ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം |
- അത്തം പത്തിന് പൊന്നോണം.
- അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു. ചിങ്ങത്തിലെ അത്തത്തിനാണ് പൂക്കളമിട്ടു തുടങ്ങുക
- അത്തം പത്തോണം.
- ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.
- അത്തം വെളുത്താൽ ഓണം കറുക്കും.
- അത്തത്തിനു മഴ പെയ്തിട്ടുണ്ടെങ്കില്‍ ഓണത്തിന് നല്ല വെയിലായിരിക്കും, അല്ലെങ്കില്‍ തിരിച്ചും.
- അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
- തിരുവോണത്തിനൊരുക്കിയ സദ്യയുടെ ബാക്കി വന്നതെല്ലാം ചേര്‍ത്ത് പിറ്റേന്ന് കഴിക്കാനായ് കരുതി വയ്ക്കുന്നതാണ് അവിട്ടക്കട്ട.
- ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
- ഉള്ളതു കൊണ്ട് ആഘോഷിക്കും. ഭക്ഷണത്തിനു നിവൃത്തിയില്ലെങ്കില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് നോമ്പു നോറ്റ് നാമം ജപിച്ചിച്ചിരിക്കും.
- ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
- ഓണസദ്യയ്ക്കുള്ള സാധനങ്ങൾ അടുപ്പിക്കാനും, വിഭവങ്ങള്‍ തയ്യാറാക്കാനുമുള്ള സ്ത്രീകള്‍ പരക്കം പായുന്നത്.
- ഉള്ളതുകൊണ്ട് ഓണം പോലെ.
- ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക.
- ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
- ഒന്നാമോണം നല്ല ആഘൊഷപൂര്വ്വം, രണ്ടാമോണം നാട്ടിലെ കാഴ്ചകളൊക്കെ കണ്ട് ആഘോഷിക്കാനുല്ലതാണ്. പിന്നീടുള്ള ഓരൊ ദിവസവും ചെറിയതോതില്‍ ഉള്ളത് കൊണ്ടുള്ള ആഘോഷം. ആറാമോണത്തിന് പണിക്കിറങ്ങണം.
- ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
- ഓണം കഴിയുമ്പോഴേയ്ക്കും കയ്യിലുള്ള പണമെല്ലാം തീര്‍ന്നിരിക്കും.
- ഓണം കേറാമൂല.
- ഇനിയും പരിഷ്കാരങ്ങളൊന്നും എത്തിനോക്കാത്ത സ്ഥലങ്ങളെ പരിഹാസരൂപേണ വിശേഷിപ്പിക്കുന്ന പേരാണ് ഓണം കേറാമൂല എന്നത്. ഓണം പോലുമെത്താത്ത ഒരിടം
- ഓണം പോലെയാണോ തിരുവാതിര?
- കേരളത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നായ തിരുവാതിരയേക്കാള്‍ പ്രധാനമാണ് ഓണം
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
- പട്ടിണിയിലൂടെയും കഷ്ടപ്പാടിലൂടെയും ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ച് ഓണം വന്നാലും കുടുംബത്തില്‍ ഒരു കുഞ്ഞ് പിറന്നാളും പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നുമില്ല. അവര്‍ക്കെന്നും പട്ടിണിയും പരിവട്ടവും തന്നെ!
- ഓണം വരാനൊരു മൂലം വേണം.
- എന്തിനും ഒരു കാരണം വേണം. മൂലം കഴിഞ്ഞേ തിരുവോണം വരൂ.
- ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
- പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവത്തിനിടയില്‍ അത്ര പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ കൊണ്ടുരുന്നതിനെ പരിഹസിക്കുന്നതാണ് ഈ ചൊല്ല്.
- .കാണം വിറ്റും ഓണമുണ്ണണം/താലി വിറ്റും ഓണമുണ്ണണം
- എത്ര കഷ്ടപ്പാടാണെങ്കിലും എല്ലാം മാറ്റി നിര്‍ത്തി ഓണം ഭംഗിയായി ആഘോഷിക്കണം.
- ഉള്ളതുകൊണ്ട് ഓണം പോലെ
- ഉള്ളത് കൊണ്ട് തൃപ്തരാകുക
- ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി
- ഓണാട്ടന്‍ നെല്ല് വിതച്ച് വിളവെടുപ്പിന് പാകമാകുമ്പോള്‍ ഓണക്കാലവുമെത്തും. വിളവെടുപ്പിന്‍റെ ഉത്സവമാണല്ലോ ഓണം
- തിരുവോണം തിരുതകൃതി
- ഓണക്കാലം എല്ലാവര്‍ക്കും എല്ലായിടത്തും തിരക്കിന്‍റെ കാലമാണ്.
- ഓണം ഉണ്ടറിയണം
- ഭൂരിഭാഗം ആളുകൾക്കും ഓണമെന്നാൽ സദ്യ തന്നെയാണ്. നല്ലൊരു സദ്യയില്ലാതെ ഓണം ഓണമാവില്ല.
0 Comments