ഹോജ കുറച്ച് ദിവസമായി നല്ല സാമ്പത്തിക ഞെരുക്കത്തിലാണ്. എവിടെ നിന്നെങ്കിലും കടം വാങ്ങിച്ച് കാര്യം നടത്താമെന്ന് വെച്ചപ്പോള്‍ ഒരു രക്ഷയുമില്ല. ആരെങ്കിലും കടമായി പണം തരേണ്ടേ! ആകെ നിരാശനായ ഹോജ ഒടുവില്‍ ദൈവത്തിനോട് തന്നെ പ്രാര്‍ത്ഥിക്കാമെന്ന് തീരുമാനിച്ചു.
ഉടന്‍ തന്നെ ഹോജ മുട്ടുകുത്തി ആത്മാര്‍ത്ഥമായി ഇങ്ങനെ പ്രാര്‍ത്ഥിച്ചു.
"കരുണാമയനായ തമ്പുരാനേ, ഈ സാധുവിന് കുറച്ച് പണം തന്ന് കരുണ കാണിക്കണേ! ഒരു നിവൃത്തിയുമില്ലാത്തത് കൊണ്ടാണ് അവിടുത്തോട് പറയുന്നത്. ഒരു നൂറ് രൂപാ മതി. വെറുതെ തരണമെന്നില്ല., കടമായി തന്നാല്‍ മതി. എത്രയും പെട്ടെന്ന് അടിയനത് തിരിച്ച് തരാമേ"
പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞ് ഇനിയെന്ത് എന്ന് ചിന്തിച്ച് താടിക്ക് കയ്യും കൊടുത്ത് വീട്ടിനകത്ത് ഇരിക്കവേയാണ് പെട്ടെന്ന് വാതിലില്‍ ആരോ മുട്ടിയത്. അള്ളാഹു ആരുടെയെങ്കിലും കൈയില്‍ പണം കൊടുത്തയച്ച് കാണുമെന്ന പ്രതീക്ഷയില്‍ ഹോജ വാതില്‍ തുറന്നു. പള്ളിയില്‍ മുസലിയാരായിരുന്നു അതിഥി.
"ഇതത് തന്നെ, പടച്ച തമ്പുരാന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടു" ഹോജ കരുതി.
അപ്പോഴാണ് മുസലിയാര്‍ താന്‍ വന്ന കാര്യം ഹോജയോട് പറഞ്ഞത്.
"ഹോജാ, നമ്മുടെ പള്ളിയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന കാര്യം അറിയാമല്ലോ. അതിലേയ്ക്ക് കുറേ പണച്ചിലവുണ്ട്. അപ്പോള്‍ ഹോജയുടെ വകയായി ഒരു പത്ത് രൂപ തരണം. അതിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്"
ഹോജ ഒരു നിമിഷം തരിച്ചിരുന്നു പോയി. അഞ്ചുപൈസ കൈയ്യിലില്ലാതെ നട്ടം തിരിയുന്ന തന്നോടാണ് പത്ത് രൂപ ചോദിക്കുന്നത്.
"അത് കൊള്ളാം. പടച്ചവന്‍ പെട്ടെന്ന് പ്രാര്‍ത്ഥനക്കുത്തരം നല്‍കും എന്ന് കേട്ടിട്ടുണ്ട്. ഇവിടെയിതാ, ഞാനൊരു നൂറ് രൂപ പടച്ചവനോട് കടം ചോദിച്ചതേയുള്ളൂ, അതു കിട്ടിയിട്ട് പോലുമില്ല, അതിന് മുന്പ് തന്നെ അതിന്‍റെ പലിശ പിരിച്ചെടുക്കാന്‍ മുസ്ല്യാരെ ഇങ്ങോട്ടയച്ചുവോ. ഇല്ലാത്ത വായ്പക്ക് വല്ലാത്തൊരു പലിശ തന്നെ!"
ഹോജയുടെ മറുപടി കേട്ട് മുസലിയാര്‍ അന്തം വിട്ട് നിന്നുപോയി!
കൂടുതല്‍ ഹോജാ കഥകള്‍
ഭാര്യയെ പേടി! ഹോജാ കഥ - Bharyaye Peti Hoja Katha
ഒരു ദിവസം രാവിലെ ചായയുണ്ടാക്കാന്‍ അടുപ്പ് കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഹോജ. എത്ര...പകരത്തിന് പകരം - ഹോജാക്കഥ
ഒരു ദിവസം വീടിന്റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു ഹോജ. അപ്പോഴാണ് ഒരാള്‍ അദ്ദേഹത്തെക്കാണാന്‍...നഷ്ടപ്പെട്ട കൂലി
ഒരു ദിവസം ഹോജ യാത്രക്കിടയില്‍ ഒരു ചെറിയ പുഴയുടെ കരയിലെത്തി. അവിടെ പുഴ കടക്കാനാകാതെ വിഷമിച്ച്...ഹോജയുടെ ആവശ്യം!
ഒരു ദിവസം രാജാവ് ഹോജയോട് ചോദിച്ചു."ഹോജാ, ദൈവം തമ്പുരാന്‍ തന്റെ ഒരു കയ്യില്‍ നിറയെ പണവും മറു...രാജാവാകാനുള്ള യോഗ്യത! - ഹോജാക്കഥ
ഒരു ദിവസം രാജാവുമായി നര്മ്മസല്ലാപത്തിലായിരുന്നു ഹോജ. സംസാരമദ്ധ്യേ രാജാവ് പറഞ്ഞു."ലോകത്ത്...എതിരില്ലാത്ത സത്യം - ഹോജാക്കഥ
ഒരു ദിവസം ഹോജ ചന്തയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ആ വിളി കേട്ടത്."എതിരില്ലാത്ത സത്യം!...എന്താണ് സത്യം?
ഒരിക്കല്‍ രാജാവ് തന്റെ സദസ്യരോട് ഒരു ചോദ്യം ചോദിച്ചു. "എന്താണ് സത്യം?"രാജാവിന്റെ...ഇല്ലാത്ത വായ്പയ്ക്ക് വല്ലാത്ത പലിശ!
ഹോജ കുറച്ച് ദിവസമായി നല്ല സാമ്പത്തിക ഞെരുക്കത്തിലാണ്. എവിടെ നിന്നെങ്കിലും കടം വാങ്ങിച്ച് കാര്യം...ഹോജയുടെ കുപ്പായം
ഒരിയ്ക്കല്‍ ഹോജയും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും ഒരു യാത്രക്കിറങ്ങി. യാത്ര പുറപ്പെടും മുന്‍പേ...കള്ളന്മാരെ ഓടിച്ച ഹോജ
ഒരു ദിവസം ഹോജയുടെ വീട്ടില്‍ ഒരു കള്ളന് കയറി. അസാധാരണ ധൈര്യശാലിയായ ഹോജ പതിയെ ഒരു കട്ടിലിനടിയില്‍...
0 Comments