കുഴയ്ക്കുന്ന ഒരു ചോദ്യം! ബീര്‍ബല്‍ കഥകള്‍

ഇതാ വീണ്ടുമൊരു ബീര്‍ബല്‍ കഥ. 

ബീർബലിന്‍റെ ബുദ്ധിവൈഭവം ലോകമെങ്ങും പ്രശസ്‌തമായിരുന്നു. ഒരിയ്ക്കല്‍  അക്ബറിന്‍റെ രാജസദസ്സിൽ ഒരു പണ്ഡിതൻ വന്നെത്തി. ലോകമെങ്ങും സഞ്ചരിച്ച് പല രാജ്യങ്ങളിലേയും ബുദ്ധിമാന്മാരായ പണ്ഡിതന്മാരെ മുട്ടികുത്തിച്ച ഒരു മഹാപണ്ഡിതനായിരുന്നു ആഗതന്‍. അദ്ദേഹത്തിന്റെ വരവ്. അക്ബറിന്‍റെ മുന്‍പിലെത്തിയ പണ്ഡിതന്‍ താന്‍ അവിടെയെത്തിയനുള്ള കാരണം അക്ബറിനോട് വെളിപ്പെടുത്തി.



“മഹാനായ ചക്രവർത്തി, ഞാൻ പല രാജ്യങ്ങളും സന്ദർശിച്ചിട്ടാണ് വരുന്നത്. ചെന്നിടങ്ങളിലെല്ലാം ഞാന്‍ എന്‍റെ പാണ്ഡിത്യം തെളിയിച്ചു. ആ രാജ്യങ്ങളിലെ പണ്ഡിതന്മാരെയെല്ലാംഞ്ഞു. അത്ര മാത്രം കഴിവുള്ളവനാണ് ബീര്‍ബലെങ്കില്‍ എന്നോടു മത്സരിക്കാന്‍ തയ്യാറാകണം. . ബീര്‍ബലിനെ കൂടി പരാജയപ്പെടുത്തി എന്‍റെ വിജയം ഉറപ്പിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്!"

അഹങ്കാരിയായ ആ പണ്ഡിതന്‍റെ  സംസാരം അക്ബര്‍ ചക്രവര്‍ത്തിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ബീര്‍ബലിന്‍റെ ബുദ്ധിശക്തിയില്‍ നല്ല വിശ്വാസമുണ്ടായിരുന്ന അക്ബറിന് ഈ പണ്ഡിതന്‍റെ അഹങ്കാരം ബീര്‍ബല്‍ ശമിപ്പിച്ച്കൊള്ളും എന്നുറപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു മറുപടിയും പറയാതെ ചിരിച്ചു കൊണ്ട് അക്ബര്‍ പണ്ഡിതന്റെ ആവശ്യം അംഗീകരിച്ചു.

അക്ബര്‍ ചക്രവര്‍ത്തി ഉടന്‍ തന്നെ ബീര്‍ബലിനെ വിളിക്കാന്‍ ആളെ വിട്ടു. സഭയിലെത്തിയ ബീര്‍ബലിനോട് ചക്രവര്‍ത്തി പണ്ഡിതന്‍റെ ആവശ്യമറിയിച്ചു.

ബീര്‍ബല്‍  പണ്ഡിതനെ വിനയപൂര്‍വം അഭിവാദ്യം ചെയ്തു. എന്നിട്ട് അദ്ദേഹത്തിനോട് പറഞ്ഞു.

“അല്ലയോ പണ്ഡിതശ്രേഷ്ടാ,  അങ്ങയെപ്പോലെ ഒരു മഹാപണ്ഡിതനോട് മത്സരിക്കാനുള്ള പാണ്ഡിത്യമെനിക്കുണ്ടോ എന്നറിയില്ല. എന്നാലും അങ്ങയുടെ ആവശ്യ പ്രകാരം ഞാനതിന് തയ്യാറാണ്. അങ്ങേക്ക് എന്താണോ ചോദിക്കാനുള്ളത് അത് ചോദിച്ചാലും.”

