കടങ്കഥകള്‍
1. മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു.
പൊന്ത വെട്ടി വെട്ടി പാറ കണ്ടു.
പാറ വെട്ടി വെട്ടി വെള്ളി കണ്ടു.
വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
2. നട്ടാൽ മുളക്കൂല,
വേലീമ്മൽ പടരൂല,
നാട്ടിലെല്ലാടത്തും കറി.
3. തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്.
4. തിന്നില്ല കുടിയ്ക്കില്ല, തല്ലാതെ മിണ്ടില്ല.
5. ചുരുട്ടീട്ടും ചുരുട്ടീട്ടും തീരാത്ത പായ.
6. കരയില്ലാക്കടലിലെ കൊച്ചോടം തുഴയില്ലാതോടുന്ന കൊച്ചോടം.
7. കറിക്കു മുമ്പൻ ഇലക്കു പിമ്പൻ.
8. കാള കിടക്കും കയറോടും.
9. കുത്തിയാൽ മുളയ്ക്കില്ല, വേലിയിൽ പടരും.
10. .അളന്നുവാങ്ങാനാവില്ല,
തൂക്കിവാങ്ങാനാവില്ല
എല്ലാര്‍ക്കും വേണമിതൊരുപോലെ!
കൂടുതല്‍ കടങ്കഥകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക
1. തേങ്ങ
2. ഉപ്പ്
3. കിണ്ടി
4. ചെണ്ട
5. റോഡ്
6. ചന്ദ്രക്കല
(ഓടം എന്നാല്‍ വഞ്ചി)
(ഓടം എന്നാല്‍ വഞ്ചി)
7. കറിവേപ്പില
(എല്ലാ കറികള്‍ക്കും കറിവേപ്പില വേണം. എന്നാല്‍ വിളമ്പിക്കഴിഞ്ഞാല്‍ ആര്‍ക്കും വേണ്ട)
8. മത്തങ്ങ
(മത്തങ്ങയുടെ വള്ളി നീളെ പടരുന്നതല്ലേ)
9. ചിതല്‍
10. വായു
0 Comments