വ്യാപാരിയും ഭൂതവും - ഭാഗം 2 The The Merchant and the Genie 2

ആദ്യത്തെ വൃദ്ധന്‍റെ കഥ

“അല്ലയോ ഭൂതമേ, എന്‍റെ കഥ നിങ്ങള്‍ക്ക് വിചിത്രമായി തോന്നാം, പക്ഷേ ഞാന്‍ പറയുന്നതു തികച്ചും സത്യമാണ്.  ഇവിടെ നിങ്ങൾ എന്നോടൊപ്പം കാണുന്ന ഈ മാൻ യഥാർത്ഥത്തിൽ എന്‍റെ ഭാര്യയാണ്. അവൾ ഒരിക്കൽ വളരെ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു. ഞങ്ങൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചു വരികയായിരുന്നു. ആകെ ഞങ്ങള്‍ക്ക് ഒരു ദു:ഖം മാത്രമാണുണ്ടായിരുന്നത്.  ഞങ്ങൾക്ക് കുട്ടികളില്ലായിരുന്നു. അത് കാരണം പിന്നീട്, ഞാൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവളിലൂടെ എനിക്ക് ഒരു മകൻ ജനിച്ചു.

അതോട് കൂടി എന്‍റെ ആദ്യ ഭാര്യക്ക് അസൂയ തോന്നി. വർഷങ്ങൾ കടന്നുപോകവേ, അവളുടെ വിദ്വേഷം കൂടുതല്‍ ശക്തമായി. അവൾ രഹസ്യമായി മന്ത്രവാദം പഠിച്ചു, എന്‍റെ സന്തോഷം നശിപ്പിക്കാൻ പദ്ധതിയിട്ടു.

എന്‍റെ മകൻ ഇതിനകം വളർന്ന് സുന്ദരനായ ഒരു ആൺകുട്ടിയായി മാറിയിരുന്നു. ആ സമയത്ത്  വ്യാപാരത്തിനായി ഒരു യാത്ര പോകേണ്ടി വന്നു, ഏകദേശം ഒരു വർഷത്തോളം ഞാൻ അവരുടെ അരികില്‍ നിന്ന് മാറി നിന്നു. ഈ സമയത്ത്, എന്‍റെ ആദ്യ ഭാര്യ തന്‍റെ മാന്ത്രികശക്തിയാല്‍ എന്‍റെ രണ്ടാമത്തെ ഭാര്യയെ പശുവും മകനെ ഒരു കാളക്കുട്ടിയുമാക്കി മാറ്റി. എന്നിട്ടവരെ ഒരു കർഷകന് ബലിയർപ്പിക്കാൻ കൈമാറി.

ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, എന്‍റെ ഭാര്യ മരിച്ചുവെന്നും എന്‍റെ മകനെ കാണാനില്ലെന്നും അവൾ എന്നോട് പറഞ്ഞു. സത്യമറിയാതെ ഞാൻ അവളെ വിശ്വസിച്ചു. ഞാന്‍ എന്‍റെ മകന് വേണ്ടി കുറെ തിരഞ്ഞെങ്കിലും, അവനെ കണ്ടെത്താനായില്ല.

കുറച്ച് മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ ഉത്സവകാലമായി. ദൈവപ്രീതിക്കായി എനിക്ക് ഒരു മൃഗത്തെ ബലിയർപ്പിക്കേണ്ടിയിരുന്നു. ഒരിക്കൽ എന്‍റെ ഭാര്യയായിരുന്ന അതേ പശുവിനെ എന്‍റെ  മുന്നിൽ എന്‍റെ ആദ്യ ഭാര്യ എന്‍റെ മുന്പില്‍ കൊണ്ടെത്തിച്ചു. ഞാൻ അതിനെ വെട്ടാനായി കത്തി ഉയർത്തിയപ്പോൾ, പശു ഉച്ചത്തിൽ അലറി. അതിന്‍റെ പ്രത്യേകതയോടെയുള്ള കരച്ചിലും പെരുമാറ്റവും കണ്ട് ഞാന്‍ പതറിപ്പോയി. തന്‍റെ പദ്ധതി പരാജയപ്പെടുമെന്ന് ഭയന്ന്, എന്‍റെ ആദ്യ ഭാര്യ കർഷകനോട് പശുവിനെ ഉടൻ തന്നെ കൊല്ലാൻ ആജ്ഞാപിച്ചു. അങ്ങിനെ ആ പശുവിനെ അവര്‍ ബലിയര്‍പ്പിച്ചു.

