ഒരു നട്ടുച്ച സമയം. വിശന്നു വലഞ്ഞ ഒരു യാചകൻ ഹോജയുടെ വീട്ടിലെത്തി വാതിലിൽ മുട്ടി. വാതിൽ തുറന്ന ഹോജയോട് അയാൾ പറഞ്ഞു,
"താങ്കൾ ഭാഗ്യമുള്ളവനാണ്. ഒരു നേരത്തെ നല്ല ഭക്ഷണത്തിനായി അല്ലാഹു എന്നെ ഈ ഭവനത്തിലേക്ക് അയച്ചിരിക്കുന്നു."
"ക്ഷമിക്കണം, പക്ഷേ അല്ലാഹു നിയോഗിച്ചതാണെങ്കിൾ നിങ്ങൾക്ക് വീട് തെറ്റിപ്പോയി," ഹോജ പറഞ്ഞു. തുടർന്ന് അടുത്തുള്ള ഒരു പള്ളിയിലേക്ക് വിരൽ ചൂണ്ടി ഹോജ തുടർന്നു, "അല്ലാഹുവിന്റെ ഭവനം ദാ, അവിടെയാണ്!"
0 Comments