തൂമ തൂകുന്ന തൂമരങ്ങള്‍ - പ്രാര്‍ത്ഥനാഗാനം

തൂമ തൂകുന്ന തൂമരങ്ങള്‍
തോളും തോളുമുരുമ്മിനിന്നും,
കണ്ണു കക്കുന്ന പൂവള്ളികള്‍
മണ്ണില്‍ തൂമണം വീശിനിന്നും,
ഓളം തള്ളുന്ന വന്‍ പുഴകള്‍
നീളേ നന്‍മകളേകി നിന്നും,
വെള്ളപ്പുഞ്ചിരി പൂണ്ടൊരിന്ദു
വെള്ളി പൂശിത്തെളിഞ്ഞു നിന്നും,
പൂവിന്‍ വേര്‍പ്പുകളൊപ്പിയര്‍ക്കന്‍
മിവും പൂവണിക്കാവില്‍ നിന്നും,
അന്‍പു കാട്ടുന്ന സര്‍വ്വശക്തന്‍
ഇമ്പം നല്‍കട്ടെയെന്നുമെന്നും.

Post a Comment

0 Comments