ഇതു കേട്ടതും പണ്ഡിതൻ ബീർബലിനോട് ചോദിച്ചു

“ശരി ബീർബൽ! തങ്കള്‍ക്ക് ഞാനൊരു അവസരം തരാം.  താങ്കളോട് ഞാന്‍ എളുപ്പമുള്ള നൂറ് ചോദ്യങ്ങൾ ചോദിക്കണോ അതോ പ്രയാസമുള്ള ഒരു ചോദ്യം ചോദിക്കണോ എന്ന കാര്യം താങ്കള്‍ക്ക് തീരുമാനിക്കാം”

“അതിനെന്താ? അങ്ങേയ്ക്ക് എന്നോടു ഏറ്റവും പ്രയാസമുള്ള ഒരു ചോദ്യം ചോദിക്കാം\.” ബീർബൽ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു

അക്ബര്‍ ചക്രവര്‍ത്തിയും സഭയിലെ മറ്റ് ആളുകളും ആകാംക്ഷയോടെ പണ്ഡിതന്‍റെ വിഷമകരമായ ആ ചോദ്യത്തിന് കാതോര്‍ത്തു.

“ഏതു വിധേനയും ബീർബലിനെ പരാജയപ്പെടുത്തുക തന്നെ വേണം. അതിനായി ബീർബലിനെ കൊണ്ട് ഒരിക്കലും ഉത്തരം പറയാൻ കഴിയാത്ത ചോദ്യം തന്നെ ചോദിക്കണം.” പണ്ഡിതൻ മനസ്സിൽ കരുതി.

ഒരുനിമിഷം ആലോചിച്ചതിനു ശേഷം പണ്ഡിതൻ ആ ഒരു ചോദ്യം ബീർബലിനോട് ചോദിച്ചു.

“പറയൂ ബീർബൽ കോഴിയാണോ അതോ മുട്ടയാണോ ആദ്യം ഉണ്ടായത്?”

പണ്ഡിതന്‍റെ ഈ കുഴയ്ക്കുന്ന ചോദ്യം കേട്ടതും സദസ്സ് മുഴുവൻ നിശബ്ദമായി. ബീർബൽ ഒരു കൂസാലുമില്ലാതെ അപ്പോഴും പുഞ്ചിരിച്ചു കൊണ്ടു തന്നെ ഉത്തരം നല്കി.

“ഒരു സംശയവുമില്ല. തീർച്ചയായും കോഴി തന്നെയാണ് ആദ്യം ഉണ്ടായത്!”

“അതെങ്ങനെയാണ് നിങ്ങൾക്ക് ഇത്രയും ഉറപ്പായിട്ടു പറയാൻ കഴിയുന്നത്?” പണ്ഡിതന്‍ ചോദിച്ചു

അതിനു മറുപടിയായി ഒരു ചിരിയോടെ ബീർബൽ പറഞ്ഞു.

“അല്ലയോ പണ്ഡിതശ്രേഷ്ടാ, അങ്ങ് എന്നോട് വിഷമകരമായ ഒരു ചോദ്യം ചോദിക്കാമെന്നാണ് പറഞ്ഞിരുന്നത്. അത് പ്രകാരം ഒരു ചോദ്യം അങ്ങ് ചോദിക്കുകയും, അതിനുള്ള മറുപടി ഞാന്‍ നല്കുകയും ചെയ്തു. പിന്നെന്ത് കോണ്ടാണ് അങ്ങേന്നോട് രണ്ടാമതൊരു ചോദ്യം കൂടി ചോദിക്കുന്നത്? പറഞ്ഞ പ്രകാരമുള്ള ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയതോടെ മത്സരം അവസാനിച്ചതല്ലേ?"

ആ പണ്ഡിതന് അതിനു മറുപടി ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല. അയാൾ ഒന്നും മിണ്ടാതെ നാണിച്ചു തലയും കുനിച്ചു അവിടെ നിന്നും മടങ്ങി. ബീര്‍ബലിന്‍റെ ബുദ്ധിയില്‍ സന്തോഷവാനായ ചക്രവര്‍ത്തി പതിവ് പോലേ അദ്ദേഹത്തിന് കൈ നിറയെ സമ്മാനം നല്കി അയച്ചു.

Post a Comment

0 Comments