കൂട്ടുകാര്‍ക്ക് മാർക് ട്വയിൻ ആരാണെന്നറിയാമോ? എന്തുകൊണ്ടില്ല എന്നാകും മറുപടി. വിശ്വ പ്രശസ്തമായ അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ, ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ എന്നേ രണ്ട് കൃതികൾ എഴുതിയ അദ്ദേഹത്തെ അറിയാത്തവരായി ആരുണ്ട്?
ഒരിക്കല്‍ മാർക് ട്വയിൻ തന്‍റെ ഒരു സുഹ്രുത്തിന്‍റെ വീട്ടില്‍ എത്തി. കുറെ നേരം സുഹ്രുത്തുമായി സംസാരിച്ചിരുന്ന ശേഷം തിരികെപ്പോകാന്‍ തുടങ്ങുമ്പോഴാണ് മേശപ്പുറത്ത് കിടന്നിരുന്ന ഒരു പുസ്തകം അദ്ദേഹത്തിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്.
പുസ്തകമെടുത്ത് മറിച്ച് നോക്കിക്കൊണ്ട് ട്വയിൻ സുഹ്രുത്തിനോട് ചോദിച്ചു.
"ഞാനീ പുസ്തകം വീട്ടില്‍ കൊണ്ടുപൊയ്ക്കൊള്ളട്ടെ? വായിച്ചിട്ട് എത്രയും പെട്ടെന്ന് തിരിച്ചു തരാം"
ഞാന്‍ പുസ്തകങ്ങള്‍ ആര്‍ക്കും തന്നെ വായ്പ്പ കൊടുക്കാറില്ല. താങ്കള്‍ക്ക് വേണമെങ്കില്‍ അത് ഇവിടെയിരുന്ന് വായിയ്ക്കാം" സുഹ്രുത്ത് മറുപടി പറഞ്ഞു.
മാര്‍ക് ട്വയിൻ വളരെ വിഷമത്തോടെയാണ് തിരികെ പോയത്.
പിന്നീടൊരു ദിവസം ട്വയിനിനെ തേടി അതേ സുഹ്രുത്ത് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി.
"സുഹ്രുത്തെ, എനിക്ക് താങ്കളുടെ തൂമ്പ ഒന്നു വേണം. എന്‍റെ പൂന്തോട്ടം ആകെ കാട് പിടിച്ച് കിടക്കുകയാണ്. ഒന്നു കിളച്ചിട്ട് വേഗം തിരികെ തരാം" സുഹ്രുത്ത് തന്‍റെ ആവശ്യം അറിയിച്ചു..
കിട്ടിയ അവസരം ട്വയിൻ പാഴാക്കിയില്ല. അദ്ദേഹം ഉടനെ മറുപടി കൊടുത്തു.
"അയ്യോ, ഞാനെന്‍റെ തൂമ്പ ആര്‍ക്കും വായ്പ്പ കൊടുക്കാറില്ല. താങ്കള്‍ക്ക് വേണമെങ്കില്‍ തൂമ്പായെടുത്ത് എന്‍റെ പൂന്തോട്ടം കിളച്ചോളൂ!"
സംഗതി പിടികിട്ടിയ സുഹ്രുത്ത് പിന്നെ ഒരു നിമിഷം പോലും നിന്നില്ല. വേഗം തന്നെ സ്ഥലം കാലിയാക്കി.
0 Comments