ഒരിക്കൽ ഒരു ബെറി ശേഖരിക്കൽ പാർട്ടി നടക്കുകയായിരുന്നു. ബെറികൾ പറിച്ചെടുത്ത്, ജാം, ജെല്ലികൾ എന്നിവ ഉണ്ടാക്കുന്ന ഒരു രസകരമായ കളിയാണ് ബെറി ശേഖരിക്കൽ പാർട്ടി.
ആ സമയത്ത് ഒരു കൊച്ചുകൂട്ടിയായിരുന്നുയ എഡ്വേർഡ് എമേഴ്സൺ വളരെ ആവേശപൂർവം പഴങ്ങൾ ശേഖരിച്ചു. എന്നാൽ കൂടുതൽ പഴങ്ങൾ ശേഖരിക്കാനുള്ള വെപ്രാളത്തിനിടയിൽ എങ്ങിനെയോ അവന്റെ കാലിടറി ബെറികൾ താഴെ വീണുപോയി. സ്വാഭാവികമായും ആ കുട്ടി ഉറക്കെ കരയാൻ തുടങ്ങി. ആ ബാലന്റെ കരച്ചിൽ കണ്ട് മറ്റു പലരും സ്വന്തം ബെറികൾ അവന് നല്കി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവരുടെ ആശ്വാസവാക്കുകളോ, വാഗ്ദാനങ്ങളോ അവന്റെ കരച്ചിൽ നിറുത്തുവാൻ സഹായിച്ചില്ല. അവന്റെ കരച്ചിൽ അനിയത്രിതമായി കൂടി വന്നു.
അപ്പോഴാണ് തോറോ അവനെ സമീപിച്ചത്. അവന്റെ അടുക്കൽ മു ട്ടുകുത്തി നിന്ന് അവനെ ചേർത്ത് പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു,
"പ്രകൃതി ഇടയ്ക്കിടെ കൊച്ചുകുട്ടികൾക്ക് ഇത് പോലെ എവിടെയെങ്കിളും തട്ടി വീണ്, ഈ കായ്കൾ ചുറ്റുപാടും വിതച്ച് വളരുവാൻ വേണ്ടി അനുവദിച്ചിട്ടുണ്ട്. അങ്ങിനെ സംഭവിച്ചാലല്ലേ ഇവ വീണ്ടും വളർന്നു പുതിയ ചെടികളും പഴങ്ങളും ഉണ്ടാകൂ. അടുത്ത വർഷം തിരിച്ചു വന്നാൽ, ഈ സ്ഥലത്ത് തന്നെ നിനക്ക് ധാരാളം പഴങ്ങൾ കിട്ടും!"
അതുകേട്ട് എഡ്വേർഡ് കരച്ചിൽ നിർത്തി പുഞ്ചിരിച്ചു.
പ്രശസ്ത ദാര്‍ശനികനും കവിയും എഴുത്തുകാരനുമായിരുന്ന ഹെന്റി ഡേവിഡ് തോറോ അമേരിക്കയിലെ അടിമ വ്യാപാരത്തിനും, ആര്‍ത്തിപിടിച്ച ഉപഭോഗ ജീവിതശൈലിക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്ത വ്യക്തിയായിരുന്നു.
എഡ്വേർഡ് വാൾഡോ എമേഴ്സൺ ഒരു അമേരിക്കൻ വൈദ്യനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. "Henry Thoreau as Remembered by a Young Friend" എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
0 Comments