സുന്ദരിയായ വസിലീസ - റഷ്യന്‍ നാടോടിക്കഥ ഭാഗം 4

സുന്ദരിയായ വസിലീസ - റഷ്യന്‍ നാടോടിക്കഥ ഭാഗം 1

വസിലീസ പാവയോടു ഉപദേശം ചോദിച്ചു. പാവ വേഗം തന്നെ അവള്‍ക്ക് ഒരു വഴി പറഞ്ഞുകൊടുക്കുകയും ചെയ്തു.

വസിലീസ വേലിത്തലപ്പത്ത് നിന്നും ഒരു തലയോട്ടിയെടുത്ത് ഒരു കമ്പിന്‍റെ അറ്റത്ത് കുത്തിനിര്‍ത്തി, അതുമായി മുമ്പോട്ട് പോയി. തലയോട്ടിയുടെ കണ്ണുകള്‍  കത്തിജ്വലിച്ചുകൊണ്ടിരുന്നു. അതിന്‍റെ പ്രകാശത്തില്‍ രാത്രി പകലായി മാറി.കുറെ കഴിഞ്ഞു ബാബയഗാ ഉണര്‍ന്നു മൂരിനിവര്‍ത്തി. വസിലീസ രക്ഷപ്പെട്ടു എന്നു മനസ്സിലായപ്പോള്‍ അവര്‍ ഇടനാഴിയിലേക്കു പാഞ്ഞു.

"വസിലീസ ഓടിപ്പോയപ്പോള്‍ നീ അവളെ മാന്തിയോ, കണ്ടന്‍പൂച്ചേ?" ബാബയഗാ ചോദിച്ചു.

"ഇല്ല, അവള്‍ എനിക്ക് ഒരപ്പം തന്നത്കൊണ്ടു ഞാന്‍ അവളെ കടത്തി വിട്ടു. ഞാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നിങ്ങളെ സേവിക്കുന്നു. എന്നിട്ട് ഒരു റൊട്ടിക്കഷണം പോലും നിങ്ങള്‍ ഒരിക്കലും തന്നിട്ടില്ല!" പൂച്ച പറഞ്ഞു.

ബാബയഗാ മുററത്തേയ്ക്ക് ഓടി.

"വിശ്വസ്തനായ എന്‍റെ പട്ടീ, നീ വസിലീസയെ കടിച്ചില്ലേ?" അവര്‍ ചോദിച്ചു.

"ഇല്ല." പട്ടി പറഞ്ഞു. "അവള്‍ എനിക്ക് ഒരു കഷണം റൊട്ടി തന്നു. ഞാന്‍ അവളെ കടത്തിവിട്ടു. ഞാന്‍ എത്ര കാലമായി നിങ്ങളെ സേവിക്കുന്നു. എന്നിട്ട് ഒരു എല്ലിന്‍ല്‍മുട്ടിപോലും നിങ്ങള്‍ എനിക്കു തന്നിട്ടില്ല."

"ബിര്‍ച്ചേ, ബിര്‍ച്ചേ!" ബാബയഗാ അലറി. ''നീ വസിലീസയുടെ തല തള്ളി പൊട്ടിച്ചില്ലേ?"

"ഇല്ല, " ബിര്‍ച്ചുമരം പറഞ്ഞു. "വസിലീസ എന്‍റെ ശാഖകള്‍ ഒരു റിബണ്‍ കൊണ്ടുകെട്ടി . ഞാന്‍ അവളെ കടത്തിവിട്ടു. കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ ഇവിടെ വളരുന്നു. നിങ്ങള്‍ ഇതേവരെ ഒരു ചരടുകൊണ്ടുപോലും അവ കെട്ടിവച്ചിട്ടില്ല."

ബാബയഗാ പടിവാതിലിനടുത്തേയ്ക്ക് ഓടി,

"പടിവാതിലേ, പടിവാതിലേ! വസിലീസ പുറത്ത് കടക്കാതെ നീ അടഞ്ഞില്ലേ?" ബാബയഗാ ചോദിച്ചു.

"ഇല്ല," വാതില്‍ പറഞ്ഞു. "അവള്‍ എന്‍റെ വിജാഗരികള്‍ക്ക് എണ്ണൂയിട്ടതു കൊണ്ടു ഞാന്‍ അവളെ കടത്തിവിട്ടു. എത്രകാലമായി ഞാന്‍ നിങ്ങളെ സേവിക്കുന്നു, എന്നിട്ട്‌ നിങ്ങള്‍ അവയില്‍ പച്ചവെള്ളംപോലും പുരട്ടിയിട്ടില്ല."

