കടങ്കഥകള്‍ 1

കൂട്ടുകാരേ,
താഴെപ്പറയുന്ന എത്ര കടങ്കഥകളുടെ ഉത്തരം അറിയാം നിങ്ങള്‍ക്ക്?



1. അകമില്ലാത്തില, പുറമില്ലാത്തില
ഞെട്ടില്ലാത്തില, വട്ടത്തില്‍

2. ചുട്ടവന്‍ ചന്തയ്ക്കു പോയി

3. കിക്കിലുക്കും കിലുകിലുക്കും
ഉത്തരത്തില്‍ ചത്തിരിക്കും

4. ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല
അമ്പാടിക്കൃഷ്ണന് അരയോളം വെള്ളം.

5. ഇല്ലത്തമ്മ കുളിച്ച് വരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി

6. നാലു കാലുള്ളോരു നങ്ങേലിപ്പെണ്ണിനെ 
കോലുനാരായണന്‍ കട്ടോണ്ട് പോയി

7. ഞാന്‍ പെറ്റകാലം മീന്‍ പെറ്റ പോലെ
വാലറ്റകാലം ഞാന്‍ പെറ്റ പോലെ

8. ആനകേറാമല ആടുകേറാമല
ആയിരം കാന്താരി പൂത്തിറങ്ങി

9. കണ്ടവന്‍ ഓടിയില്ല
ഓടിയവന്‍ എടുത്തില്ല
എടുത്തവന്‍ തിന്നില്ല
തിന്നവന്‍ രുചിച്ചില്ല

10. കൊല്ലനുമറിഞ്ഞില്ല, കൊല്ലത്തീമറിഞ്ഞില്ല
തിത്തിത്തൈയെന്നൊരു കൊച്ചരിവാള്‍!

ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


1. പപ്പടം (ഞെട്ടില്ലാത്ത ഒരിലയുടേത് പോലെ വട്ടത്തിലല്ലേ പപ്പടം?)
2. കലം (കലം ചുട്ടെടുക്കുന്നതല്ലേ. ചന്തയില്‍ വില്‍ക്കാനായി കലം കൊണ്ട് പോകുന്നു)
3. താക്കോല്‍കൂട്ടം (കുറേ താക്കോലുകള്‍ ഉള്ളത് കൊണ്ട് കിലുകില്‍ ശബ്ദമുണ്ടാക്കില്ലെ. പിന്നെ സാധാരണ താക്കോല്‍ കൂട്ടം ചുമരില്‍ തൂക്കിയിടുമല്ലോ)
4. തവള (തവളകള്‍ക്ക് എത്രയധികം വെള്ളമുണ്ടെങ്കിലും പ്രശ്നമല്ലല്ലോ)
5. അരി തിളച്ച് വരുന്നത് 
6. തവളയെ പാമ്പ് പിടിക്കുന്നത്
7. തവള (തവളക്കുഞ്ഞുങ്ങള്‍ക്ക് മീനിന്‍റെ പോലെ വാല്‍ ഉണ്ടാകുമല്ലോ. പിന്നീട് വാലറ്റ് പോയി തവളയാകുന്നു)
8. ആകാശത്തെ നക്ഷത്രങ്ങള്‍
9. കണ്ണ്, കാല്‍, കൈ, വായ് (കണ്ടവന്‍ കണ്ണ്, ഓടുന്നവന്‍ കാല്‍, എടുക്കുന്നവന്‍ കൈ, തിന്നുവന്‍ വായ്, പക്ഷേ രുചിക്കുന്നത് നാക്കല്ലേ!)
10. ചന്ദ്രക്കല (ഒരു മിന്നിത്തിളങ്ങുന്ന കൊച്ചരിവാളു പോലെയല്ലെ ചന്ദ്രക്കല) 


Post a Comment

0 Comments