പ്രശസ്ത മലയാള കവിയായ ജി ശങ്കരക്കുറുപ്പ് എഴുതിയതാണ് കുട്ടികള്‍ക്കുള്ള ഈ കവിത. ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്.
https://www.rawpixel.com/ |
മഴവില്ലാണോ നിന്നമ്മ
പൂവുകൾ തെണ്ടും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിൽ മയങ്ങും പൂമ്പാറ്റ
എന്തു വെളിച്ചം പൂമ്പാറ്റേ
എന്തു തെളിച്ചം പൂമ്പാറ്റേ
മുങ്ങാം പൊങ്ങാം കുളിർനിഴലിൽ
നീന്താം മറിയാം പൊൻവെയിലിൽ
ഒന്നു തൊടട്ടേ നിൻ ചിറകിൽ
നിന്നു തരാമോ നീയരികിൽ
മഴവിലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ!
0 Comments