കുസൃതി ചോദ്യങ്ങള്‍ Set 1



  1. ഒരു വാക്ക് തന്നെ മലയാളത്തിലും പിന്നെ ഇംഗ്ലീഷിലും എഴുതിയാല്‍ ഈ ചാനലിന്‍റെ പേര് കിട്ടും
  2. വളരെ വിഷമമുള്ള ഒരു ചോദ്യത്തിനുത്തരം തേടി ഒരാള്‍ കിണറ്റിലേയ്ക്കിറങ്ങി. എന്താണ് കാരണം?
  3. എന്നോട് ചിരിച്ചാൽ ഞാനും ചിരിക്കും, പക്ഷേ, തള്ളിയിട്ടാൽ ഞാൻ മരിക്കും…
  4. എട്ട് കാലുള്ള ഒരെട്ടുകാലിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടാല്‍ അതിനെ എന്തു വിളിക്കും?
  5. രണ്ട് ചെറിയ സംഖ്യകള്‍ തമ്മില്‍ ചേര്‍ന്നാല്‍ ഞാനായി. എന്‍റെ പേരിലുള്ള സംഖ്യകള്‍ ഗുണിച്ചാല്‍ പതിനെട്ടായി. അതില്‍ ചെറിയവന്‍ പോയാല്‍ പുഴയായി.
കൂടുതല്‍ കുസൃതി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 

ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


  1. പോഗോ
  2. വിഷമമുള്ള ചോദ്യമല്ലേ, ആഴത്തില്‍ ചിന്തിക്കാന്‍ വേണ്ടി ഇറങ്ങിയതാണ്
  3. കണ്ണാടി
  4. എട്ടുകാലി
  5. മൂന്നാര്‍ (മൂന്ന്, ആറ് ഗുണിച്ചാല്‍ പതിനെട്ട്. ആറ് എന്നാല്‍ പുഴ എന്നര്‍ത്ഥമുണ്ട്)

Post a Comment

0 Comments