ബാബയഗാ കലിതുള്ളി. അവള്‍ പൂച്ചയെ തൊഴിക്കുകയും, പട്ടിയെ അടിക്കുകയും പടിവാതില്‍ തല്പിപ്പൊളിക്കുകയും, മരം വെട്ടിക്കളയുകയും ചെയ്തു. അത്രയും കഴിഞ്ഞപ്പോളേക്കും അവര്‍ക്ക് കലശലായ ക്ഷീണം തോന്നിയതിനാല്‍ വസിലീസയുടെ കാര്യം അവര്‍ പാടെ മറന്നുപോയി.

വസിലീസ വീട്ടിലേയ്ക്ക് ഓടി. അപ്പോഴും വീട്ടില്‍ വെളിച്ചമുണ്ടായിരുന്നില്ല. രണ്ടാനമ്മയുടെ മക്കള്‍ രണ്ടുപേരും ഓടിവന്നു അവളെ ശകാരിച്ചു:

"വെളിച്ചം കൊണ്ടുവരാന്‍ ഇത്ര താമസിച്ചതെന്താണ്? ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും വിളക്കു കത്തിക്കാന്‍ കഴിയുന്നില്ല. അടുത്ത വീട്ടില്‍ നിന്നു തന്ന വിളക്കു അകത്ത് കൊണ്ടുവന്നപ്പോള്‍ത്തന്നെ അണഞ്ഞുപോയി. ഒരു പക്ഷെ നിന്‍റെ കയ്യിലെ വെളിച്ചം അണയുകയില്പായിരിക്കും."

അവര്‍ തലയോട്ടി കുടിലിനകത്തേക്കു കൊണ്ടുപോയി. അതിന്‍റെ കണ്ണുകള്‍ രണ്ടാനമ്മയേയും പെണ്‍മക്കളേയും തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അവരുടെ ദേഹം പൊള്ളിത്തുടങ്ങി . അവര്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചെങ്കിലും കത്തിജ്വലിക്കുന്ന കണ്ണുകള്‍ എല്ലായിടത്തും അവരെ പിന്തുടര്‍ന്നു. നേരം വെളത്തപ്പോഴേയ്ക്കും അവര്‍ മൂവരും കത്തി ചാമ്പലായിപ്പോയി! വസിലീസയ്ക്കു മാത്രം യാതൊരു കുഴപ്പവുമില്ല.

വസിലീസ തലയോട്ടി മുറ്റത്ത് കുഴിച്ചിട്ടു. അവിടെ ചുവന്ന പൂക്കളുള്ള ഒരു റോസാച്ചെടി കിളിര്‍ത്തു വന്നു.

വസിലീസക്കു ആ കുടിലില്‍ താമസിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അവള്‍ പട്ടണത്തില്‍ ചെന്നു ഒരു വൃദ്ധയോടൊപ്പം താമസം തുടങ്ങി. ഒരു ദിവസം വസിലീസ വൃദ്ധയോടു പറഞ്ഞു:

"ജോലിചെയ്യാതെ വെറുതെ ഇരുന്നു ഞാന്‍ മുഷിഞ്ഞു. അമ്മൂമ്മെ, എനിക്കു കുറച്ചു ചണനാരു വാങ്ങിത്തരൂ. മുന്തിയ ഇനമായിരിക്കണം."

വൃദ്ധ ചണനാരു വാങ്ങിക്കൊണ്ടുവന്നു. വസിലീസ പണി തുടങ്ങി. അതില്‍നിന്നു അവള്‍ സ്വര്‍ണ്ണനിറമുള്ള അതിലോലമായ നൂലു നൂറെറടുത്തു. ആ നൂലുപയോഗിച്ച് അവള്‍ തൂണി നെയ്തു. മടക്കിയെടുത്താല്‍ ഒരു സൂചിക്കുഴയിലൂടെ കടത്താവുന്നത്ര നേര്‍മ്മയുള്ള തൂണിയായിരുന്നു അത്. അവള്‍ ആ തുണി അലക്കി കോടിനിറം കുളഞ്ഞപ്പോള്‍ അതിനു മഞ്ഞിന്‍റെ വെണ്മയുണ്ടായി .

"അമ്മുമ്മെ," വസിലീസ പറഞ്ഞു. "ഈ തുണി വിറ്റ് പണം എടുത്തോളു."

വൃദ്ധ ആ തുണി നോക്കി അത്ഭുതപ്പെട്ടു.

"ഇത് വില്‍ക്കാന്‍ പാടില്ല, മോളെ! ഈ തൂണി രാജകുമാരന്‍മാര്‍ക്ക് ധരിക്കാനുള്ളതാണ്. ഞാന്‍ ഇത് കൊട്ടാരത്തില്‍ കൊണ്ടുപോയി കാഴ്ച വെക്കും."

വൃദ്ധ തുണി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. രാജകുമാരന്‍ അത് കണ്ടു അതിശയിച്ചു.

"ഇതിന് എന്ത് തരണം?" അദ്ദേഹം ചോദിച്ചു.

