മഹാഭാരതത്തിൽ നിന്നുള്ള ഒരു ഒരു കഥയാണിത്. ഒരിക്കൽ മാണ്ഡവ്യ മഹർഷി തൻറെ ആശ്രമത്തിനു മുൻപിൽ കഠിനമായ തപസ്സിലായിരുന്നു. കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തിപ്പിടിച്ച് കണ്ണുകൾ അടച്ച് കഠിനമായ തപസ്സു ചെയ്തുകൊണ്ടിരുന്ന മഹർഷി ചുറ്റും നടക്കുന്നതൊന്നും തന്നെ അറിഞ്ഞിരുന്നില്ല.
സമയത്താണ് രാജകൊട്ടാരത്തിൽ നിന്നും മോഷ്ടിച്ച ധനവുമായി കുറെ കള്ളന്മാർ ആ വഴി വന്നത്. അവരുടെ പിന്നാലെ തന്നെ രാജഭടന്മാർ അവരെ പിടിക്കാനായി വന്നുകൊണ്ടിരുന്നു. തങ്ങൾ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ കള്ളന്മാർ മോഷ്ടിച്ച ധനം എല്ലാം മഹർഷിയുടെ ആശ്രമത്തിൽ വച്ച് ഓടി രക്ഷപ്പെട്ടു.
കള്ളന്മാരെ തിരഞ്ഞെത്തിയ രാജഭടന്മാർ മഹർഷിയുടെ ആശ്രമത്തിനു മുൻപിൽ വച്ച് പെട്ടെന്ന് അവരെ കാണാതായപ്പോൾ അടുത്ത് ചെന്ന് അദ്ദേഹത്തോട് ചോദിച്ചു. മൗനവ്രതത്തിൽ ആയിരുന്ന മഹർഷി ഒന്നും തന്നെ സംസാരിച്ചില്ല. രാജഭന്മാർ ആശ്രമം പരിശോധിച്ചു. മോഷണമുതൽ അവിടെ നിന്നും കിട്ടിയതോടെ അവർ മഹർഷിയെ കള്ളന്മാരുടെ നേതാവാണെന്ന് ആരോപിച്ച് പിടികൂടി. താമസിയാതെ കള്ളന്മാരും പിടിയിലായി.
കള്ളന്മാരോടൊപ്പം മഹർഷിയെയും രാജ്യസന്നിധിയിൽ ഹാജരാക്കി. രാജാവിൻ്റെ ചോദ്യങ്ങൾക്കൊന്നും മൗനവ്രതത്തിൽ ആയിരുന്ന മഹർഷി മറുപടി പറഞ്ഞില്ല. അതോടുകൂടി അദ്ദേഹം കള്ളന്മാരിൽ ഒരാളാണെന്ന് രാജാവ് ഉറപ്പിച്ചു. കള്ളന്മാരോടൊപ്പം മഹർഷിയെയും വധശിക്ഷയ്ക്ക് വിധിച്ചു. അവരെയെല്ലാം ഓരോ ശൂലത്തിൽ കുത്തി നിർത്തിയാണ് വധശിക്ഷ നടപ്പിലാക്കിയത്.
ശൂലത്തിൽ തറച്ച കള്ളന്മാരെല്ലാം മരണമടഞ്ഞെങ്കിലും മാണ്ഡവ്യ മഹർഷി മരണമടയാതെ വളരെയേറെ നാളുകൾ ശൂലത്തിൽ കിടന്നു. പക്ഷികളായിരുന്നു ഈ സമയത്ത് അദ്ദേഹത്തിന് ഭക്ഷണവും മറ്റു പരിചരണവും നൽകിയത്. പരമശിവന്റെ വരമുണ്ടായിരുന്നതുകൊണ്ടാണ് മഹർഷി മരണമടയാതിരുന്നത്. ആ കഥ പിന്നീട് ഒരിക്കൽ നമുക്ക് പറയാം.
ശൂലത്തിൽ മഹർഷി കുറേയധികം ദിവസങ്ങൾ ജീവിച്ചിരുന്നത് അറിഞ്ഞ രാജാവ് തനിക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മഹർഷിയെ ശിക്ഷിച്ചതെന്ന് മനസ്സിലാക്കിയ രാജാവ് ഉടൻ തന്നെ അദ്ദേഹത്തെ ശൂലത്തിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടു.
മഹർഷിയെ മഹർഷിക ശൂലത്തിൽ നിന്നും ഇറക്കാൻ ശ്രമിച്ച രാജഭടന്മാർ പരാജയപ്പെട്ടു. എത്ര ശ്രമിച്ചിട്ടും ശൂലം വലിച്ചൂരി എടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അവസാനം അവർ ആ ശൂലം അറുതെടുത്തു. ശൂലത്തിന്റെ മുന്ന മഹർഷിയുടെ ശരീരത്തിൽ തന്നെ തറഞ്ഞിരുന്നു.
ശൂലത്തിന്റെ മുനയ്ക്ക് അണി എന്നും പറയാറുണ്ട്. അങ്ങിനെ അണി ശരീരത്തിൽ തറഞ്ഞിരുന്ന മാണ്ഡവ്യ മഹർഷി അണി മാണ്ഡവ്യനായി അറിയപ്പെട്ടു.
കഥ ഇവിടെ തീരുന്നില്ല. മാണ്ഡവ്യ മഹർഷി നേരെ മരണത്തിൻറെ ദേവനായ യമരാജൻ്റെ അടുത്തുപോയി. തന്നെ പോലൊരു നിരപരാധിക്ക് ഇത്തരം ഒരു അവസ്ഥ വന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ചെറിയ കുട്ടിയായിരുന്നപ്പോൾ മഹർഷി ഒരു ശലഭത്തെ ക്രൂരമായി വധിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു ദുരവസ്ഥ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു വിശദീകരിച്ചു. 12 വയസ്സുവരെയുള്ള പ്രായത്തിൽ ചെയ്യുന്ന തെറ്റിന് ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് ശാസ്ത്രങ്ങളിലുണ്ടെന്ന് മാണ്ഡവ്യ മാഷി യമധർമ്മനെ ബോധ്യപ്പെടുത്തി. ഒരു ബ്രാഹ്മണനായ തന്നെ വധിക്കാൻ ശ്രമിച്ച യമൻ ഒരു ശൂദ്രനായി ജനിക്കട്ടെ എന്ന് മഹർഷി ശപിച്ചു. അങ്ങനെയാണ് യമധർമ്മൻ വിതുരരായി ജന്മം എടുത്തത്.
0 Comments