എന്‍കുഞ്ഞുറങ്ങിക്കൊള്‍കെ, ന്‍കുഞ്ഞുറങ്ങിക്കൊള്‍-
കെ, ന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍റെ തങ്കം,
നാളെപ്പുലര്‍കാലത്തുന്‍മേഷമിന്നത്തെ-
ക്കാളുമിണങ്ങിയുണര്‍ന്നെണീപ്പാന്‍.
എല്ലാര്‍ക്കും നിദ്രതന്നങ്കത്തില്‍ വിശ്രമി-
ച്ചുല്ലാസം കോലുവാന്‍ കാലമായി.
വെളളിച്ചാറൊത്തുവിളങ്ങും നിലാവിതാ
വെളളക്കിടക്ക വിരിച്ചു നീളേ.
മാന്തളിര്‍തിന്നു മദിച്ചോരിളംകുയില്‍
പൂന്തേന്‍കുഴമ്പാല്‍ നിന്‍ കര്‍ണ്ണയുഗ്‌മം
പാടെ നിറപ്പാനായ്‌ത്തന്‍ഗളനാളത്താ-
ലോടക്കുഴലിടയ്‌ക്കൂതിടുന്നു.
എന്‍കുഞ്ഞുറങ്ങിക്കൊള്‍കെ, ന്‍കുഞ്ഞുറങ്ങിക്കൊള്‍-
കെ, ന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍റെ തങ്കം
-വളളത്തോള്‍
0 Comments