ക്ഷുരകന്‍റെ പരുത്തിക്കൃഷി - ഹോജാ കഥകള്‍ - Kshurakante Paruthikrushi

ഒരു ദിവസം ഹോജ തന്‍റെ മുടി വെട്ടുവാനായി ക്ഷുരകന്‍റെ കടയില്‍ ചെന്നു.  തന്‍റെ ജോലിയില്‍ തീരെ പരിചയം കുറവായിരുന്ന ക്ഷുരകന്‍ ഹോജയുടെ താടി വടിച്ചു കൊണ്ടിരുന്നപ്പോള്‍ കത്തി തട്ടി ഹോജയുടെ മുഖത്ത് ചെറിയ മുറിവ് പറ്റി.  ക്ഷുരകന്‍ ഉടന്‍ തന്നെ ഒരു കഷണം പഞ്ചിയെടുത്ത് മുറിവില്‍ വെച്ചു. പഞ്ഞി ചോരയില്‍ പറ്റിപ്പിടിച്ച് മുഖത്ത് തന്നെയിരുന്നു. വീണ്ടും പല പ്രാവശ്യം ഇത് പോലെ ഹോജയുടെ മുഖത്ത് അവിടെയും ഇവിടെയുമൊക്കെ മുറിവ് പറ്റി. ചുരുക്കി പറഞ്ഞാല്‍, ഹോജയുടെ മുഖത്തിന്‍റെ ഒരു വശം പഞ്ഞി കൊണ്ട് നിറഞ്ഞു.മുഖത്തിന്‍റെ മറുവശം വടിക്കുവാനായി തുടങ്ങിയ ക്ഷുരകനെ തടഞ്ഞു കൊണ്ട് ഹോജ പറഞ്ഞു.

"സുഹൃത്തേ, ഇനി മതിയാക്കികൊള്ളൂ. എന്‍റെ മുഖത്തിന്‍റെ ഒരു വശം മുഴുവന്‍ തന്‍റെ പരുത്തികൃഷി കൊണ്ട് നിറഞ്ഞു. മറുവശത്ത് ഞാന്‍ കുറച്ചു ബാര്‍ലി കൃഷി ചെയ്തു കൊള്ളാം."

ഇത് കേട്ടു അന്തം വിട്ടു നിന്ന ക്ഷുരകനെ നോക്കി ഒരു ചിരിയും ചിരിച്ചു ഹോജ ഇറങ്ങിപ്പോയി.

Post a Comment

0 Comments