ഉണ്ണി നമ്പൂതിരിയുടെ സങ്കടം!

Source: https://dribbble.com/shots/2930175-Confused-Namboothiri

മുത്തച്ചന്‍ നമ്പൂതിരി മരണശയ്യയില്‍ കിടക്കുകയാണ്. പെട്ടെന്നോടി മുത്തച്ചന്‍റെ അടുത്തെത്തിയ ഉണ്ണി നമ്പൂതിരി ഉറക്കെ കരയാന്‍ തുടങ്ങി. മുത്തച്ചനെ നോക്കി നിറുത്താതെ കരച്ചിലോട് കരച്ചില്‍. ഉണ്ണിയുടെ സങ്കടം കണ്ട് മറ്റുള്ളവര്‍ അവന് മുത്തച്ചനോടുള്ള സ്നേഹം കണ്ട് അത്ഭുതപ്പെട്ടു.

ഒടുവില്‍  മുത്തച്ചന്‍  കൊച്ചുമകനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

"കരയാതെയുണ്ണീ, എന്നായാലും ഒരിക്കല്‍ മുത്തച്ചന്‍ മരിക്കേണ്ടതല്ലെ? ന്‍റെ കുട്ടി ഇങ്ങനെ കരയാതെ!"

"ഞാന്‍ അതിനൊന്നുമല്ല കരയണേ!" ഉണ്ണി നമ്പൂതിരി കരച്ചിലിനിടയില്‍ പറഞ്ഞു.

പിന്നെന്തിനാനുണ്ണി കരയണത്?" അച്ചന്‍ നമ്പൂതിരി ചോദിച്ചു.

"മുത്തച്ചന്‍ മരിച്ചാല്‍ മ്മ്ടെ തെക്കേ പറമ്പിലെ മാവ് വെട്ടണംന്ന് അച്ചന്‍ പറേണ കേട്ടു" 

"അത് ശരിയാ. പക്ഷേ അതിന് ഉണ്ണി എന്തിനാ കരയണത്?"

"ആ മാവ് വെട്ടിയാല്‍ പിന്നെ അത്ര നല്ല മാമ്പഴം എവിടുന്നാ കിട്ട്ണേന്നോര്‍ത്താ ഞാന്‍ കരയണത്!" അതും പറഞ്ഞ് ഉണ്ണി നമ്പൂതിരി വീണ്ടും കരച്ചില്‍ തുടര്‍ന്നു.

Post a Comment

0 Comments