കടങ്കഥകള്‍ 6

കൂട്ടുകാര്‍ക്ക് രസകരമായ കൂടുതല്‍ കടങ്കഥകള്‍


1. ഒറ്റത്തടി മരമാണേ, വേരില്ലാ മരമാണേ,
തുഞ്ചത്തു കാണുന്നതെന്തിലയോ, പൂവോ?

2. എത്തിയാലുമെത്തിയാലുമെത്താത്ത മരത്തിൽ 
വാടി വീഴാത്ത പൂക്കൾ.

3. എല്ലാം തിന്നും എല്ലാം ദഹിക്കും, 
വെള്ളം തൊട്ടാൽ പത്തി താഴും.

4. അകത്തറുത്താൽ പുറത്തറിയും.

5. ആളെ കണ്ടാല്‍ നിലവിളിക്കും
  കൈകാണിച്ചാലവിടെ നില്‍ക്കും

6. അകത്തു സ്വര്‍ണ്ണം പുറത്തുവെള്ളി

7. ആകാശത്തൊരു കൂട്ടിനുള്ളില്‍
മുപ്പത്തിരണ്ടു വെള്ളാന

8. കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ.

9. എല്ലുണ്ട് വാലുണ്ട് വെള്ളം തടയാൻ കഴിവുണ്ട്.

10. ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല
 
കൂടുതല്‍ കടങ്കഥകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 

ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


1. കൊടിമരം
2. നക്ഷത്രങ്ങള്‍
3. തീ
4. ചക്ക
(ചക്ക വീട്ടിനകത്ത് വെച്ച് മുറിച്ചാലും അതിന്‍റെ ഗന്ധം മൂലം പുറത്തെല്ലാവരും അറിയും)
5. ബസ്
6. കോഴിമുട്ട
7. പല്ല്
8. കത്രിക
9. കുട
10. ടോര്‍ച്ച്Post a Comment

1 Comments

  1. Sir,I loved it which I loved the most is ''nettilla vattayila pappadam''

    ReplyDelete