ഒരിയ്ക്കല്‍ ദേവന്മാരും, അസുരന്മാരും, മനുഷ്യരും ഉപദേശത്തിനായി ബ്രഹ്മാവിന്റെ അടുക്കല്‍ ചെന്നു. മൂന്നു കൂട്ടര്‍ക്കും ബ്രഹ്മാവ് നല്കിയത് ഒരേ ഉപദേശമായിരുന്നു. അദ്ദേഹം അവർക്ക് ഉപദേശിച്ചത് "ദാ" എന്നാണ്.
എന്താണ് "ദാ"? മൂന്നുകൂട്ടരും ആലോചിച്ചു.
ദേവന്മാര്‍ കണ്ടെത്തിയത് ഇപ്രകാരമാണ്. ദാ എന്നാൽ ദമനം - അതായത് ആത്മനിയന്ത്രണം പാലിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ദേവകള്‍ ആത്മനിയന്ത്രണം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ അസുരന്‍മാര്‍ ചിന്തിച്ചത് മറ്റൊരു വിധത്തിലായിരുന്നു. ദാ എന്നാൽ ദയ എന്നാണ്. കാരണം, ക്രൂരമനസ്ഥിതിയുള്ള, അതിവേഗം പ്രകോപിതരാകുന്ന രാസ്ഘസര്‍ അഥവാ അസുരന്‍മാര്‍ ദയയും കരുണയും ഉള്ളവരായിരിക്കണം. അല്ലെങ്കില്‍ സര്‍വനാശമാകും ഫലം.
മനുഷ്യര്‍ കണ്ടെത്തിയത് വേറെ അര്‍ത്ഥമായിരുന്നു. ദാ എന്നാൽ ദാനം ചെയ്യുക തന്നെ! മനുഷ്യജീവിതത്തില്‍ ദാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്യാഗ്രഹത്താല്‍ കിട്ടുന്നതെല്ലാം കൈക്കലാക്കി ആനന്ദം കണ്ടെത്താതെ, തനിക്ക് കിട്ടുന്നത് മറ്റുള്ളവരുമായി പങ്കിടണമെന്നാണ് ബ്രഹ്മാവിന്റെ ഉപദേശം.
എന്തു തന്നെയായാലും, ഓരോരുത്തരും അവരുടെ പ്രകൃതത്തിന് ചേര്‍ന്ന രീതിയില്‍ ബ്രഹ്മാവിന്റെ ഉപദേശത്തെ വ്യാഖ്യാനിച്ചു. തങ്ങളുടെ കുറവിനെ കുറിച്ച് ബോധവാന്‍മാരായിരുന്ന മൂന്നു കൂട്ടരും വളരെ ക്രിയാത്മകമായി ബ്രഹ്മാവിന്റെ ഉപദേശം ഉള്‍കൊണ്ടു. ഒരിയ്ക്കല്‍ ദേവന്മാരും, അസുരന്മാരും, മനുഷ്യരും ഉപദേശത്തിനായി ബ്രഹ്മാവിന്റെ അടുക്കല്‍ ചെന്നു. മൂന്നു കൂട്ടര്‍ക്കും ബ്രഹ്മാവ് നല്കിയത് ഒരേ ഉപദേശമായിരുന്നു. അദ്ദേഹം അവർക്ക് ഉപദേശിച്ചത് "ദാ" എന്നാണ്.
എന്താണ് "ദാ"? മൂന്നുകൂട്ടരും ആലോചിച്ചു.
ദേവന്മാര്‍ കണ്ടെത്തിയത് ഇപ്രകാരമാണ്. ദാ എന്നാൽ ദമനം - അതായത് ആത്മനിയന്ത്രണം പാലിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ദേവകള്‍ ആത്മനിയന്ത്രണം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ അസുരന്‍മാര്‍ ചിന്തിച്ചത് മറ്റൊരു വിധത്തിലായിരുന്നു. ദാ എന്നാൽ ദയ എന്നാണ്. കാരണം, ക്രൂരമനസ്ഥിതിയുള്ള, അതിവേഗം പ്രകോപിതരാകുന്ന രാസ്ഘസര്‍ അഥവാ അസുരന്‍മാര്‍ ദയയും കരുണയും ഉള്ളവരായിരിക്കണം. അല്ലെങ്കില്‍ സര്‍വനാശമാകും ഫലം.
മനുഷ്യര്‍ കണ്ടെത്തിയത് വേറെ അര്‍ത്ഥമായിരുന്നു. ദാ എന്നാൽ ദാനം ചെയ്യുക തന്നെ! മനുഷ്യജീവിതത്തില്‍ ദാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്യാഗ്രഹത്താല്‍ കിട്ടുന്നതെല്ലാം കൈക്കലാക്കി ആനന്ദം കണ്ടെത്താതെ, തനിക്ക് കിട്ടുന്നത് മറ്റുള്ളവരുമായി പങ്കിടണമെന്നാണ് ബ്രഹ്മാവിന്റെ ഉപദേശം.
എന്തു തന്നെയായാലും, ഓരോരുത്തരും അവരുടെ പ്രകൃതത്തിന് ചേര്‍ന്ന രീതിയില്‍ ബ്രഹ്മാവിന്റെ ഉപദേശത്തെ വ്യാഖ്യാനിച്ചു. തങ്ങളുടെ കുറവിനെ കുറിച്ച് ബോധവാന്‍മാരായിരുന്ന മൂന്നു കൂട്ടരും വളരെ ക്രിയാത്മകമായി ബ്രഹ്മാവിന്റെ ഉപദേശം ഉള്‍കൊണ്ടു.
0 Comments