സത്യമായ് ശുദ്ധ സ്നേഹമായ് - പ്രാര്‍ത്ഥനാ ഗാനം Sathyamay Shudha Snehamay Prayer Song

  


സത്യമായ് ശുദ്ധ സ്നേഹമായ്
ദിവ്യ ജ്നാനമായ് വാഴും ദൈവമേ
നിത്യവും നിന്‍ കൃപാകടാക്ഷങ്ങള്‍
ഏകണേ ഞങ്ങള്‍ക്കെപ്പോഴും

പാരിലാലംബഹീനരായോരെ
സേവിപ്പാന്‍ ശക്തി നല്‍കണം
സത്യദര്‍മാദി സദ്ഗുണങ്ങളാല്‍
ജീവിതം ധന്യമാക്കണം

ബുദ്ധനും മഹാവിഷ്ണുവും
യേശു ക്രിസ്തുവും നബി അല്ലാഹുവും
എല്ലാമേകമാണെന്ന വേദാന്തം
ഞങ്ങളില്‍ ദൃഢമാക്കണം

സത്യമായ് ശുദ്ധ സ്നേഹമായ്
ദിവ്യ ജ്നാനമായ് വാഴും ദൈവമേ
നിത്യവും നിന്‍ കൃപാകടാക്ഷങ്ങള്‍
ഏകണേ ഞങ്ങള്‍ക്കെപ്പോഴും!
ഏകണേ ഞങ്ങള്‍ക്കെപ്പോഴും!
ഏകണേ ഞങ്ങള്‍ക്കെപ്പോഴും!

Post a Comment

0 Comments