കൂടുതല്‍ കടങ്കഥകള്‍
1. ഞെട്ടില്ലാ വട്ടയില
2. ചത്തവന്‍ ചന്തയ്ക്ക് പോയി
3. ഒറ്റക്കാലന്‍ ചന്തയ്ക്ക് പോയി
4. നാഴിയുരിപ്പാല് നാടെല്ലാം കല്യാണം
5. പുഞ്ചപ്പാടത്ത് വെള്ളം വറ്റി
പഞ്ചവര്‍ണ്ണക്കിളി ചത്തും പോയി
6. അക്കര വിളയില്‍ തെക്കെത്തൊടിയില്‍
ചക്കര കൊണ്ടൊരു തൂണ്
തൂണിനകത്തൊരു നൂല്
നൂല് വലിച്ചാല്‍ തേന്!
7. അടിക്കൊരു വെട്ട്
നടുക്കൊരു കെട്ട്
തലയ്ക്കൊരു ചവിട്ട്
8. അമ്മ കറുമ്പി, മകളു വെളുമ്പി
മകളുടെ മകളൊരു സുന്ദരിക്കോത!
9. ആടിയാടി നിന്നതും ഞാന്‍
അഴകനെ പെറ്റതും ഞാന്‍
അഴകനിതാ അറയിലും മുറിയിലും
ഞാനിതാ ചേറ്റിലും ചെളിയിലും!
അഴകനെ പെറ്റതും ഞാന്‍
അഴകനിതാ അറയിലും മുറിയിലും
ഞാനിതാ ചേറ്റിലും ചെളിയിലും!
10. അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു
1. പപ്പടം
2. മീന്‍
(ചത്തതിനു ശേഷമല്ലേ സാധാരണ മീന്‍ ചന്തയിലെത്താറ്)
3. കുട
4. നിലാവ്
5. നിലവിളിക്കിലെ എണ്ണ വറ്റി തിരി കെടുന്നത്
6. ചെത്തിപ്പൂ
(മുകളിലെ ചിത്രത്തില്‍ കാണുന്നതാണ് ചെത്തിപ്പൂ. പഴയകാലത്തൊക്കെ കുട്ടികള്‍ പൂവില്‍ നിന്ന് തേന്‍ വലിച്ച് കുടിക്കാറുണ്ട്. കൂട്ടുകാര്‍ക്കും ശ്രമിച്ച് നോക്കാം)
7. നെല്ല് കൊയ്ത് കറ്റയാക്കി മെതിക്കുന്നത്
(നെല്‍ചെടികള്‍ അടി ഭാഗത്ത് നിന്നും അരിവാള്‍ കൊണ്ട് വെട്ടിയെടുത്ത് നടുക്കൊരു കെട്ട് കെട്ടിയാണ് കറ്റകളാക്കുന്നത്. പിന്നീട് കറ്റകള്‍ ചവിട്ടി മെതിച്ചൊ, അടിച്ചൊ നെല്‍മണികള്‍ വേര്‍പ്പെടുത്തും. ഈ വീഡിയൊ കണ്ടു നോക്കൂ)
8. വെള്ളിലം
(വെള്ളിലച്ചെടിയുടെ ഇലകള്‍ പച്ച, തളിരിലകള്‍ വെളൂത്തത്, പൂക്കള്‍ ചുവപ്പ്. താഴെ ചിത്രം കാണാം)
9. നെല്‍ച്ചെടി
(നെല്‍ച്ചെടിയിലെ നെല്‍മണികള്‍ വേര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ വൈക്കൊല്‍ പുറത്തല്ലേ)
10. കൂണ്‍
(ഇടി മുഴങ്ങിയാൽ കൂൺ മുളക്കും എന്ന് സാധാരണ പറയാറുണ്ട്. കൂടുതല്‍ അറിയാന്‍ കേരള കൌമുദിയിലെ ഈ ലേഖനം വായിക്കൂ)
വെള്ളിലം |
ചെത്തിപ്പൂ |
0 Comments