- ഈ മരം കാരണം ആരും മരിച്ചിട്ടില്ല, ഒരാള്‍ക്കും ഒരു പോറല്‍ പോലും പറ്റിയിട്ടില്ല. എന്നിട്ടും കൊലയാളി എന്ന് പറയുന്നു! ഈ ഭാഗ്യദോഷി ഏത്?
- ഇരുന്നൂറ്റി പത്ത് ലിറ്റര്‍ പശുവിന്‍ പാല്‍ കിട്ടിയതില്‍, 5 ലിറ്റര്‍ കടയില്‍ കൊടുത്തു. 1 ലിറ്റര്‍ വീട്ടിലെടുത്തു. ബാക്കി എത്ര പാല്‍ ഉണ്ട്?
- ഒരു കൊല്ലം ഉറപ്പായും ഉപയോഗിക്കാമെന്ന് ഗ്യാരണ്ടിയുള്ള വസ്തു?
- തലകുത്തി നിന്നാല്‍ വലുതാകുന്നത്?
- നിങ്ങളുടെ അടുക്കളയിലുണ്ട് ഞങ്ങള്‍ രണ്ട് പേരും. എല്ലാവര്‍ക്കും ഞങ്ങളെ വേണം താനും. എന്നാലൊ, ഞങ്ങള്‍ വരുന്നത് ആര്‍ക്കും ഇഷ്ടവുമല്ല!
ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക
- കൊന്ന മരം
- 4 ലിറ്റര്‍
- കലണ്ടര്‍
- 6
- ഗ്യാസ്, ഷുഗര്‍
0 Comments