ആനയും ഈച്ചയും!
ആ വരുന്നതൊരാന
ഈ വരുന്നതൊരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ-
യടുത്തടുത്തു വരുന്നു
ആനയ്‌ക്കുണ്ടോ പേടി?
ഈച്ചയ്‌ക്കുണ്ടോ പേടി?
രണ്ടിനുമില്ലൊരു പേടി!
ആന താഴേപോയ്
ഈച്ച മേലേപോയ്!!
----
പൊൻവെട്ടം
വെട്ടം വെട്ടം പൊൻവെട്ടം
കിഴക്കുദിക്കും പൊൻവെട്ടം
വെട്ടം വെട്ടം പൊൻവെട്ടം
അർക്കനുണർത്തും പൊൻവെട്ടം
വെട്ടം വെട്ടം പൊൻവെട്ടം
നിത്യവുമെത്തും പൊൻവെട്ടം
വെട്ടം വെട്ടം പൊൻവെട്ടം
ഏഴഴകുള്ളൊരു പൊൻവെട്ടം
കാറി നടക്കും താറാവ്
പരന്ന ചുണ്ടൻ താറാവേ
കാറി നടക്കും താറാവേ
പരന്ന ചുണ്ടൻ താറാവേ
പതിഞ്ഞ ചുണ്ടൻ താറാവേ
പരന്ന കാലൻ താറാവേ
പതിഞ്ഞ കാലൻ താറാവേ
നീല തലയൻ താറാവേ
നീന്തി നടക്കും താറാവേ
പോക്രോം പോക്രോം
പ്രാകി പ്രാകി
കാറി നടക്കും താറാവേ
0 Comments