അതിനു ശേഷം അതിന്‍റെ തൊലി നീക്കം ചെയ്തപ്പോള്‍, അതിന് തീരെ മാംസമില്ലെന്ന് കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു. തീരെ ക്ഷീണിതയായ പശുവിനെ ബലിയര്‍പ്പിച്ച് ദൈവത്തിന്റെ അപ്രീതി ലഭിക്കുമോ എന്ന് ഭയന്ന് മറ്റൊരു നല്ല മറ്റൊന്നിനെ എത്തിക്കാന്‍ ഞാന്‍ കര്‍ഷകനോട് ആവശ്യപ്പെട്ടു.  അവര്‍ തടിച്ചു കൊഴുത്ത ഒരു കാളക്കുട്ടിയെ എന്‍റെ മുന്നിൽ കൊണ്ടുവന്നു. ഞാൻ അതിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ, അതിന്‍റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു. അത് എന്‍റെ കാലുകളിൽ അതിന്‍റെ തല തടവിക്കൊണ്ടിരുന്നു. എനിക്ക് അതിനോട് ഒരു പ്രത്യേക സ്നേഹവും സഹതാപവും  തോന്നി. അത് കാരണം ഞാന്‍ അതിനെ കൊല്ലാന്‍ സമ്മതിച്ചില്ല. എന്‍റെ ഭാര്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിനെ ബലിയര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറായില്ല.  എന്നാല്‍ എന്‍റെ ഭാര്യ അതിന് സമ്മതിച്ചില്ല. ഒടുവില്‍ അതിനെ അടുത്ത ഉത്സവ കാലത്ത് ബലിയര്‍പ്പിക്കാമെന്ന് ഞാന്‍ സമ്മതിച്ചു. അങ്ങിനെ അതിന്‍റെ ജീവൻ രക്ഷിച്ചു കൊണ്ട് കർഷകനോട് അതിനെ പ്രത്യേകം പരിപാലിക്കാൻ ഉത്തരവിട്ടു.

അടുത്ത ദിവസം, കര്‍ഷകന്‍ രഹസ്യമായി എന്നെ വന്നു കണ്ടു. തന്‍റെ മകൾ എന്നോട് എന്തോ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നറിയിച്ചു. അങ്ങിനെ അവള്‍ എന്നോടു എല്ലാ വിവരവും പറഞ്ഞു, കാളക്കുട്ടി എന്‍റെ സ്വന്തം മകനാണെന്നും, തലേദിവസം ബലിയര്‍പ്പിച്ച പശു എന്‍റെ ഭാര്യയാണെന്നും അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ അമ്പരന്ന് പോയി..  എന്‍റെ മകനെ അവളെ വിവാഹം കഴിക്കാന്‍  അനുവദിക്കണമെന്ന ഒരു വ്യവസ്ഥയിൽ അവൾ അവനെ പഴയ രൂപത്തില്‍ ആക്കാമെന്നും, അവനെ എനിക്കു തിരികെ നൽകാമെന്നും സമ്മതിച്ചു. വേറെ മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ ഞാന്‍ അതിന് സമ്മതം മൂളി.

ആ പെണ്‍കുട്ടി  തന്‍റെ മന്ത്രശക്തിയാല്‍ എന്‍റെ  മകനെ അവന്‍റെ യഥാർത്ഥ രൂപത്തിലേക്ക് തിരികെ കൊണ്ടുവന്നു. അടുത്ത ഒരു നല്ല മുഹൂര്‍ത്തത്തില്‍ അവര്‍ വിവാഹിതരുമായി. പിന്നീട് എന്‍റെ മരുമകള്‍ അവളുടെ മന്ത്രശക്തിയാല്‍, എന്‍റെ ആദ്യ ഭാര്യയെ ഒരു മാനാക്കി മാറ്റി. 

നിങ്ങൾ കാണുന്ന ഈ മാൻ എന്‍റെ ആദ്യ ഭാര്യയാണ്. 

അതിനുശേഷം, താമസിയാതെ മകന്‍റെ ഭാര്യ മരണപ്പെട്ടു, അതോടെ അവന്‍ ഒരു യാത്രപുറപ്പെട്ടു. എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കുമറിയില്ല. അവനെക്കുറിച്ച് എന്തെങ്കിലും കേട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു; അതിനാൽ, ഇപ്പോൾ ഞാൻ അവനെ കണ്ടെത്താനുള്ള ലക്ഷ്യത്തോടെ പുറപ്പെത്തതാണ്; എന്‍റെ തിരച്ചിലിനിടയിൽ എന്‍റെ ഭാര്യയെ ആരുടെയും പരിചരണത്തിൽ ഏൽപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടാത്തതിനാൽ, അവളെ എന്നോടൊപ്പം കൊണ്ടുപോകുന്നതാണ് ഉചിതമെന്ന് ഞാൻ കരുതി. ഇതാണ് എന്‍റെയും ഈ മാന്‍പേടയുടെയും കഥ; ഇതിലും അത്ഭുതകരമായ മറ്റെന്തെങ്കിലും ഉണ്ടാകുമോ? നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, വ്യാപാരിയോട് ദയവായി ക്ഷമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു."

