ഒരു കച്ചവടക്കാരന് ഒരു കഴുതയുണ്ടായിരുന്നു. അലസനും ശാഠ്യക്കാരനുമായ ഒരു കഴുത.
ഒരു ദിവസം കച്ചവടക്കാരന്‍ കഴുതയുമായി ദൂരെ ഒരു ദിക്കിലേയ്ക്ക് തന്‍റെ കച്ചവടത്തിനുള്ള ചരക്കെടുക്കാന്‍ യാത്രയായി. ദൂരെ കുറെ പിന്നിട്ടപ്പോള്‍ കഴുതയ്ക്ക് നടന്ന് മടുത്തു. ആ സമയം അവര്‍ ഒരു കുന്നിന്‍ മുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു. താഴെ അങ്ങ് ദൂരെ അവര്‍ക്കെത്തേണ്ട ചന്ത കഴുതയ്ക്ക് കാണാം. അവന്‍ ചിന്തിച്ചു.
![]() |
http://clipart-library.com/ |
"ഈ വഴിയെല്ലാം ചുറ്റി വളഞ്ഞു താഴേയ്ക്ക് പോകേണ്ട കാര്യമെന്താണ്? ഞങ്ങള്‍ക്ക് എത്തേണ്ട സ്ഥലം ദാ തൊട്ട് താഴെയാണല്ലോ? ഈ കുന്നിന്‍ മുകളില്‍ നിന്നും അരികിലൂടെ പതിയെ ഇറങ്ങിയാല്‍ മതിയല്ലോ?"
ചിന്തിക്കുക മാത്രമല്ല, അവന്‍ നേരെ കുന്നിന്‍ ചെരിവിലൂടെ താഴെക്കിറങ്ങാന്‍ കാലുകള്‍ വെച്ചു.
ഈ കഴുത ഇതെന്താണ് കാണിക്കുന്നത്, അത് താഴോട്ട് വീഴുമല്ലോ എന്ന് കരുതി കച്ചവടക്കാരന്‍ അതിന്‍റെ വാലില്‍ പിടിച്ച് പുറകോട്ടു വലിച്ചു. കഴുതയുണ്ടോ വിടുന്നു! അവന്‍ ശക്തിയായി മുന്നോട്ട് കുതിച്ചു. കച്ചവടക്കാരന്‍ സര്‍വ്വശക്തിയുമെടുത്ത് പുറകോട്ടു വലിച്ചിട്ടും, എന്തൊക്കെ പറഞ്ഞിട്ടും കഴുത വിട്ടു കൊടുക്കാതെ മുന്നോട്ട് ആഞ്ഞുകൊണ്ടേയിരുന്നു.
ഒടുക്കം മടുത്ത കച്ചവടക്കാരന്‍ എന്നാല്‍ പിന്നെ വരുന്നത് വരട്ടെ എന്ന് കരുതി തന്‍റെ പിടി വിട്ടു.
അതോടെ, മണ്ടനായ കഴുത തല കുത്തനെ കുന്നിന്‍ മുകളില്‍ നിന്നും താഴേയ്ക്ക് വീണു.
ശാഠ്യക്കാരനായ കഴുതയ്ക്ക് എന്തു സംഭവിച്ച് കാണുമെന്ന് പറയാനില്ലല്ലോ?
ചിലര്‍ അങ്ങിനെയാണ്, എന്തിനും എളുപ്പ വഴി തേടും. അത് കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ചിന്തിക്കുകയോ, വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്കുകയോ ചെയ്യാതെ ആപത്തില്‍ ചെന്നു പെടും.
0 Comments