ഒരിയ്ക്കല്‍ ഒരു മെഡിക്കല്‍ കോളേജിലെ ഒരു പ്രൊഫസ്സര്‍ തന്‍റെ പുതിയ ബാച്ചിനെ ലാബ് പരിചയപ്പെടുത്തുകയായിരുന്നു. കൂട്ടത്തില്‍ അദ്ദേഹം പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന മൃതദേഹത്തെ കാണിച്ചു കൊണ്ട് പറഞ്ഞു.
"ഒരു ഡോക്ടറെന്ന നിലയ്ക്ക് മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ പ്രധാനമായും മൂന്ന് ഗുണങ്ങളാണ് നിങ്ങള്‍ക്കുണ്ടായിരിയ്ക്കേണ്ടത്. ആദ്യത്തേത് ഭയമില്ലാതിരിക്കുക എന്നതാണ്. രണ്ടാമത്തേത് അറപ്പ് ഉണ്ടാകാതിരിക്കുക എന്നതാണ്!"
ഇത് പറഞ്ഞുകൊണ്ടു പ്രൊഫസ്സര്‍ തന്‍റെ വിരല്‍ ആ മൃതദേഹത്തിന്‍റെ മൂക്കിനുള്ളിലേയ്ക്ക് കടത്തി. വിദ്യാര്‍ത്ഥികള്‍ അറപ്പോടെ നോക്കി നില്‍ക്കേ, അദ്ദേഹം തന്‍റെ വിരല്‍ പുറത്തെടുത്ത് നേരെ വായിലേയ്ക്ക് വെച്ചു. എന്നിട്ട് എല്ലാവരോടും അത് പോലെ ചെയ്യാന്‍ പറഞ്ഞു.
മനസ്സില്ലാമനസ്സോടെ, വളരെ അറപ്പോട് കൂടിയാണെങ്കിലും അവരോരോരുത്തരും അത് പോലെ ചെയ്തു.
മുന്നോട്ട് നടന്ന് കൊണ്ട് പ്രൊഫസ്സര്‍ തന്‍റെ നിര്‍ദേശം തുടര്‍ന്നു
"മൂന്നാമതായി വേണ്ട ഗുണം ഏറ്റവും പ്രധാനപ്പെട്ടതാണ്! അതാണ് നിരീക്ഷണപാടവം! തനിയ്ക്ക് ചുറ്റും നടക്കുന്നതിനെ വളരെ കൃത്യമായും വ്യക്തമായും നിരീക്ഷിച്ച് മനസ്സിലാക്കുക എന്നത്. നിങ്ങള്‍ അങ്ങിനെ നിരീക്ഷിച്ചിരുന്നുവെങ്കില്‍ ഞാന്‍ ആ മൃതദേഹത്തിനെ മൂക്കില്‍ കടത്തിയത് എന്‍റെ ചൂണ്ടുവിരലും, വായിലേയ്ക്ക് വെച്ചത് എന്‍റെ നടുവിരലും ആയിരുന്നുവെന്ന കാര്യം ശ്രദ്ധിക്കുമായിരുന്നു!!!"
0 Comments