ഭൂതം കഥ മുഴുവന്‍ കേട്ടു. എന്നിട്ട് പറഞ്ഞു.

“തീര്‍ച്ചയായും, നിങ്ങളുടെ കഥ അതിശയകരമാണ്. വ്യാപാരിയുടെ കുറ്റത്തിന്‍റെ പകുതി ഞാൻ ക്ഷമിച്ചിരിക്കുന്നു.”

അപ്പോൾ രണ്ടാമത്തെ വൃദ്ധൻ മുന്നോട്ട് വന്ന് പറഞ്ഞു, 

"അല്ലയോ ഭൂതമേ, അങ്ങ് അനുവദിക്കുകയാണെങ്കില്‍, ഞാന്‍ ഇതിലും മികച്ച ഒരു കഥ പറയാം. അങ്ങേയ്ക്ക് അതിഷ്ടപ്പെടുകയാണെങ്കില്‍ വ്യാപാരിയുടെ കുറ്റകൃത്യത്തിന്‍റെ  മറ്റെ പകുതിയും ക്ഷമിക്കുമെന്ന് ദയവായി വാഗ്ദാനം ചെയ്യുക"

ഭൂതം അതിന് സമ്മതിച്ചു

രണ്ടാമത്തെ വൃദ്ധന്റെ കഥ അടുത്ത ദിവസം






“ഈ രണ്ട് കറുത്ത നായ്ക്കളും യഥാർത്ഥത്തിൽ എന്റെ സഹോദരന്മാരാണ്. ഞങ്ങളുടെ അച്ഛൻ മരിച്ചപ്പോൾ, അവൻ തന്റെ സമ്പത്ത് ഞങ്ങൾക്കിടയിൽ തുല്യമായി വിഭജിച്ചു. ഞങ്ങൾ ഓരോരുത്തർക്കും ആയിരം സീക്വിനുകൾ ലഭിച്ചു.


എന്റെ രണ്ട് സഹോദരന്മാരും അവരുടെ സമ്പത്ത് പാഴാക്കി, ദരിദ്രരായി മടങ്ങി. ഞാൻ അവരെ ഓരോ തവണയും ഉദാരമായി സഹായിച്ചു. പിന്നീട്, ഒരു കടൽ യാത്രയ്ക്കിടെ, എന്റെ വിജയത്തിൽ എന്റെ സഹോദരന്മാർ അസൂയപ്പെട്ടു, എന്നെയും എന്റെ ഭാര്യയെയും കടലിലേക്ക് എറിഞ്ഞു.


എന്റെ ഭാര്യ ഒരു യക്ഷിയാണെന്ന് വെളിപ്പെടുത്തി എന്നെ രക്ഷിച്ചു. എന്റെ സഹോദരന്മാരെ കറുത്ത നായ്ക്കളാക്കി മാറ്റി അവൾ ശിക്ഷിച്ചു. അവരുടെ ജീവൻ രക്ഷിക്കാൻ ഞാൻ അവളോട് അപേക്ഷിച്ചു, അവൾ സമ്മതിച്ചു.


എന്റെ സഹോദരന്മാർക്ക് അവരുടെ യഥാർത്ഥ രൂപം വീണ്ടെടുക്കാൻ വേണ്ടി ഞാൻ ഇപ്പോൾ അവളെ അന്വേഷിച്ച് യാത്ര ചെയ്യുകയാണ്. എന്റെ കഥ നിങ്ങൾക്ക് യോഗ്യമാണെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ദയവായി വ്യാപാരിയോട് ക്ഷമിക്കുക.


ജിനി വളരെയധികം മതിപ്പുളവാക്കി. മുമ്പ് ഒരിക്കലും തനിക്ക് ഇത്രയും നന്നായി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും വ്യാപാരിയോട് പൂർണ്ണമായും ക്ഷമിക്കുകയും ചെയ്തു. ഇത് പറഞ്ഞുകൊണ്ട് ജിനി അപ്രത്യക്ഷനായി.


വ്യാപാരി മൂന്ന് വൃദ്ധരോട് നന്ദി പറഞ്ഞു സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. 

Post a Comment

0 Comments