മഹാകവി ഓ എന്‍ വി കുറുപ്പെഴുതിയ ഒരു കൊച്ചു കവിത
റോട്ടില്‍ വീണുള്ളില്‍ നിന്നെല്ലാം നിലത്ത് പോയ്!
വിദ്യാലയപ്പടിവാതില്‍ക്കല്‍ ബസ്സുവന്നെത്തവെ
തിക്കിത്തിരക്കിയിറങ്ങവേ
പുസ്തക ഭാണ്ഡത്തെ ഭദ്രമായ്‌പേറുമാ-
പെട്ടിതന്‍ ഭാരം തളര്‍ത്തിയ കയ്യില്‍
നിന്നിത്തിരി പോന്നൊരു ചോറ്റു പാത്രം താഴെ നടു-
റോട്ടില്‍ വീണുള്ളില്‍ നിന്നെല്ലാം നിലത്ത് പോയ്!
താര്‍ മഷിയിട്ട നിരത്തിലൂടെ ഇണ
വേര്‍പെട്ടുരുണ്ടുപോം പാത്രവും മൂടിയും
പിന്നാലെ ചെന്നെടുത്താരോ തിരികെയാ
കുഞ്ഞിക്കരങ്ങളിലേല്‍പ്പിച്ചു പോകവേ
കുട്ടിതന്‍ കണ്ണ് നിറഞ്ഞു പോയ്
ഉച്ചക്കു പട്ടിണിയാകുമെന്നോര്‍ത്തല്ല
തന്‍ പാത്രത്തില്‍ നിന്നൂര്‍ന്നു വീണത്
നാലഞ്ചു കപ്പക്കഷണമാണാളുകള്‍ കണ്ടുപോയ്!
1 Comments
Super
ReplyDelete