ഹെന്റി ഗില്ലുമെറ്റിന്‍റെ സാഹസിക കഥ

അന്റോയിൻ ഡി സെന്റ്-എക്സുപെറി എഴുതിയ പ്രശസ്തമായ ഒരു പുസ്തകമാണ് നിരവധി അവാര്‍ഡുകള്‍ നേടിയ  "വിന്‍റ്, സാന്‍ഡ് ആന്‍റ് സ്റ്റാര്‍സ്" (Wind, Sand and Stars). ആത്മകഥാപരമായ ഈ കൃതിയിൽ, ആദ്യകാല പയനിയറിംഗ് ഏവിയേറ്ററായ സെന്റ്-എക്‌സുപെറി, തന്റെ ജീവിതത്തിലെ സംഭവങ്ങളുടെ വിവരണമാണ് നല്‍കുന്നത്.  പ്രധാനമായും എയർമെയിൽ കാരിയറായ എയറോപോസ്റ്റേലിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ആണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം.



 തന്‍റെ സുഹൃത്തും എയറോപോസ്റ്റലിലെ സഹപ്രവര്‍ത്തകനുമായ ഹെന്രി ഗില്ലുമെറ്റിനാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. വളരെയധികം ശ്രദ്ധേയമായ ഗില്ലുമെറ്റിന്‍റെ സാഹസിക കഥ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

അർജന്റീനയ്ക്കും ചിലിക്കും ഇടയിൽ താപലുരുപ്പടികള്‍ എത്തിക്കുന്ന ജോലിയായിരുന്നു  ഗില്ലുമെറ്റിന്‍റേത്. 1930 ജൂൺ 13 വെള്ളിയാഴ്ച, 92-ാം തവണ ആൻഡീസ് പര്‍വ്വതനിരകള്‍ കടക്കുന്നതിനിടെ, മോശം കാലാവസ്ഥ കാരണം, അർജന്റീനയിലെ മെൻഡോസയിലെ ലഗുണ ഡെൽ ഡയമന്റെ തടാകത്തിനരികില്‍ വെച്ച് അദ്ദേഹത്തിന്‍റെ പോട്ടെസ് 25 വിമാനം തകര്‍ന്നു വീഴുകയായിരുന്നു. 

തണുത്തുറഞ്ഞ  മലനിരകളില്‍ നിന്നു രക്ഷപ്പെടുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നിരാശപ്പെടാതെ തപാലുരുപ്പടികള്‍ തനിക്ക് ചുറ്റും കൂട്ടി വെച്ച് ആ കൊടും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ശ്രമിച്ചു. അതിശൈത്യത്തില്‍ ആ മലമ്പാതകളിലൂടെ രക്ഷപ്പെടാനുള്ള വഴി തേടി ഒരാഴ്ചയോളം നടന്നു. പല തവണ തളര്‍ന്ന് വീണിട്ടും പിന്തിരിയാതെ ആ കൊടുംമഞ്ഞിലൂടെ അദ്ദേഹം മുന്നോട്ട് നീങ്ങി.

തന്‍റെ ഭാര്യ നോയലിനെക്കുറിച്ചുള്ള ചിന്തയാണ് പ്രതീക്ഷ കൈവിടാതെ പോരാടാന്‍ അദ്ദേഹത്തിന് ധൈര്യം പകര്‍ന്നത്.  ജൂൺ 19 ന് പുലർച്ചെ ജുവാൻ ഗാർസിയ എന്ന 14 വയസ്സുള്ള ആൺകുട്ടി അവനെ രക്ഷിക്കുന്നത് വരെ അദ്ദേഹം വിട്ട് കൊടുക്കാതെ മുന്നേറുകയായിരുന്നു.

ഒടുവില്‍ സുരക്ഷിത സ്ഥാനത്തെത്തിയ ഗില്ലുമെറ്റ് പറഞ്ഞ കഥ പലര്‍ക്കും അവിശ്വസനീയമായിരുന്നു. 

"ടെറെ ഡെസ് ഹോംസ് (മനുഷ്യരുടെ നാട്) എന്നാണ് ഈ പുസ്തകത്തിന്‍റെ ഫ്രഞ്ച് തലക്കെട്ട്. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞു നില്‍ക്കുന്ന ഈ പുസ്തം ഒരു നല്ല വായനാനുഭവം നല്‍കും. 

ആമസോണ്‍ ഓഡിബ്ള്‍ ഈ പുസ്തകം സൌജന്യമായി കേള്‍ക്കാം. (Audible Trial

ലോകത്തിലെ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നാണ് അദ്ദേഹത്തിന്‍റെ തന്നെ "ദ ലിറ്റിൽ പ്രിൻസ്"


പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments