ചന്തയിലെത്തിയ ഷെയ്ക് ചിലി നേരെ ഒരു കടയിലെത്തി എട്ട് രൂപയ്ക്ക് എണ്ണ തരുവാന്‍ ആവശ്യപ്പെട്ടു. കടക്കാരന്‍ വേഗം തന്നെ എണ്ണ അളന്ന് അവന്‍റെ ചില്ലുകോപ്പയില്‍ ഒഴിച്ച് തുടങ്ങി. മുക്കാല്‍ ഭാഗം എണ്ണ ഒഴിച്ചപ്പോഴേയ്ക്കും ചിലിയുടെ കോപ്പ നിറഞ്ഞു കഴിഞ്ഞിരുന്നു. കടക്കാരന്‍ ചോദിച്ചു.
"ഇനിയും എണ്ണ ബാക്കിയുണ്ടല്ലോ? നിന്‍റെ കയ്യില്‍ വേറേ പാത്രം വല്ലതുമുണ്ടോ?"
ചിലിയുടെ കയ്യില്‍ ആകെ ആ ഒരു ചില്ലുകോപ്പയല്ലേ ഉള്ളൂ. പെട്ടെന്നാണ് ചിലിക്ക് ഒരു കാര്യം ഓര്‍മ്മ വന്നത്. തന്‍റെ കയ്യില്‍ അമ്മ തന്നയച്ച് ചില്ല് കോപ്പയുടെ അടിഭാഗം കുറച്ച് കുഴിഞ്ഞതാണ്. ബാക്കിയുള്ള എണ്ണ അതില്‍ തീര്‍ച്ചയായും കൊള്ളൂം.
പിന്നെ ചിലി ഒന്നുമാലോചിച്ചില്ല, തന്‍റെ കയ്യിലുള്ള കോപ്പ നേരെ തിരിച്ച് അതിനടിയിലെ കുഴിയുള്ള ഭാഗം കാണിച്ച് അതില്‍ എണ്ണ ഒഴിക്കാന്‍ കടക്കാരനോട് പറഞ്ഞു. ചിലിയുടെ മണ്ടത്തരം കണ്ട് അന്ധാളിച്ച് പോയ കടക്കാരന്‍ മറുത്തൊന്നും പറയാതെ ബാക്കിയുള്ള എണ്ണ അതില്‍ നിറച്ച് കൊടുത്തു.
അമ്മ പറഞ്ഞത് പോലെ വളരെ ശ്രദ്ധയോട് കൂടിയാണ് ചിലി വീട്ടിലെയ്ക്ക് തിരിച്ചത്. വീട്ടിലെത്തിയതും അവന്‍ അമ്മയ്ക്ക് എണ്ണ നിറച്ച പാത്രം കൊടുത്തു. അതിന്‍റെ അടിഭാഗത്തുള്ള കുഴിയിലെ കുറച്ചെണ്ണകണ്ട് ഒന്നും മനസ്സിലാകാതെ അവര്‍ ചോദിച്ചു.
"ഇതെന്താണിത്? ഇതില്‍ വളരെ കുറച്ച് എണ്ണയേയുള്ളല്ലോ? ബാക്കി എണ്ണയെവിടെ?"
ഷെയ്ക് ചിലി അമ്മയുടെ കയ്യില്‍ നിന്നും കോപ്പ വാങ്ങി അത് തല കീഴായ് മറിച്ചുകൊണ്ട് പറഞ്ഞു.
"ബാക്കി എണ്ണ ദാ ഇവിടെയുണ്ട്"
കോപ്പയിലുണ്ടായിരുന്ന കുറച്ചെണ്ണയും താഴെ വീഴുന്നത് കണ്ട് ആശ്ചര്യപ്പെട്ട അമ്മ പറഞ്ഞു.
"അതിലെവിടെയാ മോനേ എണ്ണ? ആകെയുണ്ടായിരുന്ന എണ്ണയും നീയിപ്പോള്‍ താഴെ കളഞ്ഞില്ലേ?"
"പക്ഷേ, കടക്കാരന്‍ മുകളില്‍ എണ്ണ നിറച്ചതിന് ശേഷമാണല്ലൊ ഞാന്‍ താഴ്ഭാഗത്ത് എണ്ണ നിറക്കാന്‍ കൊടുത്തത്?" എന്താണ് സംഭവിച്ചതെന്നറിയാതെ ചിലി അതിശയിച്ചു.
"എടാ മണ്ടാ... നീ മുഴുവന്‍ എണ്ണയും കൊണ്ട് കളഞ്ഞല്ലോ? ഇനി ഞാനെന്ത് ചെയ്യും?" അമ്മ വിഷമത്തോടെ ചോദിച്ചു.
"ശ്ശെടാ..ഞാന്‍ കടയില്‍ നിന്നും മുഴുവന്‍ എണ്ണയും വാങ്ങിയതാണല്ലോ? ഇതില്‍ നിറച്ചിരുന്ന എണ്ണ പിന്നെവിടെപ്പോയി?" ചില്ലുകോപ്പ തിരിച്ചും മറിച്ചും നോക്കിയിട്ടും എണ്ണ അപ്രത്യക്ഷമായത് എങ്ങനെയാണെന്ന് അവന് പിടികിട്ടിയില്ല.
0 Comments