചെയ്യും" എന്ന് അയാൾ ചിന്തിച്ചു. അയാൾ അറിയാൻ ആഗ്രഹിക്കുന്നത് വളരെ സ്വാഭാവികമായിരുന്നു. ആളുകൾ എത്ര വിചിത്രമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഉറപ്പാണ്! അയാൾ ചോദ്യം ചെയ്ത ഓരോരുത്തർക്കും പറയാൻ വ്യത്യസ്തമായ ഒരു കഥ ഉണ്ടായിരുന്നു, എന്നിരുന്നാലും എല്ലാവരും അത് വളരെ മനോഹരമാണെന്ന് കരുതി.
"ഞാൻ തുർക്കി മാലാഖയെ കണ്ടു," ഒരാൾ പറഞ്ഞു. "അവന് തിളങ്ങുന്ന നക്ഷത്രങ്ങൾ പോലുള്ള കണ്ണുകളും നുരയുന്ന വെള്ളം പോലുള്ള തലയും ഉണ്ടായിരുന്നു."
"അഗ്നിശോഭയാർന്ന ഒരു മേലങ്കിയിൽ അവൻ പറന്നു," മറ്റൊരാൾ പറഞ്ഞു, "അതിമനോഹരമായ ചെറിയമലാഖകൾ പുറത്തേക്ക് എത്തി നോക്കി."
തന്നെക്കുറിച്ചും അടുത്ത ദിവസം താൻ വിവാഹിതനാകാൻ പോകുന്നു എന്നതിനെക്കുറിച്ചും അവൻ ധാരാളം നല്ല കാര്യങ്ങൾ കേട്ടു. ഇതിനുശേഷം അവൻ തന്റെ പെട്ടിയിൽ വിശ്രമിക്കാൻ കാട്ടിലേക്ക് പോയി. എന്നാൽ ആ പെട്ടി അവിടെ ഉണ്ടായിരുന്നില്ല. നേരത്തെ നടന്ന വെടിക്കെട്ടിൽ അവശേഷിച്ച ഒരു തീപ്പൊരിയിൽ ആ പെട്ടി തീ പിടിച്ച് കത്തി നശിച്ചിരുന്നു.
അങ്ങനെ വ്യാപാരിയുടെ മകന് ഇനി പറക്കാനോ തന്റെ വധുവിനെ കാണാൻ പോകാനോ കഴിഞ്ഞില്ല.
അവൾ ദിവസം മുഴുവൻ മേൽക്കൂരയിൽ അവനെ കാത്തിരുന്നു, പ്രവചനത്തിൽ പറഞ്ഞത് പോലെ! അവൻ യക്ഷിക്കഥകൾ പറഞ്ഞുകൊണ്ട് ലോകമെമ്പാടും അലഞ്ഞുനടക്കുമ്പോൾ അവൾ അവിടെ തന്നെ കാത്തിരിക്കുന്നുണ്ടാകാം - പക്ഷേ തീപ്പെട്ടികളെക്കുറിച്ച് അദ്ദേഹം പറഞ്ഞതുപോലെ രസകരമായ മറ്റൊരു കഥയും ഉണ്ടാകുകയില്ല!
0 Comments