"നിങ്ങള്‍ ഈ വഴി ഒരു പന്നി ഓടിപ്പോകുന്നത് കണ്ടിരുന്നോ?"
"ഉവ്വ്, കണ്ടിരുന്നു" അയാളുടെ ധിക്കാരത്തോടെയുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും ഹോജ മറുപടി നല്‍കി.
"അതേയോ? എങ്കില്‍ ഏത് വഴിയാണ് അത് ഓടിപ്പോയത്?" അയാള്‍ ചോദിച്ചു.
"ദാ, ആ വഴിയാണ് പന്നി ഓടിപ്പോകുന്നത് ഞാന്‍ കണ്ടത്" ഹോജ വേഗം വഴി ചൂണ്ടിക്കാണിച്ചു കൊടുത്തു.
ഹോജയോട് ഒരു നന്ദി വാക്ക് പോലും പറയാതെ അയാള്‍ ആ പന്നി പോയെന്ന് ഹോജ പറഞ്ഞ വഴിയെ ഓടിപ്പോയി.
ഹോജ തന്‍റെ പണി തുടര്‍ന്നു.
നേരത്തെ ഓടിപ്പോയ ആള്‍ കുറേ നേരം കഴിഞ്ഞ് ഓടിക്കിതച്ചു കൊണ്ട് തിരികെയെത്തി. അയാള്‍ ഹോജയോട് ചോദിച്ചു.
"ആ വഴി തന്നെയാണോ പന്നി ഓടിപ്പോയത്? നിങ്ങള്‍ക്കുറപ്പുണ്ടോ?"
"പിന്നില്ലാതെ? ആ വഴി തന്നെയാണ് ഞാന്‍ കണ്ട പന്നി ഓടിപ്പോയത്." ഹോജ തറപ്പിച്ച് പറഞ്ഞു.
"അത് പിന്നെ ഒരു ഒന്ന്-രണ്ട് വര്‍ഷം മുന്പായിരുന്നെന്ന് മാത്രം!" ഹോജ തുടര്‍ന്ന് പറഞ്ഞു.
0 Comments