കൈതൊഴാം ദൈവമേ കരുണ ചെയ്ക കമനീയ രൂപമേ -പ്രാര്‍ത്ഥനാ ഗാനം Kaithozham Daivame Karuna Cheyka Kamaniya Roopame Prayer

കൈതൊഴാം ദൈവമേ
കരുണ ചെയ്ക കമനീയ രൂപമേ
പരമാണുവിലും പ്രാണബിന്ദുവായ്
പരിലസിക്കും ചില്‍പ്രകാശമേ...
വിശ്വനിയാമക നീ കുടികൊൾവതു
വിശ്വാസത്തിൻ കോവിലിലല്ലോ
യുക്തിയും ബുദ്ധിയും തളരും നേരം
മുക്തി കൊടുപ്പതു നീയല്ലൊ...
നാവിലങ്ങയുടെ നാമവും-കരൾ
കാവിലങ്ങയുടെ രൂപവും
മേകിടേണമിനിയെന്നുമെന്നുമെൻ
ദേവദേവ കരുണാനിധേ

Post a Comment

0 Comments