കഴുതയുടെ സ്നേഹം

 

ഒരിടത്ത് ഒരു കച്ചവടക്കാരന് ഒരു കഴുതയുണ്ടായിരുന്നു. നല്ല മിടുക്കനായ കഴുത. അതു കൊണ്ട് തന്നെ യജമാനന് ആ കഴുതയോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു.

അങിനെയിരിക്കെ ഒരു ദിവസം കച്ചവടക്കാരന്‍ വീട്ടിലെത്തിയപ്പോള്‍ കയ്യില്‍ ഒരു കൊച്ച് നായക്കുട്ടിയുണ്ടായിരുന്നു. നല്ല സുന്ദരനായ ഒരു മിടുമിടുക്കന്‍ നായക്കുട്ടി. കച്ചവടക്കാരന്‍ വീട്ടിലെത്തിയാലുടന്‍ നായക്കുട്ടിയെ മടിയിലിരുത്തി ലാളിക്കും. എപ്പോഴും നായക്കുട്ടി അയാളുടെ ഒപ്പമുണ്ടാകും.

ഇതെല്ലാം കണ്ട് നില്‍ക്കുമ്പോള്‍ കഴുതയ്ക്ക് വളരെയധികം വിഷമവും അസൂയയും തോന്നും. 

"ഈ നായക്കുട്ടി വരുന്നതിന് മുന്പ് യജമാനന്‍ എന്‍റെ അടുത്ത് വന്ന് എന്നോട് സ്നേഹം കാണിക്കുമായിരുന്നു.  ഒരു പക്ഷേ താന്‍ നായക്കുട്ടിയുടേത് പോലെ സ്നേഹം കാണിക്കാത്തത് കൊണ്ടാകും യജമാനന്‍ തന്നെ മടിയിലിരുത്തി ലാളിക്കാത്തത്." കഴുത വിചാരിച്ചു.

അടുത്ത ദിവസം കച്ചവടക്കാരന്‍ വീട്ടിലെത്തിയതും കഴുത അയാളുടെ അടുത്തേയ്ക്ക് ഓടിചെന്നു. എന്നിട്ട് നായക്കുട്ടി കാണിക്കാറുള്ളത് പോലെ അയാളൂടെ അടുത്തെത്തി മണപ്പിച്ക് കൊണ്ട് ചുറ്റും ഓടി നടന്നു നൃത്തം ചെയ്യാന്‍ തുടങ്ങി. കഴുതയുടെ ചെയ്തികള്‍ കണ്ട് അമ്പരന്ന് നിന്ന കച്ചവടക്കരന്‍റെ ചുമലില്‍ നായക്കുട്ടി ചെയ്യാറുള്ളത് പോലെ തന്‍റെ മുന്‍കാലുകള്‍ ഉയര്‍ത്തി  വെയ്ക്കാന്‍ കഴുത ശ്രമിച്ചു. കഴുത കാലുകള്‍ ചുമലില്‍ വെച്കതും കച്കവടക്കാര്‍ന് നന്നായി വേദനിച്ചു. അയാല്‍ പുറകിലോട്ട് നീങ്ങി ഒരു വലിയ വടിയെടുത്ത് കഴുതയെ പൊതിരെ തല്ലാന്‍ തുടങ്ങി. കഴുത അടിയും കൊണ്ട് നിലവിളിച്ച് ഓടി. 

പാവം കഴുത! താന്‍ നായക്കുട്ടിയെപ്പോലെ യജമാനനോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് യജമാനന്‍ ദേഷ്യം പൂണ്ട് തന്നെ തല്ലിയതെ എന്തിനാണെന്ന് മാത്രം അവന് മനസ്സിലായില്ല. എന്തായാലും, താന്‍ ചെയ്തത് യജമാനന് ഇഷ്ടപ്പെട്ടില്ലെന്ന് അവന് മനസ്സിലായി.


അവനനവന്‍റെ സ്വതസിദ്ധമായ പെരുമാറ്റ് രീതികള്‍ മറന്ന് അന്ധമായി മറ്റുള്ളവരെ അനുകരിക്കുന്നത് അപകടം വരുത്തി വെക്കും

Post a Comment

0 Comments