രണ്ട് തവളകളുടെ കഥ


ഒരു കടുത്ത വേനല്‍ക്കാലം. കുളങ്ങളും അരുവികളും വറ്റി വരണ്ടു. ഒരു തരി വെള്ളം പോലുമില്ല. എല്ലാ ജീവികളും വെള്ളം കിട്ടാനില്ലാതെ വലഞ്ഞു.

തങ്ങള്‍ താമസിച്ചിരുന്ന കുളം വറ്റിയതോടെ വേറെ വഴിയില്ലാതായ രണ്ട് തവളകള്‍ ദാഹജലം തേടി പുറപ്പെട്ടു. കുറെ സഞ്ചരിച്ച് അവര്‍ ഒരു കിണറ്റിന്‍കരയിലെത്തി. കിണര്‍ കണ്ടതും രണ്ട് പേരും അതിനുള്ളിലേയ്ക്ക് എത്തി നോക്കി. 

കിണറ്റിനടിയില്‍ കുറച്ച് വെള്ളമുണ്ട്. രണ്ട് പേര്‍ക്കും വളരെ സന്തോഷമായി. നല്ല താഴ്ചയുള്ള കിണറാണ്.

"ഈ കിണറ്റില്‍ ആവശ്യത്തിന് വെള്ളമുണ്ട്. ചേട്ടന്‍ എന്താണാലോചിക്കുന്നത്? നമുക്കീ കിണറ്റിലേയ്ക്ക് ചാടി വേണ്ടത്ര വെള്ളം കുടിക്കാം" കൂട്ടത്തില്‍ മുതിര്‍ന്ന തവള പറഞ്ഞു.

"കാര്യം ശരി തന്നെ. ഈ കിണറ്റില്‍ ഇപ്പോള്‍ ആവശ്യത്തിന് വെള്ളമുണ്ട്. പക്ഷേ നീയൊന്ന് ആലോചിച്ച് നോക്കിക്കേ. വേനല്‍ ഇത് പോലെ തുടര്‍ന്നാല്‍ ഇതിലെ വെള്ളവും വറ്റിപ്പോകും. അപ്പോള്‍ പിന്നെ നാം എന്താണ് ചെയ്യുക? കിണറ്റില്‍ ചാടാന്‍ എളുപ്പമാണ്. പക്ഷേ ഇതിലെ വെള്ളം വറ്റിയാല്‍ നമുക്ക് പുറത്ത് കടക്കാന്‍ പോലും പറ്റില്ല. നാം ഇതിനുള്ളില്‍ കുടുങ്ങിപ്പോകില്ലെ?" ഇളയവന്‍ തവള പറഞ്ഞു.

അപ്പോഴാണ് മൂത്തയാള്‍ അക്കാര്യം ചിന്തിച്ചത്. അവന് വേഗം അപകടം മനസ്സിലായി. അവര്‍ വീണ്ടും വെള്ളം തേടി യാത്രയായി.

ഏത് കാര്യവും ചെയ്യുന്നതിന് മുന്‍പ് അതിന്‍റെ വരുവരായ്കകള്‍ രണ്ട് വട്ടം ചിന്തിക്കണം. എടുത്ത് ചാടി എന്ത് ചെയ്താലും അത് അപകടത്തില്‍ കലാശിക്കും.

ഈ കഥ നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസും ചിത്രയും കൂടി പാടുന്നത് കേട്ട് നോക്കൂ.

Post a Comment

0 Comments