എന്താണ് സത്യം?

 


ഒരിക്കല്‍ രാജാവ് തന്‍റെ സദസ്യരോട് ഒരു ചോദ്യം ചോദിച്ചു. 

"എന്താണ് സത്യം?"

രാജാവിന്‍റെ ചോദ്യമല്ലേ? തന്‍റെ  പാണ്ഡിത്യം രാജാവിനെ ബോദ്ധ്യപ്പെടുത്താന്‍ പറ്റിയ അവസരം. മാത്രമല്ല,  ശരിയുത്തരം പറഞ്ഞാല്‍ കിട്ടാവുന്ന സമ്മാനത്തെയോര്‍ത്ത് ഓരൊരുത്തരായി തങ്ങളുടെ പാണ്ഡിത്യം വിളമ്പാന്‍ തുടങ്ങി.

അവര്‍ പലതരത്തിലുള്ള നിര്‍വചനങ്ങള്‍ നിരത്താന്‍ തുടങ്ങി, രാജസദസ്സിലെ പ്രമുഖര്‍. പക്ഷേ, ഒരുത്തരവും രാജാവിന് തൃപ്തികരമായി തോന്നിയില്ല.

ഒടുവില്‍ രാജാവ് ഹോജയോട് ചോദിച്ചു.

"എന്താണ് ഹോജയുടെ അഭിപ്രായം. എന്താണ് സത്യം?"

ഹോജ ഒരു വളരെ ഗൌരവത്തില്‍ മറുപടി പറഞ്ഞു.

"മഹാരാജന്‍, ഇവിടെ കൂടിയിരിക്കുന്ന ഈ പണ്ഡിതന്മാര്‍ ആരും തന്നെ ഇതുവരെ പറയാത്തതും, ഇനി ജീവിതത്തില്‍ പറയാന്‍ ഒരു സാധ്യതയുമില്ലാത്തതെന്താണോ അതാണ് സത്യം!"

ഹോജയുടെ മറുപടി കേട്ട് രാജാവ് പൊട്ടിച്ചിരിച്ചു.

കിട്ടിയ അവസരം മുതലെടുത്ത് തങ്ങളെ പരിഹസിച്ച ഹോജയുടെ മുന്പില്‍ വീണ്ടും പണ്ഡിതരെന്ന് മേനി നടിച്ചവര്‍ ചെറുതായി.

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments