കുസൃതി ചോദ്യങ്ങള്‍

കൂട്ടുകാര്‍ക്ക് രസിക്കാന്‍ കുറെ കുസൃതി ചോദ്യങ്ങള്‍

 


1. ഇടത് കൈ കൊണ്ടു തൊടാം, വലത് കൈ കൊണ്ട് തൊടാന്‍ പറ്റില്ല. എന്താണത്?
2. ആളുകൾ ഏറ്റവും കുറച്ചു ഉറങ്ങുന്ന മാസം ഏതാണ് ?
3. ഒരു വലിയ കുളം. അതില്‍ കുറച്ച് പായല്‍ വളര്‍ന്നു. ഓരൊ ദിവസവും പായല്‍ ഇരട്ടിയായിക്കൊണ്ടിരുന്നു. അങ്ങിനെ പത്താം ദിവസം കുളം നിറയെ പായലായി. അങ്ങിനെയെങ്കില്‍, ആ കുളത്തിന്‍റെ പകുതി ഭാഗം പായല്‍ നിറയാന്‍ എത്ര ദിവസം എടുത്തുകാണും?
4. ഉണ്ടില്‍ തുടങ്ങി ഉണ്ടില്‍ അവസാനിക്കുന്ന ഒരു ഇംഗ്ലീഷ് പദം
5. മലയാളിയാണ് ഞാന്‍. മൂന്നക്ഷരമാണെനിക്ക്. ഇടത്ത നിന്നു വലത്തോട്ടും, വലത്ത് നിന്നിടത്തോട്ടും ഞാന്‍ ഞാന്‍ തന്നെ. എന്നെ നിങ്ങള്‍ ഭക്ഷിക്കാറുമുണ്ട്.
കൂടുതല്‍ കടങ്കഥകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 

ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


1. വലത് കൈമുട്ട്
2. ഫെബ്രുവരി
3. ഒമ്പത് ദിവസം
4. UNDERGROUND
5. സമോസ

Post a Comment

0 Comments