"ഇത് വില്‍ക്കാനുള്ളതല്ല, അവിടത്തേക്കു കാഴ്ചവയ്ക്കാന്‍  കൊണ്ടുവന്നതാണ്."
രാജകുമാരന്‍ വൃദ്ധയോട് നന്ദിപറഞ്ഞു. അനേകം സമ്മാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം അവരെ മടക്കിയയച്ചത്.

എന്നാല്‍ ആ മനോഹരമായ തുണി കൊണ്ട് കുപ്പായം തുന്നാന്‍തക്ക കരവിരുതുള്ള ഒരു തുന്നല്‍ക്കാരിയെ കണ്ടുപിടിക്കാന്‍ രാജകുമാരനു കഴിഞ്ഞില്ല. അത് കൊണ്ട് അദ്ദേഹം വൃദ്ധയെത്തന്നെ കൊട്ടാരത്തിലേയ്ക്കു വിളിപ്പിച്ചു.

"ഈ മനോഹരമായ തൂണി നെയ്‌തെടുത്ത നിങ്ങള്‍ക്കു മാത്രമേ ഇത് കൊണ്ട് എനിക്കൊരു കുപ്പായം തുന്നിത്തരാന്‍ കഴിയുകയുള്ളൂ" രാജകുമാരന്‍ പറഞ്ഞു.

"നൂല്‍ നൂറ്റതും തുണി നെയ്തതും ഞാനല്ല, വസിലീസ എന്നു പേരുള്ള ഒരു പെണ്‍കിടാവാണ്." വൃദ്ധ സത്യം പറഞ്ഞു.

"എന്നാല്‍ എനിയ്ക്ക് ഒരു കുപ്പായം തൂന്നിത്തരാന്‍ അവളോടു പറയൂ." രാജകുമാരന്‍ ആവശ്യപ്പെട്ടു.

വൃദ്ധ വീട്ടില്‍ച്ചെന്ന്‌ വസിലീസയോടു കാര്യങ്ങളെല്ലാം പറഞ്ഞു.

വസിലീസ കുപ്പായം തുന്നി . അവരം അതില്‍ പട്ടനൂലുകൊണ്ട്‌ ചിത്രപ്പണി ചെയ്തു, ഉരുണ്ട വെണ്‍മുത്തുകള്‍ തുണിപ്പിടിപ്പിച്ചു. കുപ്പായം വൃദ്ധയൂടെ കയ്യില്‍ കൊട്ടാരത്തിലേക്കു കൊടുത്തയച്ചിട്ട് വസിലീസ ഒരു തൂവാല തുന്നിക്കൊണ്ടു ജനലിനുടുത്തിരുന്നു.

കുറെനേരം കഴിഞ്ഞു. ആരോ തന്നെ വിളിക്കുന്നത് കേട്ടു അവള്‍ തലയുയര്‍ത്തി. ഒരു രാജകിങ്കരന്‍ തന്‍റെ അടുത്തേക്കു ഓടിവരുന്നതാണ് തലയുയര്‍ത്തി നോക്കിയപ്പോള്‍ അവരം കണ്ടത്.

"നീ കൊട്ടാരത്തിലേക്കു ചെല്പണമെന്നു രാജകുമാരന്‍ കല്‍പ്പിച്ചിരിക്കുന്നു." അയാള്‍ പറഞ്ഞു.

വസിലീസ കൊട്ടാരത്തിലെത്തി . രാജകുമാരന്‍ അവളുടെ സൌന്ദര്യത്തില്‍ മതിമയങ്ങിപ്പോയി.

"നിന്നെ പിരിഞ്ഞിരിക്കാന്‍ ഞാന്‍ അശക്തനാണ്. നീ എന്‍റെ ഭാര്യയായിരിക്കണം," അദ്ദേഹം പറഞ്ഞു.

അവളുടെ പാലുപോലെ വെളുത്ത കരങ്ങള്‍ രണ്ടും ഗ്രഹിച്ചു രാജകുമാരന്‍ അവളെ തന്‍റെ അടുത്തിരുത്തി .

വസിലീസയുടേയും രാജകുമാരന്‍റെയും കല്യാണം കഴിഞ്ഞു. വസിലീസയുടെ അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ അയാളും കൊട്ടാരത്തില്‍ താമസമാക്കി .

വൃദ്ധയേയും വസിലീസ തന്നോടൊപ്പം പാര്‍പ്പിച്ചു. അപ്പോഴും ആ കൊച്ചു പാവയെ വസിലീസ തന്‍റെ ഉടുപ്പിന്‍റെ കീശയില്‍തന്നെ സൂക്ഷിച്ചു.

ഇപ്പോഴും അവര്‍ സുഖമായി ജീവിക്കുന്നു, നാം വിരുന്നുണ്ണാന്‍ ചെല്ലുന്നതും കാത്ത്!.

ശുഭം!

Post a Comment

0 Comments