കടങ്കഥകള്‍ 4

ഇതാ വേറെയും കടങ്കഥകള്‍1. .അടി മുള്ള്, നടു കാട്, തല പൂവ്

2. പച്ചയ്ക്കൊരു കെട്ട്, ചുട്ടാലൊരു കൊട്ട

3. മുക്കണ്ണന്‍ ചന്തയ്ക്ക് പോയി

4. അരയ്ക്കു കെട്ടുള്ളവന്‍

നിലമൊക്കെ വ്യത്തിയാക്കി

5. വലവീശും ഞാൻ മുക്കുവനല്ല, 

നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല.

6. വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്.

7. വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ.

8. വട്ടത്തിൽ ചവിട്ടിയിൽ നീളത്തിലോടും.

9. മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല.

10. പാടുന്നുണ്ട് പറക്കുന്നുണ്ട്, കണ്ണിൽക്കാണാനൊക്കില്ല.

കൂടുതല്‍ കടങ്കഥകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


1. കൈതച്ചക്ക
2. പപ്പടം
3. നാളികേരം
4. ചൂല്
5. ചിലന്തി
6. ചിരവ
7. തവള
8. സൈക്കിള്‍
9. കയ്പ്പക്ക (പാവക്ക)
10. കാറ്റ് ----

Post a Comment

0 Comments